വൈറ്റ്ഹാറ്റ് ജൂനിയറിനെ ബൈജൂസിന്റെ ഫ്യൂച്ചര്‍ സ്‌കൂളായി റീബ്രാന്റ് ചെയ്യാന്‍ പോകുന്നു. ബൈജൂസിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയാണ് വൈറ്റ്ഹാറ്റ് ജൂനിയര്‍. വൈറ്റ്ഹാറ്റ് ജൂനിയറിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ബൈജൂസില്‍ ലയിപ്പിക്കാനാണ് തീരുമാനം.
സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ബൈജൂസിന് ഇത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. പെട്ടെന്നുള്ള പണ ലഭ്യത കുറവ് പരിഹരിക്കുന്നതിനും ചെലവ് ചുരുക്കുന്നതിനും കൂടിയാണ് പുതിയ മാറ്റങ്ങള്‍.
3 വര്‍ഷം മുമ്പാണ് 300 മില്യണ്‍ ഡോളറിന് വൈറ്റ് ഹാറ്റ് ജൂനിയറിനെ ബൈജൂസ് സ്വന്തമാക്കിയത്. എന്നാല്‍ ഈ ഏറ്റെടുക്കല്‍ വലിയ ബാധ്യതയാണ് ബൈജൂസിനുണ്ടാക്കിയത്. വൈറ്റ് ഹാറ്റ് ജൂനിയര്‍ സ്വന്തമാക്കിയതിന് ശേഷം 100 മില്യണ്‍ ഡോളറാണ് കമ്പനിയുടെ വ്യാപനത്തിനായി ബൈജൂസ് ഒഴുക്കിയത്. വൈറ്റ്ഹാറ്റ് ജൂനിയറിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ബൈജൂസുമായി ലയിപ്പിക്കുന്നത് സാമ്പത്തികമായ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് സഹായകമാകും.
ബൈജൂസ് ഫ്യൂച്ചര്‍ സ്‌കൂള്‍ എന്ന പേരിലാണ് വൈറ്റ്ഹാറ്റ് ജൂനിയറിനെ റീബ്രാന്റ് ചെയ്യുക. ഓഫ്‌ലൈന്‍ സാധ്യതകളും കൂടി ഇതിനായി പ്രയോജനപ്പെടുത്താനാണ് തീരുമാനം. ഇന്ത്യക്ക് പുറത്തുള്ള കുട്ടികള്‍ക്ക് കോഡിംഗ് പഠിപ്പിച്ചു കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബൈജൂസ് ഫ്യൂച്ചര്‍ സ്‌കൂള്‍ തുടങ്ങുന്നത്.
ഓഗസ്റ്റ് 2020ലാണ് ബൈജൂസ് വൈറ്റ്ഹാറ്റ് ജൂനിയര്‍ ഏറ്റെടുക്കുന്നത്.

