കേരളത്തിനും ഒപ്പം തൊട്ടരികെയുള്ള തമിഴ്നാടിനും ഒരുപോലെ ഗുണം ചെയ്യുന്ന പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ പാലക്കാട് പ്രഖ്യാപിച്ച ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പ്രൊജക്റ്റെന്ന് ഇറം ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോ. സിദ്ദിഖ് അഹമ്മദ് പറഞ്ഞു. പദ്ധതിയെ ആവേശത്തോടു കൂടി സ്വാഗതം ചെയ്യുന്നു. മിഡില്‍ ഈസ്റ്റില്‍ നിന്നടക്കം പുറത്തുനിന്ന് വലിയ നിക്ഷേപം ഇതിലേക്ക് വരാനുള്ള സാധ്യതയുണ്ടെന്നും ഫിക്കി ഇന്ത്യ-അറബ് കൗണ്‍സില്‍ കോ-ചെയര്‍മാനായ അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്നൊവേഷനെയും വളര്‍ച്ചയേയും ഗണ്യമായി പ്രോല്‍സാഹിപ്പിക്കുന്ന ഈ പദ്ധതി കേരളത്തിന്റെ മുഖച്ഛായക്ക് തന്നെ മാറ്റം കൊണ്ടുവരും. വ്യവസായ മേഖലയെന്ന നിലയില്‍ പാലക്കാടിനും പദ്ധതി ഏറെ ഗുണകരമാകും.
വളരെ വലിയ തൊഴില്‍ സാധ്യതകളാണ് ഈ പദ്ധതി തുറന്നിടുന്നതെന്ന് ഡോ. സിദ്ദിഖ് അഹമ്മദ് ചൂണ്ടിക്കാട്ടി. നിര്‍മാണഘട്ടം മുതല്‍ നൈപുണ്യമുള്ള തൊഴിലാളികളുടെ ആവശ്യകത വളരെയധികം ഉണ്ടാകും.
പാലക്കാടിന് ഇത്തരമൊരു പദ്ധതി അനുവദിച്ചതിന് പാലക്കാട് സ്വദേശിയായ വ്യവസായിയെന്ന നിലയില്‍ കൂടി കേന്ദ്ര സര്‍ക്കാരിന് പ്രത്യേകം നന്ദി പറയുന്നു. വികസനത്തിലൂന്നിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായാണ് പാലക്കാട് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. 2022 ല്‍ തുടങ്ങിയ പദ്ധതിക്കാണ് ഇപ്പോള്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. കഞ്ചിക്കോട് പുതുശ്ശേരിയില്‍ വ്യവസായ വികസനത്തിനായി 3806 കോടി രൂപ കേന്ദ്രം മാറ്റിവെച്ചിട്ടുണ്ട്. 1710 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുക.

