Connect with us

Hi, what are you looking for?

News

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: വ്യാജ പൊലീസ് ഓഫീസുകള്‍ പ്രവര്‍ത്തിച്ചത് കംബോഡിയയും മ്യാന്‍മാറും കേന്ദ്രമാക്കി

ജിപിഎസ് ലൊക്കേഷന്‍ ട്രാക്കിംഗിലൂടെ കംബോഡിയയിലെയും മ്യാന്‍മാറിലെയും ഇത്തരം ഹബ്ബുകള്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി

മലയാളികളടക്കം 6000 ല്‍ ഏറെ ആളുകളെ ‘ഡിജിറ്റല്‍ അറസ്റ്റ്’ ചെയ്ത വ്യാജ പൊലീസ് ഓഫീസുകള്‍ പ്രവര്‍ത്തിച്ചത് കംബോഡിയയും മ്യാന്‍മാറും ആസ്ഥാനമാക്കിയെന്ന് കണ്ടെത്തല്‍. ഇരു രാജ്യങ്ങളിലെയും ചൈനീസ് ചൂതാട്ട കേന്ദ്രങ്ങളാണ് വ്യാജ പൊലീസ് സ്റ്റേഷനുകളായി മാറിയത്. ഇവിടെയിരുന്ന് ഡെല്‍ഹി പൊലീസ് ഉദ്യോഗസ്ഥരായി ചമഞ്ഞവര്‍ ആളുകളെ ഫോണില്‍ വിളിച്ച് ഡിജിറ്റല്‍ അറസ്റ്റ് ചെയ്തതായി അറിയിക്കുകയും സാമ്പത്തിക തട്ടിപ്പിനും മറ്റും പിഴയായി പണം കൈമാറാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

ഫേക്ക് സമന്‍സുകള്‍ അയച്ച ശേഷമാണ് ആളുകളെ ഫോണില്‍ വിളിച്ച് ഡിജിറ്റല്‍ അറസ്റ്റ് ചെയ്തതായി വിരട്ടുന്നത്. കോടിക്കണക്കിന് രൂപയാണ് പലരില്‍ നിന്നും പിഴയായി ആവശ്യപ്പെട്ടിരുന്നത്.

ജിപിഎസ് ലൊക്കേഷന്‍ ട്രാക്കിംഗിലൂടെ കംബോഡിയയിലെയും മ്യാന്‍മാറിലെയും ഇത്തരം ഹബ്ബുകള്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. കംബോഡിയയില്‍ നാല് കേന്ദ്രങ്ങളും മ്യാന്‍മാറില്‍ രണ്ട് കേന്ദ്രങ്ങളും ഇത്തരം തട്ടിപ്പിനായി പ്രവര്‍ത്തിക്കുന്നെന്നാണ് കണ്ടെത്തിയത്. അതിര്‍ത്തിക്കപ്പുറത്തു നിന്ന് ഇന്ത്യന്‍ പൗരന്‍മാരെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങള്‍ കണ്ടെത്താനും തകര്‍ക്കാനും കൂടുതല്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം വേണ്ടിവരുമെന്നാണ് ഈ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യാജ ഡിജിറ്റല്‍ അറസ്റ്റുകളെക്കുറിച്ച് അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like