സോണി ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി വാള്‍ട്ട് ഡിസ്നി എക്സിക്യൂട്ടീവായ ഗൗരവ് ബാനര്‍ജിയെ നിയമിച്ച് ജപ്പാനിലെ സോണി കോര്‍പ്പറേഷന്‍. ടെലിവിഷനും മറ്റ് മീഡിയ ബിസിനസുകളും മുന്നോട്ടു നയിക്കുകയാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്തം.
ഡിസ്നിയുടെ ഇന്ത്യന്‍ യൂണിറ്റില്‍ നിന്ന് രാജിവെച്ചാണ് ബാനര്‍ജി സോണി ഇന്ത്യയുടെ തലപ്പത്തേക്ക് എത്തുന്നത്. ഡിസ്നിയുടെ സ്ട്രീമിംഗ് സേവനമായ ഹോട്ട്സ്റ്റാറിന്റെ ഉള്ളടക്കത്തിന്റെ തലവനും ഹിന്ദി സംസാരിക്കുന്ന വിപണികളിലെ കമ്പനിയുടെ ടിവി ചാനലുകളുടെ ബിസിനസ്സ് മേധാവിയുമായിരുന്നു അദ്ദേഹം.
നിലവില്‍ സോണി ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവായ എന്‍പി സിംഗിന്റെ പിന്‍ഗാമിയെ തിരയുകയാണെന്ന് കഴിഞ്ഞ ആഴ്ച സോണി വ്യക്തമാക്കിയിരുന്നു. രണ്ട് മാസത്തിന് ശേഷമാവും സിംഗിന്റെ പിന്‍ഗാമിയായി ബാനര്‍ജി ചുമതലയേല്‍ക്കുക.
നിലവില്‍ സോണി ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവായ എന്‍പി സിംഗിന്റെ പിന്‍ഗാമിയെ തിരയുകയാണെന്ന് കഴിഞ്ഞ ആഴ്ച സോണി വ്യക്തമാക്കിയിരുന്നു
സോണി ഇന്ത്യയില്‍ 26 ടിവി ചാനലുകള്‍ നടത്തുന്നുണ്ട്. ഇത് കൂടാതെ ഒരു സ്ട്രീമിംഗ് ബിസിനസും കമ്പനിക്കുണ്ട്. അടുത്തിടെ സീ എന്റര്‍ടെയ്ന്‍മെന്റുമായുള്ള ലയനം സോണി ഒഴിവാക്കിയിരുന്നു.
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സിന്റെ മീഡിയ ബിസിനസുകളോട് ലയിക്കാനിരിക്കെയാണ് ഡിസ്നിയില്‍ നിന്ന് ബാനര്‍ജിയുടെ വിടവാങ്ങല്‍.

