ബെസ്പോക്ക് എഐ- പവര്‍ഡ് എയര്‍ കണ്ടീഷണറുകള്‍ക്കായുള്ള ഏറ്റവും പുതിയ ലൈനപ്പില്‍ 19 പ്രീമിയം മോഡലുകള്‍ ഉള്‍പ്പെടുന്നു. വേഗതയേറിയതും സുഖകരവുമായ തണുപ്പിക്കലിനായി എഐ സവിശേഷതകള്‍ നിറഞ്ഞതാണിവ. നൂതനമായ വിന്‍ഡ്ഫ്രീ കൂളിംഗ് സാങ്കേതികവിദ്യ തണുത്ത വായു നേരിട്ട് ചര്‍മ്മത്തിലേക്ക് വീശുന്നതിന്റെ അസ്വസ്ഥതയില്ലാതെ ഫലപ്രദമായ തണുപ്പിക്കല്‍ ഉറപ്പാക്കുന്നു.
പുതിയ വിന്‍ഡ്ഫ്രീ വയറബിള്‍ ഗുഡ് സ്ലീപ്പ് മോഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ എസികള്‍ ഗാലക്‌സി വാച്ച് സീരീസുമായോ റിങ്ങുമായോ ബന്ധിപ്പിക്കുമ്പോള്‍ ധരിക്കുന്നയാള്‍ ഉറങ്ങുന്നത് മനസിലാക്കി താപനില ക്രമീകരിച്ച് രാത്രി മുഴുവന്‍ സുഖകരമായ ഉറക്കം നല്‍കുന്നു.
എഐ എനര്‍ജി മോഡ് 30 ശതമാനം വരെ കറണ്ട് ലാഭിക്കാനും സ്മാര്‍ട്ട് തിങ്ങ്‌സ് ഇന്റഗ്രേഷന്‍, വോയിസ് അസിസ്റ്റന്റ് തുടങ്ങിയവ ഉപയോഗിച്ച് കൂടുതല്‍ സൗകര്യമൊരുക്കുകയും ചെലവ് കുറയ്ക്കുകയും ചെയ്യുന്നു.

