Connect with us

Hi, what are you looking for?

Success Story

ഫുഡി ബഡി, വീട്ടിലിരുന്നു പാചകത്തിലൂടെ പണം നേടാം

ഓര്‍ഡര്‍ നല്‍കിയാല്‍ ഇഷ്ടപ്പെട്ട ഭക്ഷണം മിനിറ്റുകള്‍ക്കുള്ളില്‍ എത്തിക്കുന്ന ഈ സ്റ്റാര്‍ട്ടപ്പിന് പിന്നില്‍ ടെക്കികളായ മൂന്നു സുഹൃത്തുക്കളാണ്, അഖില്‍, അനൂപ്, രചന എന്നിവര്‍

ഹോംലി ഫുഡ് ഡെലിവറി നടത്തി സംരംഭകലോകത്തേക്ക് എത്തിയ ബെംഗളുരു ആസ്ഥാനമായ ഫുഡി ബഡി എന്ന സ്റ്റാര്‍ട്ടപ്പ് ആറ് കോടി രൂപയുടെ വെന്‍ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപം നേടിയാണ് വളര്‍ന്നത്. പാചകം ചെയ്യാന്‍ താല്പര്യമുള്ള വ്യക്തികളുടെ ശൃംഖലയുടെ പ്രവര്‍ത്തിക്കുന്ന, മൊബീല്‍ ആപ്പിലൂടെ ഓര്‍ഡര്‍ നല്‍കിയാല്‍ ഇഷ്ടപ്പെട്ട ഭക്ഷണം മിനിറ്റുകള്‍ക്കുള്ളില്‍ എത്തിക്കുന്ന ഈ സ്റ്റാര്‍ട്ടപ്പിന് പിന്നില്‍ ടെക്കികളായ മൂന്നു സുഹൃത്തുക്കളാണ്, അഖില്‍, അനൂപ്, രചന എന്നിവര്‍.

2017 ല്‍ പ്രവര്‍ത്തന നിരതമായ ഫുഡി ബഡി എന്ന ഫുഡ് ടേക് സ്റ്റാര്‍ട്ടപ്പിലൂടെയാണ് രുചികരമായ വീട്ടിലുണ്ടാക്കിയ ഭക്ഷണം ബാംഗ്ലൂര്‍ നഗരവാസികളിലേക്ക് എത്തിത്തുടങ്ങിയത്. മൊബീല്‍ ആപ്ലിക്കേഷനിലൂടെ ഓര്‍ഡര്‍ ചെയ്താല്‍ വീട്ടുമുറ്റത്ത് ഭക്ഷണം എത്തിക്കുന്ന സ്വിഗ്ഗി, സൊമാറ്റോ, യുബര്‍ ഈറ്റസ് പോലുള്ള സംരംഭങ്ങളോട് പരസ്യമായി യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് തന്നെയാണ് ഫുഡി ബഡി പ്രവര്‍ത്തനമാരംഭിച്ചത്. വ്യത്യസ്തമായ പ്രവര്‍ത്തനശൈലിയും ഭക്ഷ്യോല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിലും വിതരണത്തിലും ചെലുത്തുന്ന ശ്രദ്ധയുമാണ് ഫുഡി ബഡിയെ വ്യത്യസ്തമാക്കുന്നത്.

സ്വയം പാചകം ചെയ്യാന്‍ കഴിയാത്ത ആളുകള്‍ക്കായി നല്ല രുചികരമായ നാടന്‍ ഭക്ഷണം ഉണ്ടാക്കി വില്‍ക്കാന്‍ കഴിഞ്ഞാല്‍ വരുമാനം എളുപ്പത്തില്‍ നേടാനാകും എന്ന ചിന്തയിലാണ് അഖില്‍ ഇത്തരം ഒരു സംരംഭത്തെപ്പറ്റി ചിന്തിക്കുന്നത്.സംരംഭകത്വത്തില്‍ ഏറെ താല്‍പര്യമുള്ള അഖില്‍ ഈ ആശയത്തിന് പൂര്‍ണ പിന്തുണ നല്‍കി. എത്രയും വേഗം സംരംഭം യാഥാര്‍ത്ഥ്യമാക്കണം തീരുമാനത്തിലെത്താന്‍ മൂവര്‍ക്കും അധിക സമയം വേണ്ടി വന്നില്ല.

ബാംഗ്ലൂര്‍ നഗരത്തിനു മാത്രമായി ഒരു ഫുഡ് ഡെലിവറി ആപ്പ് രൂപകല്‍പ്പന ചെയ്യുക, വീട്ടമ്മമാരെ പാചകത്തിനായി ഉപയോഗിക്കുക. ഇതിലൂടെ ഭക്ഷണം കഴിക്കുന്നവരില്‍ നിന്നും ഈടാക്കുന്ന തുകയുടെ നിശ്ചിത ശതമാനം ലാഭമായി കമ്പനി എടുക്കുക. ബാക്കി ഭാഗം വീട്ടമ്മമാര്‍ക്ക് വരുമാനമായി നല്‍കുക. ഇതായിരുന്നു മൂവര്‍ സംഘത്തിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി സിങ്കയില്‍ നിന്നും രാജിവച്ച് മൂന്നുപേരും പുറത്ത് കടന്നു.

വീട്ടിലെ ഭക്ഷണത്തിന്റെ അതേ രുചി…

ഫുഡി ബഡി എന്ന് സംരംഭത്തിന് പേര് നല്‍കിയതിന് പിന്നില്‍ ഒരു കാര്യമുണ്ട്. ഫുഡി ബഡി എന്നത് ഭക്ഷണ പ്രേമികളുടെയും പാചകപ്രേമികളുടെയും കൂട്ടായ്മയാണ്. ഫുഡി എന്നാല്‍ ഭക്ഷണപ്രേമി എന്നും ബഡി എന്നാല്‍ പാചകപ്രേമി എന്നുമാണ് ഇവര്‍ അര്‍ത്ഥമാക്കുന്നത്. ബാംഗ്ലൂര്‍ നഗരത്തെ അടിസ്ഥാനമാക്കി സംരംഭം തുടങ്ങുക എന്നതായിരുന്നു ഇവരുടെ പദ്ധതി. ആദ്യം വളരെ ചെറിയ ഒരു പ്രദേശത്ത് പ്രവര്‍ത്തനം ആരംഭിക്കുക, വിജയിക്കുന്ന മുറക്ക് മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുക.ഇതായിരുന്നു പദ്ധതി. ഇതിന്റെ ഭാഗമായി ഫുഡി ബഡി എന്ന പേരില്‍ ഒരു മൊബീല്‍ ആപ്പ് ആരംഭിച്ചു.

അതിനുശേഷം ഭക്ഷണം പാചകം ചെയ്തു നാലാകാം കഴിയുന്ന ആളുകളെയും തയ്യാറാക്കി. തങ്ങള്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ പേരും ചിത്രവും വിലയും ടീമിന് നല്‍കേണ്ട ചുമതല തെരെഞ്ഞെടുക്കപ്പെട്ട ഷെഫുമാര്‍ക്കായിരുന്നു. പാചകം എങ്ങനെയുണ്ട് എന്ന് വിലയിരുത്തി ഗുണനിലവാരം പരിശോധിച്ച ശേഷം മാത്രമാണ് ഒരു വ്യക്തിയെ ഫുഡി ബഡി ഷെഫ് ആയി അംഗീകരിക്കുക., ഭക്ഷണം ആവശ്യമായ ആളുകള്‍ക്ക് ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ നല്‍കാം.

ഓര്‍ഡര്‍ നല്‍കുന്ന അഡ്രസിന്റെ ഏറ്റവും അടുത്തായി ഏത് ഷെഫ് ആണോ ഉള്ളത് പ്രസ്തുത ഷെഫിന്റെ വിഭവങ്ങള്‍ തെരെഞ്ഞെടുക്കാനാണ് അവസരം ലഭിക്കുക. എത്രയും വേഗത്തില്‍ ഭക്ഷണം ആവശ്യക്കാരന് ലഭ്യമാക്കുക, ഭക്ഷണം പാക്ക് ചെയ്യുന്നതിനായി പ്ലാസ്റ്റിക് ഉപയോഗിക്കാതിരിക്കുക, പാക്കിംഗ് ചെലവ് ചുരുക്കുക തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുത്താണ് ഇത്തരത്തില്‍ തൊട്ടടുത്തുള്ള ഷെഫിന്റെ ഭക്ഷണം തെരഞ്ഞെടുക്കുന്നതിന് അവസരം ഒരുക്കുന്നത്.

സാധാരണ ഹോട്ടല്‍ ഭക്ഷണമല്ല ഫുഡി ബഡിയിലൂടെ ഉപഭോക്താക്കളിലേക്ക് എത്തുന്നത് എന്നത്കൊണ്ട് തന്നെ ഫുഡി ബഡി ശ്രദ്ധേയമായി. ഒരു ഷെഫിനു രണ്ടു പേര്‍ക്ക് മുതല്‍ 20 പേര്‍ക്ക് വരെയുള്ള ഭക്ഷണം പാചകം ചെയ്യുന്നതിന് അവസരമുണ്ട്. തുടക്കം പതുക്കെയായതിനാല്‍ തന്നെ ഇത്ര വലിയൊരു വളര്‍ച്ച സ്ഥാപകര്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ കണ്ണടച്ച് തുറക്കുന്നതിനും വേഗത്തിലായിരുന്നു ഫുഡി ബഡിയുടെ വളര്‍ച്ച.

നിരവധി ഫുട് ടെക് സ്ഥാപനങ്ങളാണ് ഇന്ത്യയില്‍ വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്നത്. ഇവര്‍ക്കിടയില്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളെ തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് മാനേജിംഗ് പാര്‍്ടനര്‍ ആയ അമിത് സോമാനി പറയുന്നു.

ഹൈദരാബാദ്, ഗുര്‍ഗോണ്‍, പൂനൈ എന്നീ സ്ഥലങ്ങളെ ഉള്‍പ്പെടുത്തി ബാംഗ്ലൂരുവില്‍ ഒരു നെറ്റ് വര്‍ക്ക് ഉണ്ടാക്കാനുളള ഫണ്ടാണ് ആദ്യം ലഭിച്ചിരിക്കുന്നത്. 1000 ത്തോളം ഹൗസ് ഷെഫുമാരാണ്ഫുഡി ബഡിയുമായി കൈകോര്‍ക്കുന്നത്. 35,000 ത്തോളം വീട്ടുകാര്‍ക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

News

ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം

Education

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നാണ്. നേട്ടങ്ങളില്‍ ഏറ്റവും പ്രധാനം അറിവ് നേടുക എന്നതാണ്. ആ അറിവിന് ലോകത്തെ നയിക്കാനുള്ള ശക്തിയുണ്ട്. മാറ്റങ്ങള്‍ കൊണ്ട് വരാനുള്ള കഴിവാണ് അറിവിന്റെ മികവ്