റിലയന്‍സ് ഡിജിറ്റലിന്റെ ബ്ലാക്ക് ഫ്രൈഡേ സെയില്‍ തുടങ്ങി. ഇന്ന് മുതല്‍ 2024 ഡിസംബര്‍ 2 വരെ, സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉടനീളം ഓഫറുകള്‍ ലഭിക്കും.
റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളിലും reliancedigital.in-ലും ഓഫര്‍ ലഭ്യമാകും. ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, വണ്‍കാര്‍ഡ് എന്നിവയില്‍ നിന്നുള്ള തിരഞ്ഞെടുത്ത ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ 10,000 രൂപ വരെ തല്‍ക്ഷണ കിഴിവ് ലഭിക്കും.
ഉപഭോക്തൃ ഡ്യൂറബിള്‍ ലോണുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക്, ഫിനാന്‍സ് പങ്കാളികളായ ബജാജ് ഫിന്‍സെര്‍വിലും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിലും 22,500 രൂപ വരെ ക്യാഷ്ബാക്ക് ലഭ്യമാണ്.

