Connect with us

Hi, what are you looking for?

News

മസ്‌ക്കിന്റെ ടെസ്ല ജീവനക്കാരനെ റോബോട്ട് അക്രമിച്ചു

കമ്പനിയുടെ യുഎസിലെ ഗിഗാ ടെക്‌സാസ് ഫാക്ടറിയിലെ ഒരു ടെസ്ല എഞ്ചിനീയര്‍ക്കാണ് ദുരനുഭവം നേരിട്ടിരിക്കുന്നത്

വളരെ ചിന്തിപ്പിക്കുന്നതും ഭീതി ഉയര്‍ത്തുന്നതുമായ വാര്‍ത്തയാണ് യുഎസില്‍ നിന്നു വന്നിരിക്കുന്നത്. ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയുടെ ജീവനക്കാരനെ കമ്പനിയിലെ തന്നെ റോബോട്ട് അക്രമിച്ചിരിക്കുന്നു. ഇലക്ട്രിക് കാര്‍ കമ്പനിയുടെ യുഎസിലെ ഗിഗാ ടെക്‌സാസ് ഫാക്ടറിയിലെ ഒരു എഞ്ചിനീയര്‍ക്കാണ് ദുരനുഭവം നേരിട്ടിരിക്കുന്നത്.

എന്തോ ടെക്നിക്കല്‍ തകരാറിനെത്തുടര്‍ന്നാണ് അസംബ്ലി റോബോട്ടില്‍ നിന്ന് ജീവനക്കാരന് ആക്രമണം നേരിടേണ്ടി വന്നതെന്ന് ഡെയ്‌ലിമെയില്‍ റിപ്പോര്‍ട്ട് പറയുന്നു. 2021-ലാണ് സംഭവം നടന്നത്. റെഗുലേറ്റര്‍മാര്‍ക്ക് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന ഇന്‍ജുറി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. തങ്ങളുടെ സഹപ്രവര്‍ത്തകനെ റോബോട്ട് അക്രമിക്കുന്നത് രണ്ട് ജീവനക്കാര്‍ കണ്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

റോബോട്ട് അതിന്റെ മെറ്റല്‍ നഖങ്ങള്‍ കൊണ്ട് ജീവനക്കാരന്റെ പുറകിലും കയ്യിലും അക്രമിച്ചു. ഇതിനെത്തുടര്‍ന്ന് വലിയ മുറിവുകളുണ്ടാവുകയും ചോര വാര്‍ന്നൊലിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ച് മസ്‌ക്കിനുള്ള ഭയം സ്വന്തം കമ്പനിയില്‍ തന്നെ യാഥാര്‍ത്ഥ്യമായിരിക്കുകയാണിപ്പോള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like