ഓഹരി വിപണിയില്‍ ഈ വര്‍ഷം മള്‍ട്ടി ബാഗര്‍ നേട്ടം സ്വന്തമാക്കി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് കുതിപ്പ് തുടരുന്നു. ഇന്നലെ 1890.20 രൂപയില്‍ ക്ലോസ് ചെയ്ത ഓഹരികള്‍ ഇന്ന് 2030 രൂപ വരെ ഉയര്‍ന്നു. 52 ആഴ്ചയിലെ ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞ അഞ്ചുദിവസംകൊണ്ട് മാത്രം 44 ശതമാനത്തിലധികം ഉയര്‍ച്ചയാണ് ഓഹരികളില്‍ ഉണ്ടായത്.

ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണിത്. ഈ വര്‍ഷം ആദ്യ 5 മാസംകൊണ്ടുതന്നെ 195 ശതമാനത്തോളം നേട്ടം കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിക്ഷേപകര്‍ക്ക് നല്‍കിയിരുന്നു. നിലവില്‍ 5.65 ശതമാനം നേട്ടത്തില്‍ 1986.25 രൂപയിലാണ് വ്യാപാരം. ഒരു യൂറോപ്യന്‍ രാജ്യത്ത് നിന്ന് 1000 കോടിയോളം രൂപയുടെ കരാറാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് ലഭിച്ചത്. പ്രതിരോധ ഓഹരികളോടുള്ള നിക്ഷേപകരുടെ താല്‍പ്പര്യവും അനുകൂല ഘടകമായി.
കൊച്ചിന്‍ ഷിയാര്‍ഡിനെ സംബന്ധിച്ച് മറ്റൊരു കാര്യം, ഇന്നാണ് 2023-24 സാമ്പത്തിക വര്‍ഷത്തെ നാലാംപാദ ഫലവും ഫൈനല്‍ ഡിവിഡന്റും പ്രഖ്യാപിക്കുന്നത് എന്നതാണ്. പാദഫലവും ഡിവിഡന്റും ആകര്‍ഷകമായാല്‍ ഓഹരികള്‍ വീണ്ടും ഉയര്‍ന്നേക്കും. മസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്‌സ്, ഗാര്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്‌സ് തുടങ്ങിവയുടെ ഓഹരികളും മികച്ച പ്രകടനം ആണ് നടത്തുന്നത്. ചുരുക്കത്തില്‍ കൊച്ചിന്‍ ഷിപ്യാര്‍ഡ് ഇനി വീണ്ടും തിളങ്ങും.

