മൃഗപരിപാലനത്തിലും സംരംഭകത്വത്തിലും പുതിയ അധ്യായം കുറിക്കുകയാണ് എറണാകുളം ജില്ലയിലെ രാമമംഗലം സ്വദേശിയായ എബി ബേബി. ഐടി പ്രൊഫഷണലായ എബി, ജോലി മതിയാക്കി തുടങ്ങിയത് ഒരു കഴുത ഫാം ആയിരുന്നു. കേട്ടവര്‍ ഞെട്ടിയെങ്കിലും എബിക്ക് ഒരു ഞെട്ടലും ഇല്ലായിരുന്നു.ആരും ചെയ്യാത്ത എന്തെങ്കിലും കാര്യമായിരിക്കണം താന്‍ തുടങ്ങേണ്ടത് എന്ന വ്യത്യസ്തമായ സംരംഭ ചിന്തയാണ് എബിയെ കഴുതവളര്‍ത്തലില്‍ എത്തിച്ചത്. കഴുതപ്പാല്‍ കൊണ്ടുള്ള സൗന്ദര്യ വര്‍ധക വസ്തുക്കളുടെ നിര്മാണമായിരുന്നു എബിയുടെ ലക്ഷ്യം.
കഴുത നമ്മുടെ രാജ്യത്ത് കഴുതയ്ക്ക് വലിയ പ്രാധാന്യം ഇല്ലെങ്കിലും എങ്കിലും വിദേശത്ത് അങ്ങനെയല്ല എന്ന് എബി മനസിലാക്കി. യൂറോപ്യന്‍ രാജ്യങ്ങളില്‍ കഴുത ഫാമും കഴുത പാലുല്‍പ്പന്നങ്ങളും വളരെ സാധാരണമാണ്. കഴുതപ്പാല്‍ കൊണ്ടുള്ള ചീസിന്റെ രുചിയും വിലയും അമ്പരപ്പിക്കുന്നതാണ്. മാത്രമല്ല, കഴുതപ്പാലിന്റെ പോഷക ഗുണങ്ങളും, ശരീരസൗന്ദര്യം വര്‍ദ്ധിപ്പിക്കാനും ചര്‍മ്മ സംരക്ഷണത്തിനുമുള്ള കഴുതപ്പാലിന്റെ കഴിവും ബി.സി 4000 വര്‍ഷങ്ങള്‍ക്ക് മുന്‍പുപോലും മനുഷ്യന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇത്തരത്തില്‍ കഴുതപ്പാലിന്റെ സായാത്ത മനസിലാക്കി കഴുത വളര്‍ത്തല്‍, പരിപാലനം, പാലിന്റെ ഫ്രീസിംഗ് തുടങ്ങി. വിവിധകാര്യങ്ങളെപ്പറ്റി പഠിച്ചശേഷം ആ രംഗത്തേക്ക് എത്തുകയായിരുന്നു എബി. ശരാശരി 25,000 രൂപ നിരക്കിലാണ് എബി കഴുതകളെ വാങ്ങിയത്. കഴുത ഫാം ആരംഭിക്കുന്നതിനുള്ള ലൈസന്‍സിനും മറ്റുമായി എബി ഏറെ പണിപ്പെട്ടു.
ഫാം നോക്കി നടത്തുന്നതിനുള്ള ആളുകള്‍, കറവ തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാമായി അതീവ ശ്രദ്ധ നല്‍കി. ഡോള്‍ഫിന്‍ ഐബിഎ ഡോങ്കി ഫാം എന്നാണ് എബി സ്ഥാപനത്തിന് പേര് നല്‍കിയത്. 30 പെണ്‍കഴുതലും പാല്‍ ചുരത്താന്‍ തുടങ്ങിയതോടെ ഉല്‍പ്പന്ന നിര്‍മാണത്തിലേക്ക് കടക്കുകയായിരുന്നു.
ഡോള്‍ഫിന്‍ ഐബിഎ കോസ്മെറ്റിക്ക് ഉല്‍പ്പന്നങ്ങള്‍
കഴുതപ്പാലിനെ പൊടിയാക്കി മാറ്റിയാണ് കോസ്മറ്റിക്ക് വസ്തുക്കളുടെ നിര്‍മാണം. കഴുതപ്പാല്‍ പാല്‍ രൂപത്തില്‍ വളരെ അത്യാവശ്യക്കാര്‍ക്ക് മാത്രമാണ് എബി നല്‍കുന്നത്. 30 മില്ലി പാലിന് 350 രൂപയാണ് വില. നിലവില്‍ കഴുതപ്പാല്‍ ഉപയോഗിച്ച് നിലവില്‍ 10 ഉല്‍പ്പന്നങ്ങള്‍ എബി ഉണ്ടാക്കിയെടുക്കുന്നുണ്ട്.
ചര്‍മ്മ സംരക്ഷണത്തിനും ശരീരസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ഉല്‍പ്പങ്ങളാണ്ഇവയെല്ലാംതന്നെ. ഫെയര്‍നെസ് ക്രീം, സ്‌കിന്‍ ക്രീം, ഡേ ആന്‍ഡ് നൈറ്റ് സ്‌കിന്‍ ക്രീം, ഇല്ല്യൂമിനേറ്റ് ക്രീം, ഫേഷ്യല്‍ കിറ്റ് തുടങ്ങി മുഖകാന്തി വര്‍ദ്ധിപ്പിക്കാനും ശരീരത്തില്‍ ചുളിവുകള്‍ വന്ന് പ്രായമാകുന്നത് തടയാനും ഒക്കെ സഹായിക്കുന്ന ക്രീമുകളാണ് ഉല്‍പാദിപ്പിക്കുന്നത്.

