മഴ കനത്തുകൊണ്ടിരിക്കുകയാണ്. കൊച്ചി പോലുള്ള മെട്രോ നഗരങ്ങള്‍ വെള്ളക്കെട്ടിന്റെ പിടിയിലാണ്. ഈ അവസ്ഥയില്‍ വാഹനങ്ങളുടെ സുരക്ഷ ചോദ്യചിഹ്നമാകുകയാണ്. ഇരുചക്ര വാഹനങ്ങളും, മുച്ചക്ര വാഹനങ്ങവും, കാറുകളും ലോറികളും അടക്കം നിരവധി വാഹനങ്ങളാണ് ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടക്കേണ്ടി വരുന്നത്. ഒഴിവാക്കാനാകാത്ത സാഹചര്യമാണ് അപ്രതീക്ഷിതമായ വെള്ളക്കെട്ടിലൂടെ ഉണ്ടാകുന്നതെങ്കിലും അല്പം ശ്രദ്ധിച്ചാല്‍ ഭീമമായ നഷ്ടം ഒഴിവാക്കാന്‍ സാധിക്കും. വെള്ളം കയറിയ വാഹനങ്ങള്‍ ഉപയോഗ ക്ഷമമാക്കാനുള്ള വഴികള്‍ അറിഞ്ഞിരിക്കുക എന്നത് പരമപ്രധാനമാണ്.
വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലത്തായിപ്പോയ വാഹനം ഒരിക്കലും സ്റ്റാര്‍ട്ട് ചെയ്യരുത്. വാഹനം സ്റ്റാര്‍ട്ട് ചെയ്യാതെ വെള്ളക്കെട്ടില്‍നിന്നു നീക്കം ചെയ്യുക. ബാറ്ററി ടെര്‍മിനലുകള്‍ എത്രയും പെട്ടെന്ന് മാറ്റുക.ന്മവാഹനം ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ വിഭാഗത്തില്‍പ്പെട്ടതാണെങ്കില്‍ നിരപ്പായ എന്തെങ്കിലും പ്രതലത്തില്‍വച്ചുവേണം വലിക്കാന്‍. ഇത് സാധ്യമല്ലെങ്കില്‍ ഡ്രൈവിങ് വീലുകള്‍ ഗ്രൗണ്ടില്‍നിന്നുയര്‍ത്തി വേണം വലിക്കാന്‍ അല്ലെങ്കില്‍ എടി ഗിയര്‍ ബോക്സ് തകരാറിലാകും. വെള്ളക്കെട്ട് ഭാഗത്ത് വാഹനം ഓഫായാല്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. ഗാരേജിന്റെ സഹായം തേടുക, ഇന്‍ഷുറന്‍സ് കമ്പനിക്കാരെയും വിവരം അറിയിക്കുക.
വെള്ളം കയറിയവാഹനത്തിന്റെ എന്‍ജിന്‍ ഓയില്‍ മാറ്റണം. രണ്ടു മുന്നു പ്രാവശ്യം എന്‍ജിന്‍ ഓയില്‍ മാറ്റി എന്‍ജിന്‍ വൃത്തിയാക്കണം. ഇതിഒനോടൊപ്പം എയര്‍ഫില്‍റ്റര്‍, ഓയില്‍ ഫില്‍റ്റര്‍, ഫ്യുവല്‍ ഫില്‍റ്റര്‍ എന്നിവ മാറ്റി പുതിയ ഘടിപ്പിക്കണം. എങ്കില്‍ മാത്രമേ മറ്റു പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല എങ്കില്‍ വാഹനം നല്ല രീതിയില്‍ പ്രവര്‍ത്തിക്കൂ. ഇതോടൊപ്പം എന്‍ജിനിലേയ്ക്ക് വെള്ളം കയറാന്‍ സാധ്യതയുള്ള എല്ലാം എയര്‍ ഇന്‍ടേക്കുകളും നന്നായി വൃത്തിയാക്കണം.
അടുത്തഘട്ടം എന്ന നിലക്ക് വാഹനത്തിന്റെ ഇലക്ട്രിക്ക് പാര്‍ട്ട്‌സുകളാണ് പരിശോധിക്കേണ്ടത്. ഫ്യൂസുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതായിരിക്കും നല്ലത്. അടിസ്ഥാനപരമായി ഇത്രയും കാര്യങ്ങള്‍ ചെയ്ത ശേഷമേ എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ പാടുള്ളൂ. എന്‍ജിന്‍ സ്റ്റാര്‍ട്ട്ആക്കി 1-2 മിനിട്ട് ഓണ്‍ ആക്കിതന്നെ ഇടുക. അതിന് ശേഷം മാത്രമേ വാഹനം ഓടിക്കാവു.

