Connect with us

Hi, what are you looking for?

Sports

ആദ്യ എസ്എ- 20 2025 കിരീടം നേടിയ എംഐ കേപ് ടൗണിനെ അഭിനന്ദിച്ച് നിത അംബാനി

ഈ ചരിത്ര വിജയത്തോടെ മുംബൈ ഇന്ത്യന്‍സ് ആഗോള ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നത് തുടരുകയാണ്.

‘എംഐ കുടുംബത്തിന് അഭിമാനകരവും ചരിത്രപരവുമായ നിമിഷം! മുംബൈ മുതല്‍ ന്യൂയോര്‍ക്ക് വരെ, യുഎഇ മുതല്‍ കേപ്ടൗണ്‍ വരെ – എംഐ ടീമുകള്‍ ലീഗ് കിരീടങ്ങളും ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയവും നേടിയിട്ടുണ്ട്. മികവിനോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെയും കഴിവിലും മുംബൈ ഇന്ത്യന്‍സിന്റെ ആത്മാവിലുമുള്ള ഞങ്ങളുടെ വിശ്വാസത്തിന്റെയും തെളിവാണ് ഈ നേട്ടം. ഗെയിമിനോടുള്ള അഭിനിവേശത്താല്‍ ഏകീകൃതമായ ഒരു യഥാര്‍ത്ഥ ആഗോള കുടുംബമാണ് ഞങ്ങളുടേത്. ഞങ്ങളുടെ എല്ലാ ആരാധകരുടെയും അചഞ്ചലമായ പിന്തുണയ്ക്ക് ഹൃദയംഗമമായ നന്ദി – ഈ വിജയം ഞങ്ങളുടേത് പോലെ നിങ്ങളുടേതുമാണ്. 2025 നെ ഓര്‍ത്തിരിക്കുന്ന ഒരു വര്‍ഷമാക്കിയതിന് എംഐ കേപ് ടൗണിന് അഭിനന്ദനങ്ങള്‍!” നിത അംബാനി പറഞ്ഞു.

ഈ ചരിത്ര വിജയത്തോടെ മുംബൈ ഇന്ത്യന്‍സ് ആഗോള ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നത് തുടരുകയാണ്. കഴിഞ്ഞ 17 വര്‍ഷമായി, മുംബൈ ഇന്ത്യന്‍സ് (ഐപിഎല്‍ & ഡബ്ല്യുപിഎല്‍), എംഐ കേപ് ടൗണ്‍, എംഐ എമിറേറ്റ്‌സ്, എംഐ ന്യൂയോര്‍ക്ക് എന്നിവ ഉള്‍പ്പെടുന്ന എംഐ കുടുംബത്തിന്റെ മികവ് ലോകമെമ്പാടും അവിശ്വസനീയമായ 11 ടി20 ലീഗ് കിരീടങ്ങള്‍ക്ക് കാരണമായി. ഇതില്‍ അഞ്ച് ഐപിഎല്‍ ചാമ്പ്യന്‍ഷിപ്പുകള്‍, രണ്ട് ചാമ്പ്യന്‍സ് ലീഗ് വിജയങ്ങള്‍, 2023 ലെ ഉദ്ഘാടന ഡബ്ല്യുപിഎല്‍, മേജര്‍ ലീഗ് ക്രിക്കറ്റ് കിരീടങ്ങള്‍, 2024 ലെ ഐ എല്‍ ടി 20 കിരീടം എന്നിവ ഉള്‍പ്പെടുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

News

ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം

Entrepreneurship

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പുത്തന്‍ ഡിജിറ്റല്‍ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ബിസിനസ് നടത്തിപ്പിന്റെ വലിയ രീതിയില്‍ തന്നെ മാറ്റിമറിക്കുകയാണ്