Connect with us

Hi, what are you looking for?

News

ട്രെയിന്‍ ടിക്കറ്റ്, ബാങ്ക് ഇടപാട്, ക്രെഡിറ്റ് കാര്‍ഡ്; നവംബര്‍ മുതല്‍ മാറ്റങ്ങള്‍ നിരവധി

ഗ്യാസ്, വൈദ്യുതി ബില്‍ തുടങ്ങി 50,000 രൂപയ്ക്ക് മുകളിലുള്ള പേയ്മെന്റുകള്‍ക്ക് ഒരു ശതമാനം ഫീസ് നവംബര്‍ മുതല്‍ ഈടാക്കും

മാറ്റങ്ങളുടെ കാലമാണ് ഈ വരുന്ന നവംബര്‍. ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് മുതല്‍ ബാങ്കിംഗ് ചാനലുകള്‍ വഴിയുള്ള പണമിടപാടില്‍ വരെ മാറ്റങ്ങളുണ്ടാകും. വരാന്‍ പോകുന്ന മാറ്റങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നാല്‍ നിത്യജീവിതം കൂടുതല്‍ എളുപ്പമാകും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴിലുള്ള എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 3.75 ശതമാനം പ്രതിമാസ ചാര്‍ജ് ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഗ്യാസ്, വൈദ്യുതി ബില്‍ തുടങ്ങി 50,000 രൂപയ്ക്ക് മുകളിലുള്ള പേയ്മെന്റുകള്‍ക്ക് ഒരു ശതമാനം ഫീസ് നവംബര്‍ മുതല്‍ ഈടാക്കും.

ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ്

120 ദിവസം മുന്‍പ് യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന രീതി ഇനിയില്ല. ഇനി മുതല്‍ യാത്രയുടെ 60 ദിവസം മുന്‍പ് മാത്രമായിരിക്കും ടിക്കറ്റ് ബുക്ക് ചെയ്യാനാവുക. പുതിയ രീതി നവംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും. ഒക്ടോബര്‍ 31 വരെ 120 ദിവസത്തേക്കുള്ള അഡ്വാന്‍സ് ബുക്കിംഗ് സൗകര്യം ലഭ്യമാകുമെന്നും റെയില്‍വേ അറിയിച്ചു.

ബാങ്ക് വഴി പണമയയ്ക്കല്‍ മാറ്റം

തട്ടിപ്പുകാര്‍ ബാങ്കിംഗ് സംവിധാനത്തെ ദുരുപയോഗം ചെയ്യാതിരിക്കാനാണ് ബാങ്കിംഗ് രംഗത്ത് പുതിയ വനിയമങ്ങള്‍ കൊണ്ടുവരുന്നത്. ഫോണ്‍ നമ്പറും അപ്‌ഡേറ്റ് ചെയ്ത കെ.വൈ.സി നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും അടിസ്ഥാനമാക്കി പണമടയ്ക്കുന്നയാളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം.

ഇനി മുതല്‍ ബാങ്ക് വഴി പണം അയയ്ക്കുമ്പോള്‍ പണം അയയ്ക്കുന്ന ബാങ്ക് ഉപഭോക്താവിന്റെ പേരും വിലാസവും രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. മൊബൈല്‍ ഫോണ്‍ നമ്പറും സ്വയം സാക്ഷ്യപ്പെടുത്തിയ ഔദ്യോഗികമായി സാധുതയുള്ള രേഖയും ഉപയോഗിച്ച് പണമയക്കുന്നയാളെ രജിസ്റ്റര്‍ ചെയ്യണം. ഐ.എം.പി.എസ്, നെഫ്റ്റ് ഇടപാടിന് ബാങ്ക് പണമടയ്ക്കുന്നയാളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തണം. പണമയയ്ക്കാനായി ഫണ്ട് കൈമാറ്റം തിരിച്ചറിയുന്നതിനുള്ള ഒരു ഐഡന്റിഫയര്‍, ഇടപാടിന്റെ സന്ദേശത്തില്‍ ഉള്‍പ്പെടുത്തണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

News

ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം

Entrepreneurship

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പുത്തന്‍ ഡിജിറ്റല്‍ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ബിസിനസ് നടത്തിപ്പിന്റെ വലിയ രീതിയില്‍ തന്നെ മാറ്റിമറിക്കുകയാണ്