കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് വലയുന്ന സ്വകാര്യ ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയ (Vi) ഓഹരികളും കടപ്പത്രങ്ങളുമിറക്കി 45,000 കോടി രൂപയുടെ മൂലധന സമാഹരണം നടത്തും. നിലവിലെ 4ജി സേവനം കൂടുതല്‍ വിപുലമാക്കാനും 5ജി സേവനത്തിന് തുടക്കമിടാനും ഈ പണം പ്രധാനമായും ഉപയോഗിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 5ജി സ്പെക്ട്രം കിട്ടിയിട്ടും സേവനത്തിന് തുടക്കമിടാത്ത ഏക സ്വകാര്യ ടെലികോം കമ്പനിയാണ് വൊഡാഫോണ്‍ ഐഡിയ.
പ്രമോട്ടര്‍മാര്‍ 2,000 കോടി രൂപ നിക്ഷേപിക്കും. ഓഹരിക്ക് പുറമേ നിക്ഷേപകരില്‍ നിന്നും അടുത്ത ത്രൈമാസത്തില്‍ 20,000 കോടി രൂപ കമ്പനി സമാഹരിക്കും എന്നതാണ് പദ്ധതി. നിക്ഷേപം നേടിയെടുക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഓഹരികളാക്കി മാറ്റാവുന്ന കടപ്പത്രങ്ങള്‍അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്സ്, വിദേശ കറന്‍സിയിലെ കണ്‍വെര്‍ട്ടിബിള്‍ ബോണ്ടുകള്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയും മൂലധനം സമാഹരിക്കും. 25,000 കോടി രൂപയാണ് ഇത്തരത്തില്‍ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്.
വോഡഫോണ്‍ ഐഡിയയുടെ പ്രമോട്ടര്‍മാരിലൊന്ന് യു.കെയിലെ വോഡഫോണ്‍ ഗ്രൂപ്പാണ്. മറ്റൊരു പ്രമോട്ടറായ ആദിത്യ ബിര്‍ള ഗ്രൂപ്പിന് 18.1 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.

