കോവിഡ് കാലം അക്ഷരാര്‍ത്ഥത്തില്‍ നവസംരംഭങ്ങളുടെ കൂടി കാലമായിരുന്നു. അത്തരത്തില്‍ തുടക്കമിട്ട് ലോകമെമ്പാടും ഉപഭോക്താക്കളെ സൃഷ്ടിച്ച ബ്രാന്‍ഡാണ് ധ്രുവി. നോമിയ രഞ്ജന്‍ എന്ന സംരംഭയുടെ അര്‍പ്പണമനോഭാവത്തോടെയുള്ള പ്രവര്‍ത്തനത്തിന്റെ മികവായി ധ്രുവി ഹെയര്‍ കെയര്‍ ഓയില്‍ വിഭാഗത്തില്‍ മുന്നോട്ട് കുതിക്കുകയാണ്.
കോവിഡ് കാലമെന്നത് മാനസിക – സാമ്പത്തിക സംഘര്‍ഷങ്ങളുടെ കാലമായിരുന്നു എന്നിലും പലരും തങ്ങളുടെ ഉള്ളിലെ സംരംഭകത്വം തിരിച്ചറിഞ്ഞത് ഈ സമയത്താണ്. അക്കൂട്ടത്തില്‍ ഒരാളാണ് കണ്ണൂര്‍ സ്വദേശിനിയായ നോമിയ രഞ്ജന്‍. തികച്ചും ആകസ് മികമായാണ് നോമിയ ബിസിനസിലേക്ക് വരുന്നത്. കോവിഡ് കാലഘട്ടത്തില്‍ മുടികൊഴിച്ചിലിനെ പറ്റി പരാതിപറഞ്ഞ സുഹൃത്തുക്കള്‍ക്കായി പ്രസവ ശേഷം തന്റെ മുടികൊഴിച്ചില്‍ നില്‍ക്കാതായപ്പോള്‍ അമ്മ തനിക്കായി കാച്ചി നല്‍കിയിരുന്ന എണ്ണ നോമിയ ഉണ്ടാക്കി.

കൂട്ടുകാര്‍ക്കു അത് ഗുണം ചെയ്തതോടെ കൂടുതല്‍ ഓര്‍ഡറുകള്‍ വരാന്‍ തുടങ്ങി. ഒന്‍പതു സുഹൃത്തുക്കള്‍ക്കായി താന്‍ വീട്ടില്‍ ഉപയോഗിച്ചിരുന്ന എണ്ണ കാച്ചിക്കൊടുക്കുമ്പോള്‍ നോമിയ രഞ്ജന്‍ കരുതിയതല്ല അടുത്ത ഘട്ടത്തിലേക്കുള്ള ഒരു യാത്ര. എണ്ണക്ക് ആവശ്യക്കാര്‍ കൂടിയതോടെ ഒരു ബിസിനസ്സ് എന്ന നിലയില്‍ ചിന്തിച്ചു തുടങ്ങി. മുടിക്ക് കരുത്തും അഴകും ആരോഗ്യവും നല്‍കുന്ന എണ്ണ എന്ന നിലയില്‍ വിപണി സാധ്യതകള്‍ വിലയിരുത്തിയപ്പോള്‍ പരമ്പരാഗത രീതിയില്‍ നിര്‍മിക്കുന്ന എണ്ണയ്ക്ക് ആവശ്യക്കാര്‍ ഏറെയാണെന്ന് മനസിലായി.
അതോടെ തന്റെ അമ്മയുടെ രഹസ്യകൂട്ടുകള്‍ ചേര്‍ത്ത എണ്ണ നോമീസ് ധ്രുവി എന്ന പേരില്‍ വിപണിയിലെത്തിക്കാന്‍ നോമിയ രഞ്ജന്‍ തീരുമാനിച്ചു. അങ്ങനെ എച്ച് ആര്‍ പ്രൊഫഷണല്‍ ആയ നോമിയ സംരംഭകയായി. ”സംരംഭകത്വം എന്നും എന്റെ മനസ്സിലുണ്ടായിരുന്നു. എന്നാല്‍ ഹെര്‍ബല്‍ ഹെയര്‍ ഓയില്‍ എന്ന ഉല്‍പ്പന്നം മനസിലുണ്ടായിരുന്നില്ല. എട്ടു വര്‍ഷം എച്ച്. ആര്‍. പ്രൊഫഷണലായി ജോലി ചെയ്തതിനാല്‍ തന്നെ വ്യത്യസ്തമായ ഒരു മേഖലയില്‍ ഭാഗ്യം പരീക്ഷിക്കണം എന്നാഗ്രഹം ഉണ്ടായിരുന്നു. അങ്ങനെയാണ് സ്വന്തമായി ഒരു ഓണ്‍ലൈന്‍ ബുട്ടീക്ക് ആരംഭിക്കുന്നത്. എന്നാല്‍ കോവിഡ് വ്യാപിച്ചതോടെ കൊറിയര്‍ സംവിധാനങ്ങളെല്ലാം താറുമാറായി.

അത് ബുട്ടീക്ക് ബിസിനസിനേയും ബാധിച്ചു. അങ്ങനെ തല്‍ ക്കാലത്തേക്കെങ്കിലും ബിസിനസില്‍ നിന്നും പിന്‍വാങ്ങുക എന്ന തീരുമാനമെടുക്കേണ്ടി വന്നു. ആ സമയത്ത് വിരസത മാറ്റാന്‍ ഭാഗമായ സ്ത്രീകള്‍ക്കായുള്ള ഒരു ഓണ്‍ലൈന്‍ കൂട്ടായ്മയായ ‘ആഗ്‌നേയ’ യാണ് സംരംഭകത്വത്തിലേക്കുള്ള വഴി തെളിക്കുന്നത്” നോമിയ രഞ്ജന്‍ പറയുന്നു.
ആഗ്‌നേയ’ കൂട്ടായ്മയിലെ ഒരാള്‍ മുടി കൊഴിച്ചിലിനുള്ള പരിഹാരം തേടി ഒരു പോസ്റ്റ് ഇടുന്നത്. പരിഹാരമായി പോസ്റ്റ് ഡെലിവറി ഹെയര്‍ ഫാള്‍ നേരിട്ട തനിക്ക് അമ്മയുണ്ടാക്കിത്തന്ന എണ്ണയെ പറ്റി നോമിയ എഴുതി. അപ്പോഴാണ് പോസ്റ്റിനു താഴെ ആവശ്യക്കാര്‍ എത്തിയത്. അമ്മ, വീട്ടില്‍ കാച്ചാറുള്ള എണ്ണ പരീക്ഷിക്കുന്നതിനെക്കുറിച്ചു പറഞ്ഞത്. ആദ്യമൊന്നും ശരിയാകും എന്നു തോന്നിയിരുന്നില്ലെങ്കിലും അമ്മയുടെ തുടര്‍ച്ചയായ നിര്‍ദ്ദേശം മൂലം അതും ഒന്നു പരീക്ഷിക്കാമെന്നു തോന്നി. ആ പരീക്ഷണം വിജയിക്കുകയും ചെയ്തു. പലര്‍ക്കും ഒരാഴ്ച കൊണ്ടുതന്നെ മുടികൊഴിച്ചില്‍ നന്നായി കുറഞ്ഞു.
ഒന്‍പത് പേരില്‍ നിന്നും തുടങ്ങിയ നോമീസ് ധ്രുവിയുടെ വിപണനം ഇന്ന് അരലക്ഷത്തിന് മുകളിലേക്ക് വര്‍ധിച്ചിരിക്കുന്നു. ഒരു മാസം ആറു ടണ്‍ എണ്ണയാണ് ആണ് ഇപ്പോള്‍ നോമീസ് ധ്രുവിയുടെ ഉത്പാദനം. ഒരു പരസ്യവുമില്ലാതെയുള്ള വളര്‍ച്ചയാണ് നോമീസ് ധ്രുവിയുടെ. ഓരോ ഘട്ടത്തിലും സംതൃപ്തരായ ഉപഭോക്താക്കള്‍ സോഷ്യല്‍ മീഡിയയിലിടുന്ന അനുഭവക്കുറിപ്പുകള്‍ മാത്രമാണ് ഈ വളര്‍ച്ചയുടെ അടിസ്ഥാനം എന്ന് സംരംഭകയായ നോമിയ വ്യക്തമാക്കുന്നു. ഉപഭോക്താവിന്റെ സംതൃപ്തിക്കാണ് എന്നും പ്രാധാന്യം നല്‍കിയിട്ടുള്ളത്. നാടന്‍ പച്ച മരുന്നുകള്‍ സ്വയം ശേഖരിച്ചതും കണ്ടെത്തിയുമായിരുന്നു ധ്രുവിയുടെ ആദ്യകാല ഉല്‍പ്പാദനം എങ്കില്‍ ഇപ്പോള്‍ പച്ചമരുന്നുകള്‍ ശേഖരിക്കാനും മറ്റുമായി യൂണിറ്റുകള്‍ സജീവമാണ്.

ഓണ്‍ലൈനിലൂടെ വളര്‍ന്ന ബ്രാന്‍ഡ്
ഓണ്‍ലൈന്‍ വിപണിയിലൂടെ മാത്രം വളരുന്ന നിരവധി ബ്രാന്‍ഡുകള്‍ ഉണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ വിപണിയില്‍ ആശയം പിറവി കൊണ്ട്, പിന്നീട് രൂപം കൊണ്ട്, ശേഷം ഓണ്‍ലൈനിലൂടെ വളരുന്ന അപൂര്‍വം ബ്രാന്‍ഡുകളെ ഉണ്ടാകൂ. അതിലൊന്നാണ് ധ്രുവി. ഫേസ്ബുക്കിലൂടെയായിരുന്നു ധ്രുവിയുടെ പ്രധാന മാര്‍ക്കറ്റിങ്. ഉപഭോക്താക്കള്‍ നല്‍കുന്ന സത്യസന്ധമായ റിവ്യൂകള്‍ വഴിയാണ് ധ്രുവി വളര്‍ന്നത്. അതല്ലാതെ പരസ്യങ്ങള്‍ക്ക് വേണ്ടിയോ മറ്റ് ബ്രാന്‍ഡ് പ്രമോഷനുകള്‍ക്ക് വേണ്ടിയോ നോമിയ പണം ചെലവഴിച്ചിട്ടില്ല.
അതിനാല്‍ തന്നെ നൂറുശതമാനം ഓര്‍ഗാനിക് വളര്‍ച്ചയാണ് ധ്രുവി എന്ന ബ്രാന്‍ഡിനുള്ളത് എന്ന് മനസിലാക്കാം. നിലവില്‍ ആമസോണ്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ വരെ ഇടം തേടിയ ഈ ഉത്പന്നം ഇപ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടക്കമുള്ള 250 ലേറെ കടകളിലും ലഭ്യമാണ്. സോഷ്യല്‍ മീഡീയ ഗ്രൂപ്പുകളിലൂടെയും മറ്റും നേരിട്ട് അറിഞ്ഞു താല്പര്യപ്പെടുന്നവരുടെ കടകളിലൂടെയാണ് ഇപ്പോള്‍ പ്രധാനമായും നേരിട്ടുള്ള വില്പനയും. കൂടാതെ വ്യക്തിപരമായി വില്പനയില്‍ താല്പര്യമുള്ള സ്ത്രീകള്‍ക്ക് ക്രെഡിറ്റായി ഉത്പന്നങ്ങള്‍ നല്‍കി അവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാവുന്ന സാഹചര്യവും നോമിയ ഒരുക്കുന്നുണ്ട്. ഇത്തരത്തില്‍ ഒട്ടനവധി സ്ത്രീകള്‍ നോമീസ് ധ്രുവി എന്ന ഈ ബ്രാന്‍ഡിന്റെ വളര്‍ച്ചയുടെ ഭാഗമാകുന്നുണ്ട്.

ധ്രുവി ആര്‍ക്കെല്ലാം ഗുണം ചെയ്യും?
ഒരു ഹെര്‍ബല്‍ ഉല്‍പ്പന്നം എന്ന നിലയില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും തലമുടി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് ധ്രുവി പ്രവര്‍ത്തിക്കുന്നത്. പ്രസവാനന്തരം സ്ത്രീകളുടെ മുടിയുടെ സംരക്ഷണത്തില്‍ ധ്രുവി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ‘പ്രസവാനന്തരമുള്ള മുടി കൊഴിച്ചിലിനു പുറമെ ജോലിയിലെ ടെന്‍ഷന്‍, മോശം വെള്ളം, കാലാവസ്ഥ, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവയൊക്കെ മുടി കൊഴിച്ചിലിനു കാരണമാകുന്നുണ്ട്. മുടി കൊഴിച്ചില്‍ കാരണമുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദവും ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്.
കഷണ്ടി എന്ന അവസ്ഥയൊഴികെ മുടിയുമായി ബന്ധപ്പെട്ട മിക്ക പ്രശ്‌നങ്ങള്‍ക്കും നോമീസ് ധ്രുവി ഉപയോഗിക്കുമ്പോള്‍ നല്ല വ്യത്യാസമുണ്ടെന്നാണ് ഉപഭോക്താക്കളുടെ അനുഭവം. മുടി കൊഴിച്ചിലിനു പുറമെ താരന്‍, തലനീരിറക്കം തുടങ്ങിയവയ്ക്കും നല്ല ആശ്വാസമാണ് ഇതുപയോഗിക്കുമ്പോള്‍ ലഭിക്കുക. ശുദ്ധമായ വെളിച്ചെണ്ണയില്‍ പ്രത്യേക പച്ചമരുന്നുകള്‍ ചേര്‍ത്ത് രാസവസ്തുക്കള്‍ ഒന്നും ചേര്‍ക്കാതെ തയ്യാറാക്കുന്നതാണ് ഈ ഹെയര്‍ ഓയില്‍ എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ,” ധ്രുവിയുടെ പ്രത്യേകതകള്‍ നോമിയ വ്യക്തമാക്കുന്നു.

നിലവില്‍ ഹെയര്‍ ഓയിലിന് പുറമെ, ഫെയര്‍നെസ് ക്രീം, മോയിസ്ചറൈസര്‍, ഫേഷ്യല്‍ ഓയില്‍ തുടങ്ങി നിരവധി മറ്റ് സൗന്ദര്യ സംരക്ഷണ ഉല്‍പ്പന്നങ്ങളും നോമീസ് ധ്രുവിയില്‍ ലഭ്യമാണ്. സംതൃപ്തരായ ഉപഭോക്താക്കളാണ് നോമീസ് ധ്രുവിയുടെ പരസ്യം എന്നാണ് നോമിയ പറയുന്നത്. ”ഒരിക്കല്‍ ഉപയോഗിച്ചവരാണ് ഞങ്ങളുടെ കരുത്ത്. ഒരു രൂപ പോലും പരസ്യത്തിനായി മുടക്കാതെ തന്നെ കൂടുതല്‍ വില്പന നേടിത്തരുന്നവര്‍. അതിനാല്‍ അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ബന്ധം ഊഷ്മളമായി നിലനിര്‍ത്തുന്നതിനും എത്ര സമയം വേണമെങ്കിലും ഞങ്ങള്‍ ചിലവഴിക്കും,” നോമിയയുടെ വാക്കുകളില്‍ ഒരു സംരംഭകയുടെ ആത്മസംതൃപ്തി വ്യക്തമാണ്.

200ml ബോട്ടിലിലാണ് ഹെയര്‍ ഓയില്‍ ലഭിക്കുന്നത്. കേരളത്തില്‍ എവിടെയും ഡെലിവറി ഫ്രീയുമാണ്. ഹെയര്‍ ഓയിലിനു പുറമെ നാച്വറല്‍ ഷാമ്പൂ, അലൊവേര ജെല്‍, ഹെന്ന പൗഡര്‍, ഇന്‍ഡിഗോ പൗഡര്‍, ഹെര്‍ബല്‍ ഹെയര്‍ വാഷ് പൗഡര്‍ എന്നീ ഉത്പനങ്ങളും ഇപ്പോള്‍ നോമീസ് ധ്രുവിയുടേതായുണ്ട്. അമേരിക്ക, യു. കെ., കാനഡ, ആസ്‌ത്രേലിയ, അയര്‍ലണ്ട്, ഗള്‍ഫ് തുടങ്ങിയ വിദേശരാജ്യങ്ങളിലും ഇപ്പോള്‍ നോമീസ് ധ്രുവി ഉത്പന്നങ്ങള്‍ ലഭ്യമാണ്.

