ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ടിന്റെ ബറോഡ ബിഎന്‍പി പാരിബ മാനുഫാക്ചറിങ് ഫണ്ട് എന്‍എഫ്ഒ അവതരിപ്പിച്ചു. ഇന്ത്യയൊട്ടാകെ നിക്ഷേപകരില്‍നിന്ന് 1370 കോടി രൂപയാണ് ഫണ്ട് സമാഹരിച്ചത്. 2024 ജൂണ്‍ 10 മുതല്‍ 2024 ജൂണ്‍ 24വരെയായിരുന്നു എന്‍എഫ്ഒ. 2024 ജൂലായ് മൂന്നു മുതല്‍ വീണ്ടും നിക്ഷേപത്തിനായി ഫണ്ട് തുറന്നു.
ബറോഡ ബിഎന്‍പി പാരിബാസ് മാനുഫാക്ചറിങ് ഫണ്ട് ഇന്ത്യയുടെ വളര്‍ന്നുവരുന്ന നിര്‍മാണമേഖലയുടെ വളര്‍ച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ അവസരം നല്‍കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആഭ്യന്തര-ആഗോള വിപണികള്‍ക്കായി ഉത്പാനദമേഖലയെ ഉത്തേജിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ സംരംഭങ്ങളില്‍നിന്ന് നേട്ടമുണ്ടാക്കാന്‍ തയ്യാറെടുക്കുന്ന മാനുഫാക്ചറിങ് കമ്പനികളിലാകും ഫണ്ട് നിക്ഷേപം നടത്തുന്നത്.
ബറോഡ ബിഎന്‍പി പാരിബാസ് മാനുഫാക്ചറിങ് ഫണ്ടിന് ലഭിച്ച മികച്ച പ്രതികരണം ഇന്ത്യയുടെ വളര്‍ച്ചയിലെ നിക്ഷേപകരുടെ ആത്മവിശ്വാസത്തിന് തെളിവാണെന്ന് ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ടിന്റെ സിഇഒ സുരേഷ് സോണി പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള 50,000 നിക്ഷേപകരില്‍ നിന്ന് ഫണ്ടിന് സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ചു. 8100 പിന്‍കോഡുകളില്‍നിന്നുള്ള നിക്ഷേപകര്‍ ബറോഡ ബിഎന്‍പി പാരിബാസ് കുടുംബത്തില്‍ ചേര്‍ന്നതായും അദ്ദേഹം വ്യക്തമാക്കി.

