ശ്രീധര്‍ വെമ്പുവിന്റെ ഉടമസ്ഥതയിലുള്ള സോഫ്‌റ്റ്വെയര്‍ കമ്പനിയായ സോഹോ സെമികണ്ടക്റ്റര്‍ ചിപ്പ് നിര്‍മ്മാണത്തിലേക്കും കടക്കുന്നു. 700 മില്യണ്‍ ഡോളര്‍ ഇതിനായി നിക്ഷേപിക്കാനാണ് സ്ഥാപനം പദ്ധതിയിടുന്നത്. ചിപ്പ് ഫാബ്രിക്കേഷന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ ഉല്‍പ്പന്ന ബന്ധിത ഇന്‍സെന്റിവ് (പിഎല്‍ഐ) പദ്ധതിയുടെ കീഴിവുള്ള സഹായവും കമ്പനി നോട്ടമിടുന്നുണ്ട്.
1996 ല്‍ സ്ഥാപിതമായ സോഹോ തമിഴ്‌നാട്ടില്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. മൈക്രോസോഫ്റ്റ്, സെയില്‍സ്‌ഫോഴ്‌സ് എന്നിവയുമായി മത്സരിച്ച് 150 രാജ്യങ്ങളിലെ ബിസിനസ്സുകള്‍ക്ക് സോഫ്‌റ്റ്വെയറും അനുബന്ധ സേവനങ്ങളും നല്‍കുന്ന കമ്പനിയാണ് സോഹോ.
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തായ്വാന്‍ പോലെയുള്ള രാജ്യങ്ങളുമായി ചിപ്പ് നിര്‍മാണത്തില്‍ മത്സരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ചിപ്പ് വ്യവസായത്തെ ഉത്തേജിപ്പിക്കുന്നതിന് 10 ബില്യണ്‍ ഡോളറിന്റെ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2026 ഓടെ അര്‍ദ്ധചാലക വിപണി 63 ബില്യണ്‍ ഡോളറാകുമെന്നാണ് കണക്കാക്കുന്നത്.
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തായ്വാന്‍ പോലെയുള്ള രാജ്യങ്ങളുമായി ചിപ്പ് നിര്‍മാണത്തില്‍ മത്സരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ചിപ്പ് വ്യവസായത്തെ ഉത്തേജിപ്പിക്കുന്നതിന് 10 ബില്യണ്‍ ഡോളറിന്റെ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്
സ്പെഷ്യലൈസ്ഡ് കൊമേഴ്സ്യല്‍ ആപ്ലിക്കേഷനുകളുള്ളതും ചിപ്പ് മേക്കിംഗില്‍ സാധാരണയായി ഉപയോഗിക്കുന്ന സിലിക്കണിന് പകരമുള്ളതുമായ അര്‍ദ്ധചാലകങ്ങള്‍ നിര്‍മ്മിക്കാന്‍ സോഹോ പദ്ധതിയിടുന്നു. ഐടി മന്ത്രാലയത്തിന്റെ പരിഗണനയിലാണ് പദ്ധതി. മന്ത്രാലയം സോഹോയില്‍ നിന്ന് കൂടുതല്‍ വ്യക്തത തേടിയിട്ടുണ്ട്.
പ്രതിരോധം, ഓട്ടോമൊബൈല്‍, ടെലികമ്മ്യൂണിക്കേഷന്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലകള്‍ക്കായി ചിപ്പുകള്‍ നിര്‍മ്മിക്കാന്‍ 15 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള മൂന്ന് അര്‍ദ്ധചാലക പ്ലാന്റുകളുടെ നിര്‍മ്മാണത്തിന് ടാറ്റ ഗ്രൂപ്പും സിജി പവറും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ഫെബ്രുവരിയില്‍ ഇന്ത്യ അനുമതി നല്‍കിയിരുന്നു.

