റെക്കോഡ് ഉയരത്തിലെത്തിയ ശേഷം തിരുത്തല്‍ ഗിയറിലേക്ക് മാറി ഷിപ്പിംഗ് ഓഹരികള്‍. തുടര്‍ച്ചയായ മൂന്നാം ദിവസവും മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് എന്നിവയുടെ ഓഹരികളില്‍ ഇടിവ് ദൃശ്യമായി.
മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡിന്റെ ഓഹരികളില്‍ 3% ഇടിവാണ് ബുധനാഴ്ച ദൃശ്യമായത്. കഴിഞ്ഞ വെള്ളിയാഴ്ചത്തെ റെക്കോര്‍ഡ് നിലവാരമായ 5,860 ല്‍ നിന്ന് 10% തിരുത്തലാണ് സ്റ്റോക്കില്‍ ഉണ്ടായിരിക്കുന്നത്.
കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ്, ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് എന്നിവയുടെ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നതെങ്കിലും മാസഗോണ്‍ ഡോക്കിന്റെ അത്ര ശക്തമായ വീഴ്ചയല്ല ദൃശ്യമാകുന്നത്.
വെള്ളിയാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍, മൂന്ന് കപ്പല്‍ നിര്‍മ്മാണ സ്റ്റോക്കുകളും 2024 ല്‍ ഇതുവരെ വിപണി മൂലധനത്തില്‍ 1.5 ലക്ഷം കോടി രൂപ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കറക്ഷന്‍ പ്രതീക്ഷിച്ചിരുന്നതാണ്.
കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ്, ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് എന്നിവയുടെ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നതെങ്കിലും മാസഗോണ്‍ ഡോക്കിന്റെ അത്ര ശക്തമായ വീഴ്ചയല്ല ദൃശ്യമാകുന്നത്
കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഓഹരികള്‍ 2026 സാമ്പത്തിക വര്‍ഷത്തില്‍ 60 മടങ്ങ് ഇരട്ടിച്ചു കഴിഞ്ഞു. അതിന്റെ അഞ്ച് വര്‍ഷത്തെ ശരാശരിയേക്കാള്‍ 14 മടങ്ങ് കൂടുതലാണ് മൂല്യം. ഗാര്‍ഡന്‍ റീച്ചും ഇതേ സ്ഥിതിയിലാണ് തുടരുന്നത്.
മാസഗോണ്‍ ഡോക്കിനും കൊച്ചിന്‍ ഷിപ്പ്യാര്‍ഡിനും ഇപ്പോള്‍ ഏകദേശം 4 ലക്ഷം ചെറുകിട ഓഹരി ഉടമകള്‍ ഉണ്ട്. ഗാര്‍ഡന്‍ റീച്ചിന്റെ ചെറുകിട നിക്ഷേപകരുടെ എണ്ണവും 2023 മാര്‍ച്ചിനും 2024 മാര്‍ച്ചിനും ഇടയില്‍ ഇരട്ടിയിലധികമായി.
മാസഗോണ്‍ ഡോക്കിന്റെ ഓഹരികള്‍ 3.2 ശതമാനം ഇടിഞ്ഞ് 5,339 രൂപയിലും കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഓഹരികള്‍ 2.5 ശതമാനം ഇടിഞ്ഞ് 2,722 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സിന്റെ ഓഹരികള്‍ 3% താഴ്ന്ന് 2,475 രൂപയിലാണ് വ്യാപാരം ചെയ്യുന്നത്.

