ടൈം മാഗസിന്റെ 2024-ലെ ഏറ്റവും സ്വാധീനമുള്ള 100 കമ്പനികളുടെ പട്ടികയില്‍ ‘ടൈറ്റന്‍സ്’ വിഭാഗത്തിന് കീഴില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇടംപിടിച്ചു. 2021-ല്‍ ജിയോ പ്ലാറ്റ്ഫോമുകള്‍ പട്ടികയില്‍ ഇടം പിടിച്ചിരുന്നു. ഇതോടെ ഈ ബഹുമതി രണ്ടുതവണ ലഭിച്ച ഏക ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ് മാറി.
ഒരു ടെക്സ്റ്റൈല്‍ കമ്പനിയില്‍ നിന്ന് 200 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഒരു കമ്പനിയിലേക്കുള്ള റിലയന്‍സിന്റെ വളര്‍ച്ച ഉയര്‍ത്തിക്കാട്ടിക്കൊണ്ട് റിലയന്‍സിനെ ‘ഇന്ത്യയുടെ ജഗര്‍നട്ട്’ എന്ന് ടൈം വിശേഷിപ്പിച്ചു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയില്‍ നിരവധി സാമ്പത്തിക മേഖലകളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വിപ്ലവം സൃഷ്ടിച്ചു, ലോകോത്തര ഉല്‍പന്നങ്ങളും സേവനങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കി.
ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ കീഴില്‍, ജിയോയുടെ മൊബൈല്‍ ഡാറ്റ വിപ്ലവം, ലോകത്തിലെ ഏറ്റവും വലിയ റിഫൈനിംഗ് കോംപ്ലക്‌സ്, പുതിയ ഊര്‍ജ്ജത്തിലും സുസ്ഥിരതയിലും ഗണ്യമായ നിക്ഷേപം തുടങ്ങിയ സുപ്രധാന സംരംഭങ്ങള്‍ക്കും റിലയന്‍സ് നേതൃത്വം നല്‍കി. ഇതിനു പുറമെ 2035-ഓടെ നെറ്റ് സീറോ കാര്‍ബണിലെത്തുകയെന്ന ലക്ഷ്യത്തിനായി വിവിധ നടപടികള്‍ സ്വീകരിക്കുകയാണ് റിലയന്‍സ്.

