വീണ്ടും 25000 കടന്ന് റെക്കോഡിട്ട് നിഫ്റ്റി50 സൂചിക. 18 ട്രേഡിംഗ് സെഷനുകള്‍ക്ക് മുന്‍പ് സ്ഥാപിച്ച 25078 എന്ന റെക്കോഡ് മറികടന്ന് 25123 ലേക്ക് നിഫ്റ്റി കുതിച്ചു. പിന്നീട് 25045 ലേക്ക് താഴ്ന്ന് ക്ലോസ് ചെയ്തു.
സെന്‍സെക്സ് 82129 എന്ന റെക്കോഡ് മറികടക്കാന്‍ ശ്രമം നടത്തിയെങ്കിലും 82020 വരെയെത്തി താഴേക്കിറങ്ങി 25017 ല്‍ ക്ലോസ് ചെയ്തു.
ഐടി, ഫാര്‍മ ഓഹരികളാണ് വിപണിയുടെ കുതിപ്പിന് കരുത്തേകിയത്. നിഫ്റ്റി ഐടി 1.64 ശതമാനവും നിഫ്റ്റി ഫാര്‍മ 1.14 ശതമാനവും മുന്നേറി. ഐടി സ്റ്റോക്കുകളില്‍ എല്‍ടിഐ മൈന്‍ഡ്ട്രീ 6.54 ശതമാനവും എല്‍ ആന്‍ഡ് ടി ടെക് 3.48 ശതമാനവും വിപ്രോ 3.37 ശതമാനവും നേട്ടമുണ്ടാക്കി. ഫാര്‍മ സ്റ്റോക്കുകളില്‍ ഗ്രാന്യൂള്‍സ് ഇന്ത്യ 4.79 ശതമാനവും ഡിവീസ് ലാബ്സ് 2.61 ശതമാനവും സൈഡസ് ലൈഫ്സയന്‍സസ് 2.16 ശതമാനവും കുതിച്ചു.

