Connect with us

Hi, what are you looking for?

Success Story

ദുബൈയിലെ ലക്ഷങ്ങള്‍ വരുമാനമുള്ള ജോലി ഉപേക്ഷിച്ച് സംഗീത വിത്ത് ബാങ്ക് തുടങ്ങിയതെന്തിന് ?

സംഗീത ശര്‍മ്മ എന്ന യുവതി തുടക്കം കുറിച്ച അന്നദാന ഫൗണ്ടേഷന്‍ ഒരു ഫാം ഹൌസ് എന്നതിനപ്പുറം രാജ്യത്തെ ഏറ്റവും മികച്ച വിത്തുല്‍പ്പാദന കേന്ദ്രവും കാര്‍ഷിക പഠന കേന്ദ്രവും കൂടിയാണ്

ദുബൈയിലെ ലക്ഷങ്ങള്‍ വരുമാനമുള്ള ജോലി വേണ്ടെന്നു വച്ച് സംഗീത ശര്‍മ്മ എന്ന യുവതി തുടക്കം കുറിച്ച അന്നദാന ഫൗണ്ടേഷന്‍ ഒരു ഫാം ഹൌസ് എന്നതിനപ്പുറം രാജ്യത്തെ ഏറ്റവും മികച്ച വിത്തുല്‍പ്പാദന കേന്ദ്രവും കാര്‍ഷിക പഠന കേന്ദ്രവും കൂടിയാണ്.

വിശപ്പിന്റെയും അന്നത്തിന്റെയും വില ശരിക്കറിഞ്ഞു വളര്‍ന്ന സംഗീത ശര്‍മ്മ എന്ന യുവതിയുടെ ആശയത്തിലാണ് രാജ്യത്തെ ഏറ്റവും മികച്ച വിത്തുല്‍പ്പാദന കേന്ദ്രങ്ങളില്‍ ഒന്നായ അന്നദാനയുടെ നിര്‍മാണം. രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധത്തില്‍ പങ്കെടുത്ത ആര്‍മി ഓഫീസര്‍ പരമാനന്ദ ശര്‍മ്മയുടെ മകളാണ് സംഗീത ശര്‍മ്മ. ആര്‍മിയില്‍ നിന്നും വിരമിച്ച ശേഷം കയ്യില്‍ അവശേഷിച്ച വരുമാനം കൊണ്ട് ബെംഗളുരുവിനോട് ചേര്‍ന്ന് അദ്ദേഹം കുറച്ചു സ്ഥലം വാങ്ങി. എന്നാല്‍ വിലക്കുറവില്‍ ലഭിച്ച ആ ഭൂമി പാഴ്!ഭൂമിയായിരുന്നു. ജലത്തിന്റെ ദൗര്‍ലഭ്യം വളക്കൂറില്ലാത്ത മണ്ണ് തുടങ്ങിയ നിരവധി കാരണങ്ങള്‍ ആ ഭൂമിയെ ഒന്നിനും കൊള്ളാത്ത ഒന്നാക്കി മാറ്റി. എന്നാല്‍ തോറ്റുകൊടുക്കാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. കൃഷിയിലൂടെ താന്‍ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് അദ്ദേഹം മനസ്സിലുറപ്പിച്ചു. ആര്‍മിയില്‍ ഡയറി യൂണിറ്റിന്റെ ചുമതല വഹിച്ചിരുന്ന അദ്ദേഹം സമാനമായ രീതിയില്‍ ഒരു ഡയറി യൂണിറ്റിന് തുടക്കം കുറിച്ചു.

കൃഷിയില്‍ ഏറെ താത്പര്യമുണ്ടായിരുന്ന സംഗീത പിതാവിന്റെ ഡയറിഫാമിന്റെ ചുവടുപിടിച്ചാണ് കൃഷിയില്‍ ഒരു കൈ നോക്കിയത്. ഇന്ന് രണ്ടേക്കറോളം വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശം അന്നദാന ഫൗണ്ടേഷന് കീഴില്‍ രാജ്യത്തെ ഏറ്റവും മികച്ച വിത്തുല്‍പ്പാദന കേന്ദ്രങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞു. മാത്രമല്ല, കൃഷി ചെയ്തു വരുമാനമുണ്ടാക്കുക എന്ന സങ്കല്‍പ്പത്തിന് വിപരീതമായി കൂടുതല്‍ ആളുകളെ കൃഷിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഗീത ശര്‍മ്മ അന്നദാന ഫൗണ്ടേഷന് രൂപം നല്‍കിയിരിക്കുന്നത്.

ഒരു ഫാം തുടങ്ങുക, കര്‍ഷകയാകുക എന്നതായിരുന്നില്ല സംഗീതയുടെ ലക്ഷ്യം രാജ്യത്തിന് കൈമോശം വന്നു പോകുന്ന കാര്‍ഷിക സംസ്‌കാരം ഏതുവിധേനയും തിരിച്ചു പിടിക്കണം എന്നതായിരുന്നു ഏക ലക്ഷ്യം. ഇതിന്റെ ഭാഗമായി മികച്ച വിത്തുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഫാക്റ്ററി തുടങ്ങാന്‍ സംഗീത ആഗ്രഹിച്ചു. മാത്രമല്ല, പുതിയതായി കൃഷിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന, കൃഷിയുമായി ബന്ധമില്ലാത്ത ആളുകള്‍ക്ക് ആവശ്യമായ അറിവുകള്‍ നല്‍കി അവരെ മികച്ച കര്‍ഷകരാക്കുന്നതിനായുള്ള പരിശീലനം നല്‍കാനും സംഗീത ആഗ്രഹിച്ചു.ഈ ആഗ്രഹങ്ങളുടെ ഒരു പരിസമാപ്തിയായിരുന്നു അന്നദാന ഫൗണ്ടേഷന്‍. ഒരു എന്‍ജിഒ എന്ന നിലക്കാണ് സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്.

കര്‍ഷകരുടെ ഉറ്റമിത്രം

പ്രവര്‍ത്തനം ആരംഭിച്ചു വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കര്‍ഷകരുടെ ഉറ്റമിത്രമാകാന്‍ അന്നദാന ഫൗണ്ടേഷന് കഴിഞ്ഞു. ഏത് സസ്യത്തിന്റെയും ഏറ്റവും മികച്ച വിത്തിനങ്ങള്‍ ഇവിടെ ലഭ്യമാണ്. ഗവേഷണങ്ങള്‍ നടത്തി മികച്ചതെന്ന് ഉത്തമബോധ്യമുള്ള വിത്തിനങ്ങള്‍ മാത്രമാണ് ഇവിടെ നിന്നും വിതരണം ചെയ്യപ്പെടുന്നത്. ഉപ്പ് ഒഴികെ ഭക്ഷണത്തിന് വേണ്ട എല്ലാ കാര്യങ്ങളും ഓരോ വ്യക്തിയും നേരിട്ട് കൃഷി ചെയ്യണമെന്ന വലിയ ലക്ഷ്യമാണ് സംഗീത ശര്‍മ്മ പങ്കുവയ്ക്കുന്നത്. അതനുസരിച്ച് ഇവിടെ കാര്‍ഷിക ക്‌ളാസുകള്‍ നടത്തുകയും വിത്തുകളും മറ്റും സൗജന്യമായി നല്‍കുകയും ചെയ്യുന്നു. കൃഷി സംബന്ധമായ എന്ത് സംശയങ്ങള്‍ക്കും ഇവിടെ നിന്നും പരിഹാരം ലഭിക്കും.

ഫാമില്‍ കൃഷി ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ നിന്നും ബിസ്‌കറ്റ്, കുക്കീസ് തുടങ്ങിയ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും നിര്‍മിക്കുന്നു. അത് പോലെ തന്നെ കൃഷിക്കാവശ്യമായ ജൈവ വളങ്ങള്‍, കാര്‍ഷിക കൂട്ടുകള്‍, എന്നിവയും ഇവിടെ നിര്‍മിക്കുന്നു. ഇതിനോടകം മൂന്നു ലക്ഷത്തിലധികം ആളുകളാണ് ഈ സ്ഥാപനത്തില്‍ നിന്നും കൃഷിയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചിരിക്കുന്നത്. അതില്‍ പകുതിപ്പേരും വീട്ടില്‍ സ്വന്തമായി വീട്ടാവശ്യത്തിനുള്ള കൃഷി ആരംഭിക്കുകയും ചെയ്തു. 2009 ജെനെറ്റിക്കളി മോഡിഫൈഡ് വിത്തിനങ്ങള്‍ക്ക് എതിരായി റൈറ്റ് റ്റു ഈറ്റ് എന്ന പേരില്‍ ഒരു കാമ്പയിന്‍ തുടങ്ങി വിജയിപ്പിക്കുകയും ചെയ്തു സംഗീത. നല്ല ആഹാരം മനുഷ്യന്റെ ജനമാവകാശമാണ് എന്ന തത്വത്തെ അരക്കിട്ടുറപ്പിക്കുകയാണ് സംഗീത ചെയ്യുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Education

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നാണ്. നേട്ടങ്ങളില്‍ ഏറ്റവും പ്രധാനം അറിവ് നേടുക എന്നതാണ്. ആ അറിവിന് ലോകത്തെ നയിക്കാനുള്ള ശക്തിയുണ്ട്. മാറ്റങ്ങള്‍ കൊണ്ട് വരാനുള്ള കഴിവാണ് അറിവിന്റെ മികവ്

Startup

രാജ്യത്ത് നിന്ന് 14 സ്റ്റാര്‍ട്ടപ്പുകള്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ നിന്ന് ലാന്‍സ്റ്റിറ്റിയൂട്ടിന് മാത്രമാണ് ഈ പരിപാടിയിലേക്ക് ഇടം പിടിക്കാനായത്

News

2023 മാര്‍ച്ചില്‍ ആരംഭിച്ച കാമ്പ ഇതിനകം മാര്‍ക്കറ്റില്‍ ഇടം നേടി കഴിഞ്ഞു

Stock Market

മികച്ച ലാഭവിഹിതം നല്‍കുന്നു എന്നതാണ് ഡിവിഡന്റ് ഓഹരികളെ ശ്രദ്ധേയമാക്കുന്നത്. സ്ഥിരമായ ലാഭവിഹിതം ലക്ഷ്യമിട്ട് ഡിവിഡന്റ് ഓഹരികളില്‍ നിക്ഷേപിക്കാം