Connect with us

Hi, what are you looking for?

News

2024-ലെ റീട്ടെയില്‍ ജ്വല്ലര്‍ ഇന്ത്യ അവാര്‍ഡ്സില്‍ ‘കളര്‍ ജെംസ്റ്റോണ്‍ റിംഗ് ഓഫ് ദ ഇയര്‍’ അവാര്‍ഡ് കീര്‍ത്തിലാല്‍സിന്

ആഭരണ നിര്‍മ്മാണത്തില്‍ നൂതനമായ ഡിസൈനിലും സാങ്കേതികവിദ്യയിലുമുള്ള കീര്‍ത്തിലാലിന്റെ മികവു കണക്കിലെടുത്താണ് അംഗീകാരം

മുംബൈയില്‍ നടന്ന റീട്ടെയില്‍ ജ്വല്ലര്‍ ഇന്ത്യ അവാര്‍ഡ് 2024-ന്റെ 19-ാമത് പതിപ്പില്‍ സുധ റെഡ്ഡി, മിഷേല്‍ പൂനാവാല എന്നിവരില്‍ നിന്ന് പ്രമുഖ സ്വര്‍ണ, വജ്രാഭരണ ബ്രാന്‍ഡ് കീര്‍ത്തിലാല്‍സിന്റെ ഡയറക്ടര്‍മാരായ സൂരജ് ശാന്തകുമാര്‍, പരസ് മേത്ത എന്നിവര്‍ 'കളര്‍ ജെംസ്റ്റോണ്‍ റിംഗ് ഓഫ് ദ ഇയര്‍' അവാര്‍ഡ് ഏറ്റുവാങ്ങുന്നു.

മുംബൈയില്‍ നടന്ന റീട്ടെയില്‍ ജ്വല്ലര്‍ ഇന്ത്യ അവാര്‍ഡ് 2024-ന്റെ 19-ാമത് പതിപ്പില്‍ പ്രമുഖ വജ്ര, സ്വര്‍ണ്ണാഭരണ ബ്രാന്‍ഡായ കീര്‍ത്തിലാല്‍സ്, ‘കളര്‍ ജെംസ്റ്റോണ്‍ റിംഗ് ഓഫ് ദ ഇയര്‍’ അവാര്‍ഡിന് അര്‍ഹരായി. ആഭരണ നിര്‍മ്മാണത്തില്‍ നൂതനമായ ഡിസൈനിലും സാങ്കേതികവിദ്യയിലുമുള്ള കീര്‍ത്തിലാലിന്റെ മികവു കണക്കിലെടുത്താണ് അംഗീകാരം.

തങ്ങളുടെ ഗവേഷണ-വികസന ടീം ഓരോ ഉല്‍പ്പന്നത്തിലും പുതുമയും സാങ്കേതികവിദ്യയും സമര്‍ത്ഥമായി സമന്വയിപ്പിക്കുകയും ഈ മേഖലയിലെ പുതിയ പ്രവണതകള്‍ സൃഷ്ടിക്കുന്നതില്‍ എപ്പോഴും മുന്‍നിരയില്‍ നില്‍ക്കുകയും ചെയ്യുന്നതിന്റെ പ്രതിഫലനമാണ് ഈ അംഗീകാരമെന്ന് കീര്‍ത്തിലാലിന്റെ ഡയറക്ടര്‍ ബിസിനസ് സ്ട്രാറ്റജി സൂരജ് ശാന്തകുമാര്‍ പറഞ്ഞു. ഈ രംഗത്ത് എട്ടു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള കീര്‍ത്തിലാല്‍സിന് കോയമ്പത്തൂരിലുള്‍പ്പെടെ അത്യാധുനിക ആഭരണ ഫാക്ടറികള്‍, ഡിസൈന്‍ സ്റ്റുഡിയോ എന്നിവ സ്വന്തമായുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

News

ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം

Education

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നാണ്. നേട്ടങ്ങളില്‍ ഏറ്റവും പ്രധാനം അറിവ് നേടുക എന്നതാണ്. ആ അറിവിന് ലോകത്തെ നയിക്കാനുള്ള ശക്തിയുണ്ട്. മാറ്റങ്ങള്‍ കൊണ്ട് വരാനുള്ള കഴിവാണ് അറിവിന്റെ മികവ്