അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങള്‍ക്ക് ഗ്രാമവാസികളില്‍ നിന്ന് അനുഗ്രഹം തേടി, തങ്ങളുടെ ദീര്‍ഘകാല പാരമ്പര്യത്തിന് അനുസൃതമായി, റിലയന്‍സിന്റെ ജാംനഗര്‍ ടൗണ്‍ഷിപ്പിന് ചുറ്റുമുള്ള ഗ്രാമങ്ങളില്‍ അംബാനി കുടുംബം അന്ന സേവ ആരംഭിച്ചു. 51,000 പ്രദേശവാസികള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് അന്ന സേവ സജ്ജീകരിച്ചിരിക്കുന്നത്, ജാംനഗറിലും പരിസരത്തുമുള്ള ഗ്രാമങ്ങളില്‍ അടുത്ത കുറച്ച് ദിവസത്തേക്ക് ഇത് തുടരും.
ഇന്നലെ ജാംനഗറിലെ റിലയന്‍സ് ടൗണ്‍ഷിപ്പിന് സമീപമുള്ള ജോഗ്വാദ് ഗ്രാമത്തില്‍, അംബാനി കുടുംബത്തിലെ അംഗങ്ങള്‍, മുകേഷ് അംബാനി, അനന്ത് അംബാനി, രാധിക മര്‍ച്ചന്റ്, വീരേന്‍ മര്‍ച്ചന്റ്, ഷൈല മര്‍ച്ചന്റ്, എന്നിവര്‍ വ്യക്തിപരമായി ഗുജറാത്തി പരമ്പരാഗത അത്താഴ വിഭവങ്ങള്‍ വിളമ്പി.
അത്താഴത്തിന് ശേഷം, പങ്കെടുക്കുന്നവര്‍ക്കായി പ്രശസ്ത ഗുജറാത്തി ഗായകന്‍ കീര്‍ത്തിദന്‍ ഗാധ്വിയുടെ പരമ്പരാഗത നാടോടി സംഗീത വിരുന്നും ഉണ്ട്.

