Connect with us

Hi, what are you looking for?

News

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കും നവാസ് മീരാനും ഐ ആം റെസ്‌പോണ്‍സിബിള്‍ അവാര്‍ഡ്

IAM പ്രസിഡന്റും ചലച്ചിത്ര താരവുമായ ശ്രീ.സിജോയ് വര്‍ഗീസ് അവാര്‍ഡ് നല്‍കി ആദരിച്ചു

സമൂഹനന്മയ്ക്കായി ഉത്തരവാദിത്തോടെ ഇടപെടുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്‌സ് (I AM) ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ 2024 അയാം റെസ്‌പോണ്‍സിബിള്‍ അവാര്‍ഡ് വി-ഗാര്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കും, ഗ്രൂപ്പ് മീരാന്‍ സി ഇ ഓ നവാസ് മീരാനും, IAM പ്രസിഡന്റും ചലച്ചിത്ര താരവുമായ ശ്രീ.സിജോയ് വര്‍ഗീസ് അവാര്‍ഡ് നല്‍കി ആദരിച്ചു.

കൊച്ചിയിലെ മെറൈന്‍ ഇന്‍ ഹോട്ടലില്‍ വച്ചു നടന്ന, ഇന്ത്യന്‍ ഫിലിം മേക്കേഴ്‌സിന്റെ I AM Expertalk Function-ല്‍ വച്ചായിരുന്നു അവാര്‍ഡ് ദാനം. I AM ജനറല്‍ സെക്രട്ടറി ശ്രീ.അരുണ്‍രാജ് കര്‍ത്ത, മുന്‍ പ്രസിഡന്റ് ശ്രീ. ജബ്ബാര്‍ കല്ലറക്കല്‍,ജോയിന്റ് ട്രഷറര്‍ അനില്‍ ജെയിംസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ഇന്ത്യന്‍ ഫിലിം മേക്കേഴ്‌സ്, (I AM) സംഘടിപ്പിച്ച, റെസ്‌പോണ്‍സിബിള്‍ ബ്രാന്‍ഡിംഗ് എന്ന വിഷയത്തെക്കുറിച്ച് ശ്രീ.കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും, നവാസ് മീരാനും, സംസാരിക്കുകയുണ്ടായി. ആഡ് മേക്കേഴ്‌സും മീഡിയ & ബ്രാന്‍ഡിംഗ് രംഗത്തെ പ്രമുഖരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like