രാജ്യത്തെ ദേശീയ പാതകളില്‍ നിന്ന് വരുന്ന വര്‍ഷങ്ങളില്‍ ഏകദേശം 20 ലക്ഷം കോടി രൂപ (24.1 ബില്യണ്‍ ഡോളര്‍) വരുമാനം ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നെന്ന് റേറ്റിംഗ് ഏജന്‍സിയായ കെയര്‍ എഡ്ജ് പറയുന്നു.
നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം 4,000-4500 കിലോമീറ്റര്‍ ദേശീയ പാതകള്‍ പ്രതിവര്‍ഷം നിര്‍മിക്കുമെന്നാണ് കണക്കാക്കുന്നത്. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് അല്ലെങ്കില്‍ ഒരു ടോള്‍-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ (ടിഒടി) മോഡലിലൂടെ ഇവയില്‍ നിന്ന് സര്‍ക്കാരിന് വരുമാനം കണ്ടെത്താനാവും.
2020 മാര്‍ച്ചിന് മുമ്പ് അനുവദിച്ച 88% റോഡ് പദ്ധതികളും ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായി ധനസമ്പാദനം നടത്താവുന്ന നിലയിലെത്തിയിട്ടുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ (പിപിപി) അധിഷ്ഠിതമായ സര്‍ക്കാരിന്റെ നിലവിലെ പദ്ധതി ഇതോടെ വിജയത്തിലെത്തിക്കഴിഞ്ഞു. 2020-ന് മുമ്പുള്ള കാലയളവില്‍ അനുവദിച്ച റോഡ് പദ്ധതികളില്‍ 12% മാത്രമാണ് അവയുടെ ഓപ്പറേറ്റര്‍മാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ കാരണം വൈകുന്നതെന്ന് കെയര്‍ എഡ്ജ് ചൂണ്ടിക്കാട്ടി.
2021 നവംബറില്‍ എന്‍എച്ച്എഐ വീണ്ടും ഒരു ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് സമാരംഭിക്കുകയും 2022 ഡിസംബര്‍ വരെ ഏകദേശം 102 ബില്യണ്‍ രൂപ സമാഹരിക്കുകയും ചെയ്തു. സാമ്പത്തിക വര്‍ഷാവസാനത്തിന് മുമ്പ് മറ്റൊരു ഇന്‍വിറ്റിലൂടെ 100 ബില്യണ്‍ രൂപ കൂടി സമാഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

