Connect with us

Hi, what are you looking for?

News

എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സിന് 35,577 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം വര്‍ധനവാണിത്

മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനമായ എസ്ബിഐ ലൈഫ് 2025 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 35,577 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം വര്‍ധനവാണിത്. പരിരക്ഷാ വിഭാഗത്തില്‍ 4095 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയമാണ് കൈവരിച്ചിട്ടുള്ളത്. പരിരക്ഷാ വിഭാഗത്തിലെ വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം 2025 മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തില്‍ 793 കോടി രൂപയായി. വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം 2024 മാര്‍ച്ച് 31 ന് അവസാനിച്ച മുന്‍ വര്‍ഷത്തേക്കാള്‍ 11% വളര്‍ച്ചയോടെ 26,360 കോടി രൂപയായി

കഴിഞ്ഞ വര്‍ഷത്തെ അറ്റാദായം 27 ശതമാനം വര്‍ദ്ധനവോടെ 2413 കോടി രൂപയാണ്. സോള്‍വന്‍സി നിരക്ക് 1.96 എന്ന മികച്ച നിലയില്‍ തുടരുന്നുമുണ്ട്. നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രകാരം ഇത് 1.50 എങ്കിലും ആയിരിക്കണം. എസ്ബിഐ ലൈഫ് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 15 ശതമാനം വളര്‍ച്ചയോടെ 4,48,039 കോടി രൂപയില്‍ എത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Startup

രാജ്യത്തിനകത്തും പുറത്തുമുള്ള പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സ്റ്റാര്‍ട്ടപ്പാണ് എക്‌സ്‌പ്ലോര്‍

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

Personal Finance

1994-ല്‍ സ്ഥാപിതമായ ഇംപറ്റസ് അര്‍ത്ഥസൂത്ര കസ്റ്റമൈസ്ഡ് പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവനങ്ങള്‍, വെല്‍ത്ത് മാനേജ്മെന്റ്, മ്യൂച്വല്‍ ഫണ്ട് വിതരണം, ഇക്വിറ്റി നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് മാനേജ്മെന്റ് തുടങ്ങി വൈവിധ്യം നിറഞ്ഞ നിരവധി സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നുണ്ട്.

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌