ടെക്ക്‌ജെന്‍ഷ്യയെ തേടി വീണ്ടും ഇന്നവേഷന്‍ ചലഞ്ച് പുരസ്‌കാരം.ഇന്ത്യയിലെ അംഗീകൃത ഭാഷകളില്‍ റിയല്‍ ടൈം ട്രാന്‍സ്ലേഷന്‍ നടത്താന്‍ ടെക്ക്‌ജെന്‍ഷ്യ AI വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം സഹായിക്കും. കോവിഡ് കാലത്ത് സുരക്ഷിതമായ വീഡിയോ കോണ്‍ഫെറന്‍സിംഗിനായി വി കണ്‍സോള്‍ എന്ന സോഫ്റ്റ്വെയര്‍ വികസിപ്പിച്ചു കൊണ്ട് ഒരു കോടി രൂപയുടെ പുരസ്‌കാരവും ദേശീയ ശ്രദ്ധയും നേടിയ ടെക്ക്‌ജെന്‍ഷ്യ, ഇക്കുറിയും ഇന്നവേഷന്‍ സംബന്ധമായ മേഖലകളില്‍ തങ്ങളുടെ കഴിവ് തെളിയിച്ചിരിക്കുകയാണ്.
AI സഹായത്തോടെയുള്ള വീഡിയോകോണ്‍ഫറന്‍സിംഗ്/ വെബിനാര്‍ സംവിധാനം വിജയകരമായി അവതരിപ്പിച്ച് കേന്ദ്ര ഐ ടി മന്ത്രാലയം സംഘടിപ്പിച്ച ഭാഷിണി ഗ്രാന്‍ഡ് ഇന്നൊവേഷന്‍ ചലഞ്ചില്‍ സ്ഥാപനം ഒന്നാമതെത്തി. ചേര്‍ത്തല പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കിലാണ് ടെക്ക്‌ജെന്‍ഷ്യ സോഫ്റ്റ്വെയര്‍ ടെക്‌നോളോജിസ് പ്രൈവറ്റ് ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ അംഗീകൃത ഭാഷകളില്‍ റിയല്‍ ടൈം ട്രാന്‍സ്ലേഷന്‍ നടത്താന്‍ കഴിയുന്ന വീഡിയോകോണ്‍ഫറന്‍സിങ്/ വെബിനാര്‍ സംവിധാനമാണ് ടെക്ജന്‍ഷ്യ ചലഞ്ചില്‍ അവതരിപ്പിച്ചത്.
വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വോയിസ് ടൂ വോയിസ് ട്രാന്‍സ്ലേഷനും ടെക്സ്റ്റ് ടൂ ടെക്സ്റ്റ് ട്രാന്‍സ്ലേഷനും സാധ്യമാകുന്നതിനും ഇന്ത്യയുടെ ഭാഷാവൈവിധ്യത്തിലെ പരിമിതികളെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മറികടക്കുന്നതിനും വേണ്ടിയാണ് മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ ടി, ഭാഷിണി ചലഞ്ച് പ്രഖ്യാപിച്ചത്.
ഭാഷിണി ഗ്രാന്‍ഡ് ഇന്നോവേഷന്‍ ചലഞ്ചില്‍ രണ്ട് പ്രോബ്ലം സ്റ്റേറ്റ്‌മെന്റുകള്‍ ആണ് ഉള്‍പ്പെടുത്തിയിരുന്നത്. ഒന്നാമത്തേത് ലൈവ് സ്പീച്ച് ടൂ സ്പീച്ച് ട്രാന്‍സ്ലേഷന്‍, രണ്ടാമത്തേത് ഡോക്യുമെന്റ് ടെക്സ്റ്റ് ട്രാന്‍സ്ലേഷന്‍. ഇതില്‍ ആദ്യത്തെ വിഭാഗത്തില്‍ ആണ് ടെക്ജന്‍ഷ്യ മത്സരിച്ചത്.ഒന്നാം സ്ഥാനമായി 50 ലക്ഷം രൂപയാണ് ലഭിക്കുക. ഒപ്പം ഈ മേഖലയില്‍ സര്‍ക്കാര്‍ പ്രോജക്ടുകളിലേക്കുള്ള കോണ്‍ട്രാക്ടും ഇത് വഴി ടെക്ജന്‍ഷ്യക്ക് ലഭ്യമാകും.

