വാരാന്ത്യത്തിലോ മറ്റ് ഫ്രീ ടൈമുകളിലോ ചെയ്യാന്‍ സാധിക്കുന്ന കണക്റ്റിവിറ്റി അഡൈ്വസര്‍ എന്ന പുതിയ ജോലി സാധ്യത നല്‍കിക്കൊണ്ട് റിലയന്‍സ് ജിയോ കേരളത്തില്‍ ഒരു പുതിയ ഗിഗ് വര്‍ക്ക് സംസ്‌കാരത്തിന് തുടക്കമിടുകയാണ്.
സംസ്ഥാനത്തുടനീളം 2,500 അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ജിയോയുടെ പാര്‍ട്ണര്‍ കമ്പനികളുമായി ചേര്‍ന്നായിരിക്കും കണക്റ്റിവിറ്റി അഡൈ്വസര്‍മാര്‍ ജോലി ചെയ്യുന്നത്.
അവരവരുടെ താമസ സ്ഥലത്തിനടുത്തോ അവര്‍ തെരഞ്ഞെടുക്കന്ന സ്ഥലത്തോ ജോലി ചെയ്യാവുന്നതുമായ ഒരു പാര്‍ട്ട് ടൈം തൊഴില്‍ ഓപ്ഷനാണ് കണക്റ്റിവിറ്റി അഡൈ്വസര്‍ എന്ന റോള്‍.
പ്രൊഫഷണല്‍ പരിശീലനവും തൊഴില്‍ പരിചയവും നേടാനുള്ള അവസരവും ടാര്‍ജറ്റുകള്‍ കൈവരിക്കുന്നതിനുള്ള സമ്മര്‍ദ്ദമില്ലാതെ പ്രതിമാസം 15,000 വരെ സമ്പാദിക്കാനുള്ള സാധ്യതയും ഈ ജോലി വാഗ്ദാനം ചെയ്യുന്നു. പരമ്പരാഗത സെയില്‍സ് റോളുകളുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദമില്ലാതെ അവനവനു സൗകര്യ പ്രദമായി ജോലി ചെയ്ത് വരുമാനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ കണക്റ്റിവിറ്റി അഡൈ്വസറുടെ റോള്‍ ഏറെ ആകര്‍ഷണീയമാണ്.
ഇവരുടെ സേവനം സമൂഹത്തിന് ഗുണകരമാണെന്നു ഉറപ്പാക്കാന്‍, പ്രൊഫഷണല്‍ പരിശീലനം ജിയോ നല്‍കും. ശരിയായ ഡിജിറ്റല്‍/ടെലികോം/ഡാറ്റ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ഉപഭോക്താക്കളെ ഫലപ്രദമായി നയിക്കുന്നതിനും, കോര്‍പ്പറേറ്റ് ലോകത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ നേടുന്നതിനും പരിശീലനം അവരെ സജ്ജമാക്കും.
”ജിയോ അവതരിപ്പിച്ച കണക്ടിവിറ്റി അഡൈ്വസേഴ്‌സ് എന്ന ആശയം ടെലികോം വ്യവസായത്തിലെ പുതിയ സമീപനമാണ്. ഉപഭോക്താക്കള്‍ക്ക് അവരുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളും പ്ലാനുകളും തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നതില്‍ ഈ ഉപദേഷ്ടാക്കള്‍ പ്രധാന പങ്കുവഹിക്കും, കൂടാതെ ഉപഭോക്താക്കള്‍ക്ക് ജിയോ നല്‍കുന്ന വൈവിധ്യമാര്‍ന്ന ഓപ്ഷനുകളില്‍ നിന്ന് മികച്ചത് തിരഞ്ഞെടുക്കാനും സാധിക്കും. ജിയോയുടെ പാര്‍ട്ണര്‍ കമ്പനികളുമായി ചേര്‍ന്നായിരിക്കും കണക്റ്റിവിറ്റി അഡൈ്വസര്‍മാര്‍ വര്‍ക്ക് ചെയ്യുന്നത്”, റിലയന്‍സ് ജിയോ സ്റ്റേറ്റ് ഹെഡ് കെ സി നരേന്ദ്രന്‍ പറഞ്ഞു.
ഈ പ്രോഗ്രാം അവതരിപ്പിക്കുന്നതിലൂടെ, റിലയന്‍സ് ജിയോ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യവും പ്രവൃത്തിപരിചയവും നല്‍കി ശാക്തീകരിക്കുകയും അവര്‍ക്ക് കോര്‍പ്പറേറ്റ് ലോകത്തേക്ക് ഒരു കവാടം തുറന്ന് നല്‍കുകയും ചെയ്യുന്നു. ഈ സംരംഭം കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരു പോലെ ഗുണപ്രദമാകും. കൂടുതലറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 88483 21598 എന്ന നമ്പറില്‍ വിളിക്കാം.

