വളരെ ചെറിയ പ്രായത്തില്‍ തന്നെ അച്ഛന്റെ അസാന്നിധ്യത്തില്‍ ശാരീരികമായി വയ്യാത്ത അമ്മയേയും ബുദ്ധി വളര്‍ച്ച ഇല്ലാത്ത കുഞ്ഞനുജനെയും പരിചരിച്ചു, വീട്ടിലെ സകല ജോലികളും ചെയ്ത ശേഷം സ്‌കൂളില്‍ വന്നിരുന്ന നിഖിലിനെ ഓര്‍ക്കുന്നുണ്ടോ? തന്റെ ജീവിതകഥയും ആഗ്രഹങ്ങളും ചാനലിന് മുന്നില്‍ തുറന്നു പറഞ്ഞതോടെ ഈ മിടുക്കന്റെ ജീവിതം കൂടുതല്‍ ചര്‍ച്ചയാകുകയായിരുന്നു.
ഭാവിയില്‍ ആരാകാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് മുന്നില്‍ പ്ലസ് റ്റു വിദ്യാര്‍ത്ഥിയായിരുന്ന നിഖില്‍ ഒരു ഷെഫ് ആകണം എന്ന് പറഞ്ഞു. നിഖിന്റെ ജീവിതാവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ ഷെഫ് പിള്ള നേരിട്ട് നിഖിലിന്റെ വീട്ടിലെത്തി സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും. തുടര്‍ പഠനം ഏറ്റെടുക്കുകയും ചെയ്തു.
ഇപ്പോഴിതാ അദ്ദേഹം വാക്ക് പിച്ചിരിക്കുകയാണ്. ഷെഫ് ആകണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ ഷെഫ് പിള്ള പ്ലസ് ടു വിജയിച്ച് എന്‍ട്രസ്സിന് പരിശീലിക്കാന്‍ നിഖിലിനെ ഉപദേശിച്ചിരുന്നു. അതനുസരിച്ച നിഖില്‍ ഉയര്‍ന്ന റാങ്കോട് കുടി കോവളത്തെ IHM ല്‍ നാലു വര്‍ഷത്തെ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്‌സിന് പ്രവേശനം നേടി. ഡിസംബറില്‍ തിരുവനന്തപുരത്തു തുടങ്ങുന്ന RCP യില്‍ നിഖിലിന് ശമ്പളത്തോടുകൂടിയ ട്രെയിനിങ്ങും ഇതിനോടൊപ്പം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ന് മുതല്‍ നിഖിലിന് ക്ളാസ്സ് തുടങ്ങുകയാണ്. നിഖിലിനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്നുകൊണ്ടും എല്ലാവരുടെയും അനുഗ്രഹങ്ങള്‍ ചോദിച്ചു കൊണ്ടും ഷെഫ് പിള്ള ഫേസ്ബുക്കില്‍ ഈ വിശേഷം പങ്കുവച്ചു.

