ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്എഎല്‍) സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 4,308.68 കോടി രൂപ ലാഭം. 2023 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 2831.19 കോടി രൂപയായിരുന്നു ലാഭം. 52.18 ശതമാനം വര്‍ധനയാണ് പൊതുമേഖലാ പ്രതിരോധ നിര്‍മാണ കമ്പനിയുടെ ലാഭത്തില്‍ ഉണ്ടായിരിക്കുന്നത്.
കമ്പനിയുടെ വില്‍പ്പന വരുമാനം 14768.75 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ അറ്റ വില്‍പ്പന 12,494.67 കോടി രൂപയായിരുന്നു. 18.2% വര്‍ധനയാണ് വില്‍പ്പന വരുമാനത്തില്‍ രേഖപ്പെടുത്തിയത്.
2024 സാമ്പത്തിക വര്‍ഷത്തില്‍ 19000 കോടി രൂപയുടെ വമ്പന്‍ ഓര്‍ഡറുകളാണ് എച്ച്എഎലിന് ലഭിച്ചത്. 16000 കോടി രൂപയുടെ അറ്റകുറ്റപ്പണി കരാറുകളും ലഭിച്ചു
2024 സാമ്പത്തിക വര്‍ഷത്തില്‍ 19000 കോടി രൂപയുടെ വമ്പന്‍ ഓര്‍ഡറുകളാണ് എച്ച്എഎലിന് ലഭിച്ചത്. 16000 കോടി രൂപയുടെ അറ്റകുറ്റപ്പണി കരാറുകളും ലഭിച്ചു.
മികച്ച നാലാം പാദ ഫലങ്ങളുടെ പിന്തുണയോടെ എച്ച്എഎല്‍ ഓഹരികള്‍ ഓഹരി വിപണിയില്‍ വ്യാഴാഴ്ച കുതിപ്പു നടത്തി. ബോംബെ സ്റ്റോക് എക്സ്ചേഞ്ചില്‍ കമ്പനിയുടെ ഓഹരി വില 9.04 ശതമാനം ഉയര്‍ന്ന് 4,562.25 രൂപയെന്ന പുതിയ സര്‍വകാല റെക്കോഡിട്ടു. 2027 ഓടെ എച്ച്എഎലിന്റെ ഓര്‍ഡര്‍ ബുക്ക് മൂന്നിരട്ടി വളരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ യുബിഎസ് അനുമാനിക്കുന്നത്. ഓഹരിമൂല്യം 5200 വരെ ഉയരുമെന്നും യുബിഎസ് പ്രവചിക്കുന്നു.

