വെസ്റ്റിന്‍ഡീസിലും യുഎസിലുമായി നടന്ന ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമംഗങ്ങളെയും റിസര്‍വ് താരങ്ങളെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും കോടീശ്വരന്‍മാരാക്കി ബിസിസിഐ. 125 കോടി രൂപയാണ് ലോകകപ്പ് ജയിച്ച ടീമിന് ബിസിസിഐ പ്രഖ്യാപിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്.
കളത്തില്‍ കളിക്കാനിറങ്ങിയ 11 താരങ്ങള്‍ക്കു മാത്രമല്ല ഈ തുക വീതിച്ചു കിട്ടുക. ബെഞ്ചിലിരുന്ന സഞ്ജു സാംസണടക്കം നാല് താരങ്ങള്‍ക്കും റിസര്‍വ് പട്ടികയിലുണ്ടായിരുന്ന ശുഭ്മന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, അവേശ് ഖാന്‍ എന്നിവര്‍ക്കും മുഖ്യ പരിശീലക സ്ഥാനത്തുള്ള രാഹുല്‍ ദ്രാവിഡടക്കം 15 സപ്പോര്‍ട്ട് സ്റ്റാഫിനുമായി ഈ തുക വീതിക്കും.
ബാറ്റിംഗ് കോച്ച് വിക്രം രാത്തോഡ്, ബൗളിംഗ് കോച്ച് പരസ് മാംബ്രെ, ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ്, മൂന്ന് ത്രോഡൗണ്‍ സ്പെഷലിസ്റ്റുകള്‍, മൂന്ന് ഫിസിയോകള്‍, ട്രെയിനര്‍, മാനേജര്‍, ലോജിസ്റ്റിക്സ് മാനേജര്‍, വീഡിയോ അനലിസ്റ്റ്, സെക്യൂരിറ്റി ആന്‍ഡ് ഇന്റഗ്രിറ്റി ഓഫീസര്‍ എന്നിവരാണ് സപ്പോര്‍ട്ട് സ്റ്റാഫിലുള്ളത്. ടീമിന്റെ വിജയത്തിന്റെ സാമ്പത്തിക പ്രയോജനം എല്ലാവര്‍ക്കും ലഭിക്കും.
താരങ്ങള്‍ക്കാണ് കൂടുതല്‍ പണം ലഭിക്കുക. ബിസിസഐയുടെ സമ്മാന തുകയില്‍ നിന്ന് ഓരോ താരത്തിലും 5 കോടി രൂപ വീം ലഭിക്കും. റിസര്‍വ് താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും 1 കോടി രൂപ വീതമായിരിക്കും ലഭിക്കുക.
ഇതിനോടൊപ്പം ടൂര്‍ണമെന്റില്‍ വിജയിച്ച ടീമിന് ലഭിക്കുന്ന 2.45 മില്യണ്‍ ഡോളര്‍ (20.4 കോടി രൂപ) തുകയില്‍ നിന്നും താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും പ്രതിഫലം ലഭിക്കും.
കളത്തില്‍ കളിക്കാനിറങ്ങിയ 11 താരങ്ങള്‍ക്കു മാത്രമല്ല ഈ തുക വീതിച്ചു കിട്ടുക. ബെഞ്ചിലിരുന്ന സഞ്ജു സാംസണടക്കം നാല് താരങ്ങള്‍ക്കും റിസര്‍വ് പട്ടികയിലുണ്ടായിരുന്ന ശുഭ്മന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, അവേശ് ഖാന്‍ എന്നിവര്‍ക്കും മുഖ്യ പരിശീലക സ്ഥാനത്തുള്ള രാഹുല്‍ ദ്രാവിഡടക്കം 15 സപ്പോര്‍ട്ട് സ്റ്റാഫിനുമായി ഈ തുക വീതിക്കും
വ്യക്തിപരമായി വലിയ നേട്ടങ്ങളുണ്ടാക്കിയ താരങ്ങള്‍ക്ക് ടി20 ലോകകപ്പില്‍ നിന്ന് വേറെയും സമ്മാനത്തുക ലഭിച്ചിട്ടുണ്ട്. ടൂര്‍ണമെന്റിലെ താരമായ ജസ്പ്രീത് ബുമ്രക്ക് 15000 ഡോളറാണ് (12.5 ലക്ഷം രൂപ) സമ്മാനത്തുകയായി ലഭിച്ചത്. ഫൈനലിലെ താരമായ വിരാട് കോലിക്ക് 3000 ഡോളര്‍ (2.5 ലക്ഷം രൂപ) സമ്മാനമായി ലഭിച്ചു. ഫൈനലിലെ മികച്ച ക്യാച്ചിന് സൂര്യകുമാര്‍ യാദവിനും 3000 ഡോളര്‍ സമ്മാനമായി ലഭിച്ചു.
1983 ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമിലെ താരങ്ങള്‍ക്ക് 25000 രൂപയാണ് സമ്മാനമായി ലഭിച്ചിരുന്നത്. ക്രിക്കറ്റിന്റെ പരിവര്‍ത്തനത്തെയും പണക്കൊഴുപ്പിനെയും ഒരു ബിസിനസെന്ന രീതിയിലുള്ള വളര്‍ച്ചയെയും ഇന്നത്തെ പ്രതിഫലത്തുകകള്‍ തീര്‍ച്ചയായും പ്രതിഫലിപ്പിക്കുന്നു.

