വിപണിയിലെത്തും മുന്‍പേ വണ്‍ പ്ലസ് ആരാധകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് വണ്‍പ്ലസ് ഏസ് 3 പ്രോയെ. ജൂണ്‍ 27ന് ചൈനീസ് വിപണിയിലെത്തുന്ന വണ്‍പ്ലസ് ഏസ് 3 പ്രോ പ്രീ ബുക്കിംഗ് ഇതിനോടകം 2.3 ലക്ഷം കടന്നിട്ടുണ്ട്. വണ്‍പ്ലസ് പാഡ് പ്രോ, ബഡ്‌സ് ത്രീ, വാച്ച് ടു തുടങ്ങിയ ഉത്പന്നങ്ങളും താമസിയാതെ വിപണിയിലെത്തും. സ്മാര്‍ട്ട്‌ഫോണ്‍ വിപണി മൊത്തത്തില്‍ പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെയാണ് വണ്‍പ്ലസ് വിപണിയെ സമീപിക്കുന്നത്.
സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ 3 എസ്.ഒ.സി പ്രോസസറുമായെത്തുന്ന ഫോണില്‍ 6100 എം.എ.എച്ചിന്റെ കിടിലന്‍ ബാറ്ററിയും 100 വാട്ട് ചാര്‍ജറും നല്‍കും. ഒരു തവണ ചാര്‍ജ് ചെയ്താല്‍ രണ്ടുദിവസം ഉപയോഗിക്കാമെന്നാണ് അവകാശവാദം. 24 ജി.ബി റാം വണ്‍ ടി.ബി വരെ സ്റ്റോറേജ് എന്നിങ്ങനെ വിവിധ വേര്‍ഷനുകള്‍ വിപണിയിലെത്തുമെന്നാണ് സൂചന.
ഫോണിന്റെ ഡിസൈന്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ആദ്യഘട്ടത്തില്‍ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാവുക. 1.5 കെ റെസല്യൂഷനോടെയുള്ള 6.78 ഇഞ്ച് 8ടി എല്‍.ടി.പി.ഒ ഡിസ്‌പ്ലേയായിരിക്കും ഫോണിനുണ്ടാവുക. പുറകില്‍ മൂന്ന് ക്യാമറയും 16 മെഗാ പിക്‌സലിന്റെ സെല്‍ഫി ക്യാമറയുമുണ്ടാകും. ചൈനയില്‍ ലോന്‍ച്ച ചെയ്താല്‍ അടുത്തതായി ഇന്ത്യയിലേക്കും ഫോണ്‍ എത്തുമെന്നാണ് വിവരം.

