ടെസ്റ്റ് ക്രിക്കറ്റ് ഇന്‍സെന്റീവ് സ്‌കീം പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). ഇത് പ്രകാരം ഇന്ത്യക്കായി ടെസ്റ്റ് മത്സരം കളിക്കുന്ന താരങ്ങളുടെ ഫീസ് 15 ലക്ഷം രൂപയില്‍ നിന്ന് 45 ലക്ഷം രൂപയായി ഉയര്‍ത്തി. ഒരു സീസണില്‍ ഇന്ത്യ കളിക്കുന്ന ടെസ്റ്റുകളില്‍ 75 ശതമാനത്തിലധികം പങ്കാളിത്തമുള്ള കളിക്കാര്‍ക്കാണ് പ്രോത്സാഹനം.
നിലവില്‍ ടെസ്റ്റ് കളിക്കുന്ന താരങ്ങള്‍ക്ക് 15 ലക്ഷം രൂപയാണ് മാച്ച് ഫീയായി നല്‍കുന്നത്. ടെസ്റ്റ് ക്രിക്കറ്റിന് മുന്‍ഗണന നല്‍കുന്നതിന് കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച ക്രിക്കറ്റ് കളിക്കുന്ന കളിക്കാര്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കുന്നതിനുമാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിക്കായി ഓരോ സീസണിലും 40 കോടി രൂപ അധികമായി ബിസിസിഐ അനുവദിച്ചിട്ടുണ്ട്.
നിലവില്‍ ടെസ്റ്റ് കളിക്കുന്ന താരങ്ങള്‍ക്ക് 15 ലക്ഷം രൂപയാണ് മാച്ച് ഫീയായി നല്‍കുന്നത്
പ്ലേയിംഗ് ഇലവനില്‍ ഇല്ലാതിരുന്ന കളിക്കാര്‍ക്കും പുതിയ സ്‌കീം അനുസരിച്ച് ഒരു മത്സരത്തിന് 22.5 ലക്ഷം രൂപ അധിക മാച്ച് ഫീ ആയി ലഭിക്കും.
ദേശീയ ടീമിനെ പ്രതിനിധീകരിക്കാത്ത സമയങ്ങളില്‍ ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളോട് ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

