Connect with us

Hi, what are you looking for?

Business & Corporates

ഇലക്ട്രിക്കല്‍ സുരക്ഷ ഉറപ്പാക്കി ‘കേബിള്‍ പീപ്പിള്‍’

അറിയാം… കേരളത്തിന്റെ ‘കേബിള്‍ പീപ്പിള്‍’ ബ്രാന്‍ഡായി മാറിയ കഥ

ദിലീപ് രാമന്‍, ആനന്ദ് രാജാമണി

1990 ല്‍ ഇലക്ട്രിക് കേബിളുകളുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഡീലര്‍മാരായി വിപണിയില്‍ സ്ഥാനം പിടിക്കുകയും, മൂന്നര പതിറ്റാണ്ടോട് അടുക്കുമ്പോള്‍ കേരളത്തിലെ മുന്‍നിര ബ്രാന്‍ഡായി മാറുകയും ചെയ്ത സെന്‍ട്രല്‍ മാര്‍ക്കറ്റിംഗ് സിന്‍ഡിക്കേറ്റ് ഈ രംഗത്ത് സമാനതകളില്ലാത്ത മാതൃകയാകുന്നത് ഗുണമേന്മ ഉറപ്പാക്കി ബിസിനസ് ചെയ്യുന്നതിനാലാണ്. അറിയാം… കേരളത്തിന്റെ ‘കേബിള്‍ പീപ്പിള്‍’ ബ്രാന്‍ഡായി മാറിയ കഥ.

ഒരു വീടോ കെട്ടിടമോ പണിയുമ്പോള്‍, അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഏറെ തലവേദനപിടിച്ച കാര്യമാണ് അതിന്റെ സുരക്ഷ ഉറപ്പാക്കുക എന്നുള്ളത്, ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങളുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. അങ്ങനെയുള്ളപ്പോള്‍ വലിയ വ്യവസായങ്ങളുടെയും സ്ഥാപനങ്ങളുടെയും കാര്യമോ? ചെറിയൊരു ഷോര്‍ട്ട് സര്‍ക്യൂട്ടോ മറ്റോ വന്നാല്‍ മതി ഭീകരമായ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കും. കെട്ടിടനിര്‍മാണ വേളയിലുണ്ടാകുന്ന ഇത്തരം തലവേദനകള്‍ക്കുള്ള ശാശ്വത പരിഹാരമാണ് വിശ്വസ്തരായ ഡീലര്‍മാരില്‍ നിന്നും ഉന്നത ഗുണമേന്മയുറപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കുക എന്നത്. ഇവിടെയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ മാര്‍ക്കറ്റിംഗ് സിന്‍ഡിക്കേറ്റ് എന്ന സ്ഥാപനത്തിന്റെ വിജയം.

1990-ല്‍ കേരളത്തിലെ ഇലക്ട്രിക്കല്‍ ഉല്‍പന്ന വിതരണ മേഖലയിലെ രണ്ട് പ്രമുഖരായ പി.എസ്. രാമന്‍, എ വി രാജാമണി എന്നിവര്‍ ചേര്‍ന്നാരംഭിച്ച സ്ഥാപനം ഈ രംഗത്ത് വന്‍ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ വൈക്കത്ത് വെച്ചൂരില്‍ ജനിച്ച അദ്ദേഹം 1952-ല്‍ ഹോട്ടല്‍ വ്യവസായത്തില്‍ ജോലി ചെയ്തുകൊണ്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ഒരു ഇലക്ട്രിക്കല്‍ ഏജന്‍സി തുടങ്ങി. പിന്നീട് ബന്ധുവായ എ വി രാജാമണിയോടൊപ്പം സിഎംഎസ് ആരംഭിച്ചു.

ഇരുവരുടേയും തികഞ്ഞ അഭിനിവേശവും യഥാര്‍ത്ഥ സമര്‍പ്പണവും കൊണ്ട് മൂന്ന് പതിറ്റാണ്ടുകൊണ്ട് ഒരു ബിസിനസ് സാമ്രാജ്യം സൃഷ്ടിക്കുകയായിരുന്നു. എ വി രാജാമണി കല്‍ക്കി സ്വിച്ച് ഗിയേഴ്‌സിന്റെയും പരിമള്‍ ചോക്കുകളുടെയും ട്യൂബ് ലൈറ്റ് ഫിറ്റിംഗുകളുടെയും അഖിലകേരള ഏജന്റായിരുന്നു. ഇരുവരും ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു എന്നതായിരുന്നു ബിസിനസില്‍ ഒന്നിക്കാനുള്ള കാരണം. അങ്ങനെ രാജാമണി പാര്‍ട്ണറും രാമന്‍ മാനേജിങ് പാര്‍ട്ണറുമായാണ് CMS ആരംഭിച്ചത്.

ദിലീപ് രാമന്‍

ഭൂഗര്‍ഭ പവര്‍/കണ്‍ട്രോള്‍ കേബിളുകള്‍, ഫ്‌ലെക്‌സിബിള്‍ കേബിളുകള്‍, ഹൗസ് വയറുകള്‍, ടെലിഫോണ്‍ കേബിളുകള്‍, കമ്മ്യൂണിക്കേഷന്‍/ഡാറ്റ കേബിളുകള്‍, സ്വിച്ച് ഗിയറുകള്‍, കേബിള്‍ ജോയിന്റ് കിറ്റുകള്‍ തുടങ്ങിയ മറ്റ് ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വിതരണത്തിലാണ് തുടക്കത്തില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിംഗ് സിന്‍ഡിക്കേറ്റ് ശ്രദ്ധ ചെലുത്തിയത്. വിവിധ തരം കേബിളുകളുടെ ഒരു പ്രധാന സ്റ്റോക്കിസ്റ്റ് എന്ന നിലയില്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ള വിപണിയില്‍ ശ്രദ്ധേയ സാന്നിധ്യമായി മാറാന്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിംഗ് സിന്‍ഡിക്കേറ്റിനു കഴിഞ്ഞു.

അച്ചടക്കത്തോടെയുള്ള സമീപനം, വിപണിയെക്കുറിച്ചും വിപണിയുടെ ആവശ്യങ്ങളെക്കുറിച്ചുമുള്ള ആഴത്തിലുളള പഠനം, മാറ്റങ്ങള്‍ക്കനുസൃതമായി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതില്‍ കാണിക്കുന്ന കൃത്യത, വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മ എന്നിവയെല്ലാം കൊണ്ട് ണ്‍സള്‍ട്ടിംഗ് എഞ്ചിനീയര്‍മാര്‍, കരാറുകാര്‍, ബില്‍ഡര്‍മാര്‍, വ്യവസായികള്‍ എന്നിവരുടെ വിശ്വാസം നേടിയെടുക്കാനും മികച്ച ഉപഭോക്താക്കളെ സൃഷ്ടിച്ചെടുക്കാനും കഴിഞ്ഞു.

ആനന്ദ് രാജാമണി

കൊച്ചി ആസ്ഥാനമായ ഓഫീസിന് പുറമേ, തിരുവനന്തപുരത്തും കോഴിക്കോട്ടും ബ്രാഞ്ച് ഓഫീസുകളും ഉള്ളതിനാല്‍ കേരളത്തിലെ എല്ലാ ജില്ലകളിലും മാര്‍ക്കറ്റിംഗ് വിപുലമാക്കി കുറഞ്ഞ സമയത്തിനുള്ളില്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തുകൊണ്ട് ഗുണഭോക്താക്കളെ സൃഷ്ടിക്കാന്‍ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. മികച്ച ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ന്യായമായ വിലയില്‍ ലഭ്യമാക്കുക എന്ന സ്ഥാപിത ലക്ഷ്യത്തില്‍ ഉറച്ചു നിന്നുകൊണ്ട് തന്നെയാണ് ‘കേബിള്‍ പീപ്പിള്‍’ എന്ന് വിശേഷണമുള്ള സെന്‍ട്രല്‍ മാര്‍ക്കറ്റിംഗ് സിന്‍ഡിക്കേറ്റ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.

വ്യവസായങ്ങള്‍ക്ക് കരുതല്‍

കേരളത്തിലെ എല്ലാ ജില്ലകളിലും തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചിരിക്കുന്ന സെന്‍ട്രല്‍ മാര്‍ക്കറ്റിംഗ് സിന്‍ഡിക്കേറ്റ് വിതരണം ചെയ്യുന്ന ഉല്പന്നങ്ങളില്ലാത്ത സ്ഥാപനങ്ങളും വ്യവസായങ്ങളും വിരളമാണ്. വീടുകളോ, ഫ്‌ളാറ്റുകളോ, ഷോപ്പിംഗ് മാളുകളോ, വ്യവസായങ്ങളോ ആകട്ടെ, CMS കേബിളുകള്‍ നിര്‍മാണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ തീര്‍ച്ചയായും ഉപയോഗിച്ചിട്ടുണ്ടാകും. മൂന്നര പതിറ്റാണ്ടിന്റെ പരിചയസമ്പത്തുള്ള സ്ഥാപനത്തിന് പതിനായിരക്കണക്കിന് ഉപഭോക്താക്കളാണ് വിവിധ ശ്രേണികളിലായി ഉള്ളത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 150 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്.

ലളിതമായ തുടക്കം, ബൃഹത്തായ ലക്ഷ്യം

1990 ല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിംഗ് സിന്‍ഡിക്കേറ്റ് (CMS) എന്ന സ്ഥാപനത്തിന് എ വി രാജാമണിയും പി എസ് രാമനും ചേര്‍ന്ന് തുടക്കം കുറിക്കുമ്പോള്‍ 20 ലക്ഷം രൂപയായിരുന്നു മൂലധനമായി കണ്ടെത്തിയിരുന്നത്. കൊച്ചിയിലെ ശ്രീനിവാസന്‍ മല്ലന്‍ റോഡിലായിരുന്നു ആദ്യ ഓഫീസ്. രണ്ട് സ്ഥാപകര്‍ക്കും ഈ മേഖലയില്‍ അഞ്ച് പതിറ്റാണ്ടിലേറെ പരിചയമുണ്ട് എന്നതായിരുന്നു സ്ഥാപനം തുടങ്ങുമ്പോള്‍ ഉള്ള പ്രധാന ധൈര്യം. പി എസ് രാമന്‍ ടാര്‍ഗറ്റ് വയറുകളുടെ ഒരു കേരള സെയില്‍സ് ഏജന്റായിരുന്നു.

എന്നാല്‍ പരിചയസമ്പത്തിനൊപ്പം വിപണിയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും ഉല്‍പ്പന്ന വൈവിധ്യവത്കരണം കൊണ്ട് വരാന്‍ കഴിഞ്ഞതും സ്ഥാപനത്തിന് നേട്ടമായി. തുടക്കകത്തില്‍ തന്നെ സ്ഥാപനത്തിന് കേരളത്തില്‍ 600-ലധികം ഡീലര്‍മാര്‍ ഉണ്ടായിരുന്നു. സംസ്ഥാനത്തുടനീളമുള്ള പ്രധാന പദ്ധതികളിലേക്ക് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചത്. ഏതൊരു മുന്‍നിര വ്യവസായം വരുമ്പോഴും തങ്ങളുടെ ഉല്‍പ്പന്നങ്ങളെ കൂടി അതിന്റെ ഭാഗമാക്കി മാറ്റാനുള്ള മാര്‍ക്കറ്റിങ് മികവ് ഉടമകള്‍ക്ക് ഉണ്ടായിരുന്നു. പി എസ് രാമനും എ വി രാജാമണിയും നടത്തിയ സമാനതകളില്ലാത്ത ബിസിനസ് മാനേജ്‌മെന്റിലൂടെ കേരളത്തിനകത്ത് മാത്രമല്ല, സംസ്ഥാനത്തിന് പുറത്തും ഇലക്ട്രിക്കല്‍ ഉല്‍പന്ന വിതരണ രംഗത്തെ കമ്പനി മാറ്റിമറിച്ചു.

വിപണി പിടിച്ചടക്കിയ വിശ്വാസം

കേരളം വിപണിയിലായിരുന്നു പ്രധാന ശ്രദ്ധയെങ്കിലും ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയുടെ ഏത് ഭാഗത്ത് നിന്നും എത്തിക്കാന്‍ രാജാമണിയും രാമനും ശ്രദ്ധിച്ചിരുന്നു. പുതിയ വിപണികളില്‍ നിന്നും മികവുറ്റ ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി ഇരുവരും എത്തിച്ചു. ഇതിന്റെ ഭാഗമായി 1995-96 ല്‍, അവര്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള ഗ്ലോസ്റ്റര്‍ വയറുകളില്‍ നിന്നും ഭൂഗര്‍ഭ പവര്‍ കേബിളുകളില്‍ നിന്നും കേരളത്തിലെമ്പാടുമുള്ള ബില്‍ഡര്‍മാര്‍ക്കായി ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ തുടങ്ങി. കുറഞ്ഞ സമയത്തി
നുളില്‍ നടത്തുന്ന ഡെലിവറിയിലൂടെയാണ് ഉപഭോക്താക്കളുടെ ശ്രദ്ധയും വിശ്വാസവും കാലാന്തരത്തില്‍ ഇങട നേടിയത്.

പഞ്ചനക്ഷത്ര ഹോട്ടലുകള്‍, മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിയാല്‍ ഉള്‍പ്പെടുന്ന വിമാനത്താവളങ്ങള്‍, വണ്ടര്‍ലാ ഉള്‍പ്പെടുന്ന അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, ഐടി പാര്‍ക്കുകള്‍, സ്മാര്‍ട്ട്‌സിറ്റി പദ്ധതി, മെട്രോ റെയില്‍ എന്നിവ വളരെ കുറഞ്ഞ സമയപരിധിയിലാണ് വിശ്വസ്ത ഉപഭോക്താക്കളായത്.നിലവില്‍, Gloster FRLSH wires, LT/HT കേബിളുകള്‍, Schneider സ്വിച്ചുകള്‍, Switchgears, Socomec, ചേഞ്ച്ഓവര്‍ ഓട്ടോമാറ്റിക്, ട്രാന്‍സ്ഫര്‍ സ്വിച്ചുകള്‍, Raychem കേബിള്‍ ജോയ്‌നിങ് കിറ്റുകള്‍, ജോയിന്റിങ് കിറ്റുകള്‍, Delton Telephone Wires and Cables, Capital Industrial Cables, HPL, Switchgears തുടങ്ങി ഉല്‍പ്പന്നങ്ങളുടെ വന്‍നിര തന്നെ CMS നുണ്ട്. മാര്‍ക്കറ്റിംഗ്, ടെക്‌നിക്കല്‍ ടീമിന്റെ പിന്തുണയോടെ, പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനും പ്രവര്‍ത്തികമാക്കാനുമുള്ള മാനേജ്‌മെന്റിന്റെ കഴിവാണ് സ്ഥാപനത്തിന്റെ വളര്‍ച്ചയെ നിര്‍ണയിക്കുന്ന പ്രധാന ഘടകം. വിപണിയിലെ സാധ്യതകള്‍ മനസിലാക്കി നടത്തിയ വിപുലീകരണ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞ വര്‍ഷം 50 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തത്.

സ്ഥാപനം പുതുതലമുറയിലേക്ക്; അമരം പിടിച്ച് ആനന്ദ്

2016 ല്‍ രാജാമണി സ്ഥാപനത്തില്‍ നിന്ന് വിരമിക്കുകയും 2019-ല്‍ പി എസ് രാമന്‍ മരണപ്പെടുകയും ചെയ്തതോടെ സ്ഥാപനത്തിന്റെ സാരഥ്യം അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. 1998-ല്‍ രാജാമണിയുടെ മകന്‍ ആനന്ദ് രാജാമണി മഹാരാഷ്ട്രയിലെ ഐഎംആര്‍എസ് കോളേജില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയ ശേഷം കുടുംബ ബിസിനസില്‍ ചേര്‍ന്നിരുന്നു. ആനന്ദ് ബിസിനസ്സില്‍ ചേരുമ്പോള്‍, CMS എന്ന സ്ഥാപനം കേരള വിപണിയില്‍ പേരെടുത്ത് കഴിഞ്ഞിരുന്നു. തന്റെ അറിവും പുതുതലമുറ ആവശ്യങ്ങളും സമന്വയിപ്പിച്ചുകൊണ്ട് പുത്തന്‍ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ തുടര്‍ന്നുള്ള യാത്രയില്‍ ആനന്ദ് കമ്പനിക്കായി ആവിഷ്‌കരിച്ചു. ആനന്ദിന്റെ പ്രവര്‍ത്തനങ്ങളും നയങ്ങളും സ്ഥാപനത്തിന് ഒരു ന്യൂജെന്‍ മുഖം നല്‍കി.

2015-ല്‍ പി എസ് രാമന്റെ മകന്‍ ദിലീപ് രാമനും മുംബൈയിലെ സോമയ്യ കോളേജില്‍ എംബിഎ പൂര്‍ത്തിയാക്കിയ ശേഷം ബിസിനസില്‍ ചേര്‍ന്നു. അതോടെ CMS എന്ന സ്ഥാപനം പൂര്‍ണമായി രണ്ടാം തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ആനന്ദ് രാജാമണിയും ദിലീപ് രാമനും ചേര്‍ന്ന് ദൈനംദിന ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ നിലവില്‍ കൃത്യതയോടെ നടത്തിവരുന്നു. ആനന്ദ് രാജാമണി മാനേജിംഗ് പാര്‍ട്ണറും ദിലീപ് രാമന്‍ പാര്‍ട്ണറുമാണ്. സ്ഥാപനത്തിന് ഇരുവരും ചേര്‍ന്ന് കൂടുതല്‍ ചടുലത നല്‍കിക്കഴിഞ്ഞു.

അടുത്തഘട്ട വികസനം മുന്‍നിര്‍ത്തി ദീര്‍ഘകാല, ഹ്രസ്വകാല പദ്ധതികള്‍, പുതിയ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഇരുവരും വിഭാവനം ചെയ്യുന്നുണ്ട്. എബി കേബിളുകള്‍, സോളാര്‍ കേബിളുകള്‍, ഹോം ഓട്ടോമേഷന്‍, ഇലക്ട്രിക് കാര്‍ ചാര്‍ജറുകള്‍ എഫ്എ കേബിളുകള്‍, ഇന്‍സ്ട്രുമെന്റേഷന്‍ കേബിളുകള്‍ തുടങ്ങിയ പുതുതലമുറ ഉല്‍പ്പന്നങ്ങള്‍ സിഎംഎസിന്റെ വിപുലീകരണ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. കാലങ്ങളായി പരസ്പരം അടുത്തറിയുന്നവരാണ് എന്നതും ആ ബന്ധം തങ്ങളുടെ കുടുംബ ബന്ധങ്ങളിലും കുടുംബത്തില്‍ നിന്നും ലഭിക്കുന്ന പിന്തുണയിലും നിഴലിക്കുന്നു എന്നതും ഇരുവര്‍ക്കും പിന്‍ബലമാണ്.

ദീപയാണ് ആനന്ദിന്റെ ഭാര്യ. വരുണ്‍ ആനന്ദ്, ശ്രാവണ്‍ ആനന്ദ്, വന്ദന ആനന്ദ് എന്നിവര്‍ മക്കളാണ്. കുഞ്ഞാലുസ് ഹോസ്പിറ്റലിലെ പോഷകാഹാര വിദഗ്ധയായ വിനീതയാണ് ദിലീപ് രാമന്റെ ഭാര്യ. ആര്യന്‍ ഡി അയ്യരും അദ്വൈത് അയ്യരും മക്കളാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Entrepreneurship

ഒരു സംരംഭം വിജയകരമാക്കാന്‍, വ്യത്യസ്തമായ മനസ്സിന്റെ ശക്തിയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും സമന്വയത്തില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ തന്റെ സംരംഭത്തില്‍ വിജയിച്ച ഒരു സംരംഭകനെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഉള്ള ഒരാളായി കണക്കാക്കാം. എന്താണ്...

News

കേരള മാരിടൈം ബോര്‍ഡ് (കെഎംബി) ബോള്‍ഗാട്ടി പാലസ് ആന്‍ഡ് ഐലന്‍ഡ് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച കേരള മാരിടൈം എജ്യുക്കേഷന്‍ കോണ്‍ഫറന്‍സ് (കെഎംഇസി 2024) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി