ടാറ്റ ഐപിഎല്ലിന്റെ ഔദ്യോഗിക സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായിരുന്ന ജിയോസിനിമയ്ക്ക് 2024 സീസണില്‍ റെക്കോര്‍ഡ് വ്യൂവര്‍ഷിപ്പ്. ഐപിഎല്‍ 2024 സീസണില്‍ 26 ബില്യണ്‍ കാഴ്ചക്കാരാണ് ജിയോസിനിമയിലൂടെ ക്രിക്കറ്റ് മല്‍സരങ്ങള്‍ കണ്ടത്. മുന്‍ വര്‍ഷത്തേക്കാള്‍ 53 ശതമാനം വര്‍ധനയാണ് കാണികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.
ജിയോസിനിമയുടെ ഐപിഎല്‍ സ്ട്രീമിംഗ് 350 ബില്യണ്‍ മിനിറ്റിലധികം സമയമാണ് കണ്ടത്. കാഴ്ചക്കാര്‍ ഒരു സെഷനില്‍ ശരാശരി 75 മിനിറ്റാണ് മല്‍സരങ്ങള്‍ കാണാന്‍ ചെലവഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 60 മിനിറ്റായിരുന്നുവെന്ന് കമ്പനി അറിയിച്ചു.
ഈ സീസണില്‍ ജിയോ സിനിമയുടെ റീച്ച് 38 ശതമാനത്തിലധികം വര്‍ദ്ധിച്ചു, മൊത്തം 620 ദശലക്ഷത്തിലധികം കാഴ്ചക്കാരിലേക്ക് പ്ലാറ്റ്ഫോം എത്തി. 12 ഭാഷകള്‍, 4കെ വ്യൂവിംഗ്, മള്‍ട്ടി-ക്യാം ഓപ്ഷനുകള്‍, ഇമ്മേഴ്‌സീവ് എആര്‍/ വിആര്‍, 360ഡിഗ്രി കാഴ്ച എന്നിവ പോലുള്ള ഫീച്ചറുകളാണ് കാഴ്ചക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവിന് കാരണമായതെന്ന് കണക്കാക്കുന്നു.
ഈ സീസണില്‍ ജിയോ സിനിമയുടെ റീച്ച് 38 ശതമാനത്തിലധികം വര്‍ദ്ധിച്ചു, മൊത്തം 620 ദശലക്ഷത്തിലധികം കാഴ്ചക്കാരിലേക്ക് പ്ലാറ്റ്ഫോം എത്തി
ബ്രാന്‍ഡ് സ്പോട്ട്ലൈറ്റ്
ഐപിഎല്‍ 2024 സീസണില്‍ ബ്രാന്‍ഡ് സ്‌പോട്ട്‌ലൈറ്റാണ് ജിയോസിനിമ പുതിയതായി അവതരിപ്പിച്ചത്. ഉദ്ഘാടന മത്സരത്തിന്റെ ആദ്യ ആറ് ഓവറുകളില്‍ ആറ് പ്രമുഖ ഉപഭോക്തൃ ബ്രാന്‍ഡുകള്‍ അവരുടെ ഐപിഎല്‍ കാമ്പെയ്‌നുകള്‍ ആരംഭിച്ചു. സീസണ്‍ അവസാനിച്ചപ്പോഴേക്കും 28 സ്പോണ്‍സര്‍മാരെയും 1,400-ലധികം പരസ്യദാതാക്കളെയും ജിയോസിനിമക്ക് ലഭിച്ചു.
ഇനി പാരീസ് ഒളിംപിക്‌സ്
2024 പാരീസ് ഒളിംപിക് ഗെയിംസിന്റെ വിപുലമായ കവറേജിനായി ജിയോസിനിമ തയ്യാറെടുക്കുന്നു. ആയിരക്കണക്കിന് മണിക്കൂര്‍ തത്സമയ ഉള്ളടക്കമാണ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നത്. കായിക ഇവന്റുകള്‍ സൗജന്യമായി സ്ട്രീം ചെയ്ത് കാഴ്ചക്കാരെ ആകര്‍ഷിക്കുകയാണ് പ്ലാറ്റ്ഫോം. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11 വരെയാണ് പാരീസ് ഒളിംപിക്സ്.

