മിന്നല്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍, വൈദ്യുത തടസങ്ങള്‍, മിന്നലേറ്റുള്ള മരണങ്ങള്‍ എന്നിവയെല്ലാം നമ്മുടെ ശ്രദ്ധയില്‍ പെടാറുണ്ട്. അതിനാല്‍ തന്നെ മിന്നലില്‍ നിന്നും രക്ഷ നേടുന്നതിനായി വീടുകളില്‍ മിന്നല്‍ രക്ഷാചാലകങ്ങള്‍ വയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ അപ്രതീക്ഷിതമായ മിന്നലിലൂടെ വ്യവസായ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന ധനനഷ്ടത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഇറാം ഗ്രൂപ്പ് അത്തരത്തില്‍ ചിന്തിച്ചതിന്റെ ഫലമായാണ് വ്യാവസായിക നിലവാരത്തിലുള്ള മിന്നല്‍ രക്ഷാ ചാലകമായ ‘ബ്ലിറ്റ്സ്‌കെയര്‍’ വിപണിയിലേക്കെത്തിക്കുന്നത്. ഇറാം ഗ്രൂപ്പിന്റെ കീഴിലുള്ള ഇറാം പവര്‍ ഇലക്ട്രോണിക്‌സ് കമ്പനിയുടെ ഭാഗമായി ബാംഗ്ലൂര്‍ ഇലക്ട്രോണിക് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ടീം ആണ് ‘ബ്ലിറ്റ്സ്‌കെയര്‍’ വികസിപ്പിച്ചിരിക്കുന്നത്.

നിര്‍മാണം പൂര്‍ത്തിയായി, ബാംഗ്ലൂരിലെ ലാബില്‍ കര്‍ശനമായ എയ്റോസ്പേസ് സ്റ്റാന്‍ഡേര്‍ഡ് DO-160-ല്‍ 3/3, 4/1 ലെവല്‍ 3 തരംഗരൂപങ്ങളുടെ മിന്നല്‍ പരീക്ഷണത്തിനു വിധേയമായ ഉല്‍പ്പന്നം എല്ലാവിധ എയ്റോസ്പേസ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വിപണിയിലെത്തുന്നത്. IEC-61000-4-2 നിലവാരമുള്ള ഉപകരണം ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്ക് പൂര്‍ണമായ സംരക്ഷണം ഉറപ്പ് നല്‍കുന്നു. വീടുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, വ്യവസായസ്ഥാപനങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവയ്ക്ക് ഗുണകരമാകുന്ന രീതിയിലാണ് ‘ബ്ലിറ്റ്സ്‌കെയര്‍’ നിര്‍മിച്ചിരിക്കുന്നത്.

