സെന്‍ ടെക്‌നോളജീസ് ലിമിറ്റഡ്, പ്രതിരോധ രംഗത്തെ താരം… ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1,629% ആണ് ഉയര്‍ന്നത്. 2021 ഓഗസ്റ്റ് 27 ന് 100.35 രൂപയില്‍ ക്ലോസ് ചെയ്ത ഡിഫന്‍സ് സ്റ്റോക്ക് 2024 ജൂലൈ 29 ന് 1735.65 രൂപയിലെത്തി. മൂന്ന് വര്‍ഷം മുമ്പ് സെന്‍ ടെക്‌നോളജീസിന്റെ ഓഹരിയില്‍ നിക്ഷേപിച്ച ഒരു ലക്ഷം രൂപയുടെ മൂല്യം ഇന്ന് 17.35 ലക്ഷം രൂപയാണ്.
ഈ കാലയളവില്‍ സെന്‍സെക്‌സ് വളര്‍ന്നത് 46.11 ശതമാനം മാത്രമാണ്. സെന്‍സെക്സിനെ പലമടങ്ങ് കവച്ചുവെക്കുന്ന പ്രകടനമാണ് സെന്‍ ടെക്‌നോളജീസ് നടത്തിയിരിക്കുന്നത്. 2023 ഒക്ടോബര്‍ 26 ന് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 650 രൂപയിലും 2024 ഓഗസ്റ്റ് 27 ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 1969.85 രൂപയിലും സ്റ്റോക്ക് എത്തിയിരുന്നു.
ടെക്നിക്കല്‍സ് നോക്കിയാല്‍, സെന്‍ ടെക്നോളജീസിന്റെ ആപേക്ഷിക ശക്തി സൂചിക (ആര്‍എസ്ഐ) 66.4 ആണ്. അത് ഓവര്‍ബോട്ടിലോ ഓവര്‍സോള്‍ഡ് സോണിലോ അല്ല വ്യാപാരം ചെയ്യുന്നതെന്ന് സൂചിപ്പിക്കുന്നു. സെന്‍ ടെക്നോളജീസ് സ്റ്റോക്കിന്റെ ഒരു വര്‍ഷത്തെ ബീറ്റ 0.8 ആണ്. ഇത് വളരെ കുറഞ്ഞ ചാഞ്ചാട്ടത്തെ സൂചിപ്പിക്കുന്നു.
സെന്‍ ടെക്‌നോളജീസ് ലിമിറ്റഡ്, സെന്‍സറുകളും സിമുലേറ്റര്‍ സാങ്കേതികവിദ്യയും അടിസ്ഥാനമാക്കി പ്രതിരോധ പരിശീലന സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുന്നു. കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ വിഭാഗത്തില്‍ ലാന്‍ഡ് അധിഷ്ഠിത സൈനിക പരിശീലന സിമുലേറ്ററുകള്‍, ഡ്രൈവിംഗ് സിമുലേറ്ററുകള്‍, ലൈവ് റേഞ്ച് ഉപകരണങ്ങള്‍, ആന്റി-ഡ്രോണ്‍ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. കമ്പനിക്ക് ഹൈദരാബാദില്‍ ഒരു പരിശീലന പ്ലാറ്റ്‌ഫോം ഉണ്ട്.

