ചൈനീസ് ബ്രാന്‍ഡായ വണ്‍ പ്ലസിന്റെ ആദ്യത്തെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണായ വണ്‍ പ്ലസ് ഓപ്പണ്‍ ഇന്ത്യയിലെ ഷോപ്പുകളില്‍ വില്‍പ്പനയാരംഭിച്ചു. ആകര്‍ഷകമായ സവിശേഷതകളും ലോഞ്ച് ഓഫറുകളുമായാണ് ഓപ്പണ്‍ എത്തിയിരിക്കുന്നത്.
1,39,999 രൂപയാണ് ഫോണിന്റെ വില. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളോ ഡെബിറ്റ് കാര്‍ഡുകളോ അല്ലെങ്കില്‍ വണ്‍ കാര്‍ഡോ ഉപയോഗിച്ച് ഫോണ്‍ പര്‍ച്ചേസ് ചെയ്താല്‍ 5,000 രൂപയുടെ തല്‍ക്ഷണ കിഴിവ് ലഭിക്കും. റീറ്റെയ്ല്‍ സ്റ്റോറുകളിലും ആമസോണടക്കം ഇ-കൊമേഴ്സ് സൈറ്റുകളിലും ഫോണ്‍ ലഭ്യമാണ്.
7.82 ഇഞ്ച് അമോലെഡ് പ്രൈമറി ഡിസ്പ്‌ളേ, ഷാര്‍പ്പ് 2 കെ റെസല്യൂഷന്‍ നല്‍കുന്ന 6.31 ഇഞ്ച് കവര്‍ ഡിസ്പ്ലേ തുടങ്ങിയ സവിശേഷതകള്‍ അടങ്ങിയതാണ് വണ്‍ പ്ലസ് ഓപ്പണ്‍. ഗംഭീര പ്രകടനത്തിനായി ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രോസസറും ഉള്‍ച്ചേര്‍ത്തിരിക്കുന്നു.
5 വര്‍ഷം കൊണ്ട് 10 ലക്ഷം തവണ ഫോണ്‍ മടക്കുകയും തുറക്കുകയും ചെയ്യാനാവുമെന്ന് കമ്പനി അവകാശപ്പെടുന്നു. 4808 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. ശക്തമായ ട്രിപ്പിള്‍ ക്യാമറ സംവിധാനവും ഫോണിന്റെ സവിശേഷതയാണ്. 48 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, 64 എംപി ടെലിഫോട്ടോ ക്യാമറ, 48 എംപി അള്‍ട്രാ ബൈഡ് ആംഗിള്‍ ലെന്‍സ് എന്നിവയാണ് ബാക്ക് ക്യാമറയിലുള്ളത്. സെല്‍ഫികള്‍ക്കായി 20 എംപി മെയിന്‍ ക്യാമറ 32 എംപി സെക്കന്‍ഡറി ക്യാമറ എന്നിവയുണ്ട്.
സാസംഗ് ഗാലക്സി ഇസെഡ് ഫോള്‍ഡ് ഫൈവുമായാണ് വണ്‍ പ്ലസ് ഓപ്പണിന്റെ മല്‍സരം.

