Connect with us

Hi, what are you looking for?

News

സാംസങ് ഗ്യാലക്സി എസ്25 സീരീസ് പ്രീ ബുക്ക് ചെയ്യാം; വമ്പന്‍ ഓഫറുകള്‍

എഐയുടെ നൂതന സാധ്യതകളാല്‍ പുത്തന്‍ മൊബൈല്‍ അനുഭവം ഉപഭോക്താക്കള്‍ക്കായി ഉറപ്പാക്കുന്ന മോഡലുകളാണിവ

രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ ഏറ്റവും പുതിയ ഗ്യാലക്സിര എസ്25 അള്‍ട്ര, ഗ്യാലക്സി എസ്25 പ്ലസ്, ഗ്യാലക്സി എസ്25 സ്മാര്‍ട് ഫോണുകള്‍ക്കായുള്ള പ്രീ ബുക്കിംഗ് ഓഫറുകള്‍ പ്രഖ്യാപിച്ചു. എഐയുടെ നൂതന സാധ്യതകളാല്‍ പുത്തന്‍ മൊബൈല്‍ അനുഭവം ഉപഭോക്താക്കള്‍ക്കായി ഉറപ്പാക്കുന്ന മോഡലുകളാണിവ.

ഗ്യാലക്സി എസ്25 സീരീസുകളിലൂടെ ഗ്യാലക്സി എഐയുടെ അടുത്ത അധ്യായമാണ് ഞങ്ങള്‍ തുറക്കുന്നത്. സ്വകാര്യതയും സുരക്ഷയും ഉറപ്പുനല്‍കിക്കൊണ്ട് പേഴ്സണലൈസ്ഡ് എഐ ഫീച്ചറുകള്‍ ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാം. നോയ്ഡയിലെ ഫാക്ടറിയിലാണ് ഗ്യാലക്സി എസ്25 സീരീസ് നിര്‍മിക്കപ്പെടുകയെന്ന് ഏറെ സന്തോഷത്തോടെ ഞാന്‍ അറിയിക്കുന്നു. – സാംസങ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒയുമായ ജെ.ബി പാര്‍ക്ക് പറഞ്ഞു.

വണ്‍ യുഐ 7നുമായി എത്തുന്ന ആദ്യ സ്മാര്‍ട് ഫോണുകളാണ് ഗ്യാലക്‌സി എസ്25 സീരീസിലുള്ളത്. ടെക്സ്റ്റുകളും സ്പീച്ചുകളും ചിത്രങ്ങളും വീഡിയോകളും എഐ സഹായത്തോടെ വിശകലം ചെയ്യുവാന്‍ സാംസങ് എസ് 25ല്‍ സാധിക്കും. ഗൂഗിളിന്റെ സര്‍ക്കിള്‍ ടു സെര്‍ച്ച്, കാള്‍ ട്രാന്‍സ്‌ക്രിപ്റ്റ്, റൈറ്റിംഗ് അസിസ്റ്റ്, ഡ്രോയിംഗ് അസിസ്റ്റ് തുടങ്ങിയ എഐ ടൂളുകള്‍ എസ് 25 ല്‍ അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. പേഴ്‌സണലൈസ്ഡ് എഐ ഫീച്ചറുകള്‍ക്കായി പേഴ്‌സണല്‍ ഡാറ്റ എഞ്ചിനും ഗ്യാലക്‌സി എസ്25 സീരീസിലുണ്ട്. എല്ലാ വ്യക്തി വിവരങ്ങളും സ്വകാര്യവും ക്നോക്സ് വാള്‍ട്ടിനാല്‍ സുരക്ഷിതവുമായിരിക്കും. സ്വകാര്യ വിവരങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി പോസ്റ്റ് ക്വാണ്ടം ക്രിപ്റ്റോഗ്രഫിയും ഗ്യാലക്സി എസ്25ല്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഗ്യാലക്സി എസ് സീരിസിലെ തന്നെ ഏറ്റവും കരുത്തേറിയ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ആണ് ഗ്യാലക്സി എസ്25 സീരിസിന് കരുത്ത് പകരുന്നത്. ഹൈ റസല്യൂഷന്‍ സെന്‍സറുകളും പ്രൊ വിഷ്വല്‍ എഞ്ചിനുമായി എല്ലാ റേഞ്ചിലും അള്‍ട്ര ഡീറ്റിയല്‍ഡ് ഷോട്ട്സ് ഗ്യാലക്സി എസ്25 ഉറപ്പുനല്‍കുന്നു. അപ്ഗ്രേഡ് ചെയ്ത പുതിയ 50 എംപി അള്‍ട്രവൈഡ് ക്യാമറ സെന്‍സറാണ് ഗ്യാലക്സി എസ്25 അള്‍ട്രയിലുള്ളത്. വീഡിയോകളിലെ അനാവശ്യ നോയ്സുകള്‍ ഒഴിവാക്കുന്നതിനായി ഓഡിയോ ഇറേസറും ഗ്യാലക്സി എസ്25ലുണ്ട്. ഗ്യാലക്‌സി എസ് സീരീസിലെ ഏറ്റവും ഭാരം കുറഞ്ഞതും കട്ടി കുറഞ്ഞതും ദീര്‍ഘനാള്‍ ഈടു നില്‍ക്കുന്നതുമായ മോഡലാണ് ഗ്യാലക്‌സി എസ് 25 അള്‍ട്ര. 7 വര്‍ഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഒഎസ് അപ്‌ഗ്രേഡുകളും ലഭ്യമാകും.

സാംസങ്.കോമിലൂടെ ഗ്യാലക്സി എസ്25 അള്‍ട്ര വാങ്ങിക്കുന്ന ഉപഭോക്താക്കള്‍ക്ക് ടൈറ്റാനിയം ജാദേഗ്രീന്‍, ടൈറ്റാനിയം ജെറ്റ്ബ്ലാക്ക്, ടൈറ്റാനിയം പിങ്ക് ഗോള്‍ഡ് എന്നീ നിങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുവാന്‍ സാധിക്കും. ഗ്യാലക്സി എസ്25, എസ്25 പ്ലസ് എന്നീ മോഡലുകള്‍ സാംസ്ങ്.കോമിലൂടെ വാങ്ങിക്കുമ്പോള്‍ ബ്ലൂബ്ലാക്ക്, കോള്‍റെഡ്, പിങ്ക് ഗോള്‍ഡ് എന്നീ നിറങ്ങളിലും ലഭ്യമാകും.

പ്രീ ബുക്കിംഗ് ഓഫറുകള്‍

ഗ്യാലക്സി എസ്25 അള്‍ട്ര പ്രീ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 21000 രൂപയുടെ പ്രീ ബുക്കിംഗ് ഓഫറുകള്‍ ലഭിക്കും. 12000 രൂപയുടെ സ്റ്റോറേജ് അപ്ഗ്രേഡ് ഉള്‍പ്പെടെയാണിത്. 12ജിബി512 ജിബി മോഡല്‍ 12ജിബി 256 ജിബി മോഡലിന്റെ വിലയ്ക്ക് ഉപഭോക്താവിന് സ്വന്തമാക്കാം. ഒപ്പം 9000 രൂപയുടെ അപ്ഗ്രേഡ് ബോണസും. അതോടൊപ്പം ഗ്യാലക്സി എസ്25 അള്‍ട്ര 9 മാസത്തെ നോ കോസ്റ്റ് ഇഎംഐയില്‍ വാങ്ങിക്കുന്ന ഉപഭോക്താവിന് 7000 രൂപ ക്യാഷ് ബാക്കും ലഭിക്കും.

ഗ്യാലക്സി എസ്25 പ്ലസ് പ്രീ ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 12000 രൂപയുടെ നേട്ടമാണുണ്ടാവുക. 12ജിബി 512 ജിബി മോഡല്‍ 12ജിബി 256 ജിബി മോഡലിന്റെ വിലയ്ക്ക് ഉപഭോക്താവിന് സ്വന്തമാക്കാം. ഗ്യാലക്സി എസ്25 പ്രീ ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 11000 രൂപയുടെ അപഗ്രേഡ് ബോണസാണ് ലഭിക്കുക. 9 മാസത്തെ നോ കോസ്റ്റ് ഇഎംഐയില്‍ വാങ്ങിക്കുന്ന ഉപഭോക്താവിന് 7000 രൂപ ക്യാഷ് ബാക്കും ലഭിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Education

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നാണ്. നേട്ടങ്ങളില്‍ ഏറ്റവും പ്രധാനം അറിവ് നേടുക എന്നതാണ്. ആ അറിവിന് ലോകത്തെ നയിക്കാനുള്ള ശക്തിയുണ്ട്. മാറ്റങ്ങള്‍ കൊണ്ട് വരാനുള്ള കഴിവാണ് അറിവിന്റെ മികവ്

Startup

രാജ്യത്ത് നിന്ന് 14 സ്റ്റാര്‍ട്ടപ്പുകള്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ നിന്ന് ലാന്‍സ്റ്റിറ്റിയൂട്ടിന് മാത്രമാണ് ഈ പരിപാടിയിലേക്ക് ഇടം പിടിക്കാനായത്

News

2023 മാര്‍ച്ചില്‍ ആരംഭിച്ച കാമ്പ ഇതിനകം മാര്‍ക്കറ്റില്‍ ഇടം നേടി കഴിഞ്ഞു

Stock Market

മികച്ച ലാഭവിഹിതം നല്‍കുന്നു എന്നതാണ് ഡിവിഡന്റ് ഓഹരികളെ ശ്രദ്ധേയമാക്കുന്നത്. സ്ഥിരമായ ലാഭവിഹിതം ലക്ഷ്യമിട്ട് ഡിവിഡന്റ് ഓഹരികളില്‍ നിക്ഷേപിക്കാം