എന്‍ ഭുവനേന്ദ്രന്‍, മാനേജിംഗ് ഡയറക്റ്റര്‍, അഹല്യ ഫിന്‍ഫോറെക്‌സ്
പല കമ്പനികളും നഷ്ടത്തിലേക്ക് പോകുന്നത് മിസ്മാനേജ്‌മെന്റ് കൊണ്ടാണ്. അല്ലെങ്കില്‍ പ്രൊഡക്റ്റ് വളരെ മോശമായിരിക്കും. പ്രൊഡക്റ്റുകളില്‍ വാല്യു അഡീഷന്‍ കൊണ്ടുവന്ന് ഇതിനെ അതിജീവിക്കാനാകും. വളരെ എഫിഷ്യന്റായി മാന്‍പവറിനെ മാനേജ് ചെയ്ത്, അവസരങ്ങള്‍ കൃത്യമായി ഉപയോഗിച്ച് പ്രോഫിറ്റിലേക്ക് എത്തണം

ഒരു കമ്പനിയുടെ പോയന്റ് ഓഫ് വ്യൂവില്‍ കമ്പനിയുടെ നിലനില്‍പ്പിന് പ്രോഫിറ്റ് ആവശ്യമാണ്. കമ്പനി പ്രോഫിറ്റുണ്ടാക്കിയാലേ അതിലെ ജീവനക്കാര്‍ക്കും ഓരോ വര്‍ഷവും ഇന്‍ക്രിമെന്റും മറ്റ് ബെനഫിറ്റുകളും ലഭിക്കൂ. ഷെയര്‍ഹോള്‍ഡേഴ്‌സിന്റെ പോയന്റ് ഓഫ് വ്യൂവില്‍ നോക്കുമ്പോള്‍, പ്രോഫിറ്റില്ലെങ്കില്‍ ഇന്‍വെസ്റ്റ് ചെയ്ത തുക നഷ്ടപ്പെടും. നല്ല എഫിഷ്യന്റായ ഒരു മാനേജ്‌മെന്റ് കമ്പനിയെ കാര്യക്ഷമതയോടെ നയിച്ച് പ്രോഫിറ്റുണ്ടാക്കിയാല്‍ അത് ജീവനക്കാര്‍ക്കും ഷെയര്‍ഹോള്‍ഡേഴ്‌സിനും നേട്ടമുണ്ടാകുന്നതിനൊപ്പം സംരംഭം വികസിപ്പിക്കാനും പുതിയ വെഞ്ച്വറുകളിലേക്ക് കടക്കാന്‍ പ്രൊമോട്ടര്‍മാര്‍ക്കും സഹായകരമാവുമെന്ന് ഭുവനേന്ദ്രന്‍ പറയുന്നു. പ്രോഫിറ്റിനെ ഒരു തരത്തിലും ഒരു മോശം കാര്യമായി കാണാനാവില്ല. കാര്യക്ഷമതയില്ലായ്മയാണ് പ്രോഫിറ്റ് ഉണ്ടാക്കാനാവാത്തതിന്റെ പ്രധാന കാരണം. പല കമ്പനികളും നഷ്ടത്തിലേക്ക് പോകുന്നത് മിസ്മാനേജ്‌മെന്റ് കൊണ്ടാണ്. അല്ലെങ്കില്‍ പ്രൊഡക്റ്റ് വളരെ മോശമായിരിക്കും. വളരെ എഫിഷ്യന്റായി മാന്‍പവറിനെ മാനേജ് ചെയ്ത്, അവസരങ്ങള്‍ കൃത്യമായി ഉപയോഗിച്ച് പ്രോഫിറ്റിലേക്ക് എത്തണം.

നമ്മള്‍ ഒരു സംരംഭം തുടങ്ങി വന്‍തോതില്‍ പ്രോഫിറ്റുണ്ടാക്കുകയും അത് ജീവനക്കാരുമായി പങ്കിടാതിരിക്കുകയും ചെയ്താല്‍ അത് തെറ്റാണ്. ഉണ്ടാക്കുന്ന ലാഭം ജീവനക്കാരിലേക്കും ഓഹരി ഉടമകളിലേക്കും കൈമാറ്റം ചെയ്യപ്പെടണം. നമ്മുടെ കാര്യക്ഷമതയില്ലായ്മ കൊണ്ട് ജീവനക്കാരും ഷെയര്‍ഹോള്‍ഡര്‍മാരും കഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകരുത്. നമ്മള്‍ ഉണ്ടാക്കുന്ന പ്രോഫിറ്റിന് കുറെ ഗുണഭോക്താക്കളുണ്ട്, ജീവനക്കാരും ഷെയര്‍ഹോള്‍ഡര്‍മാരും പിന്നെ സര്‍ക്കാരും. നമ്മള്‍ പ്രോഫിറ്റുണ്ടാക്കുന്നത് തെറ്റാണെന്ന് അപ്പോള്‍ ഒരിക്കലും പറയാനാവില്ല. കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങാനുള്ള ഒരു മോട്ടിവേഷന്‍ കൂടിയാണ് പ്രോഫിറ്റ്. കൂടുതല്‍ ഇന്‍വെസ്റ്റ്‌മെന്റും തൊഴില്‍ സൃഷ്ടിയും അതിലൂടെ നടക്കും.
നല്ല ലാഭത്തിലേക്ക് ഭുവനേന്ദ്രന്‍ നടന്ന വഴികള്‍
നമ്മുടെ ബിസിനസില്‍ നമ്മുടെ മൈന്‍ഡ് പ്രയോഗിക്കുക. ബിസിനസ് തുടങ്ങുമ്പോള്‍ തന്നെ മികച്ച അവബോധം ആവശ്യമാണ്. കമ്പനി ലാഭത്തിലാകണമെങ്കില്‍ ആദ്യം സ്ഥാപകനായ ഞാന്‍ എഫിഷ്യന്റാവണം. ഒപ്പമുള്ളവരെയും അപ്പോള്‍ എഫിഷ്യന്റാക്കാന്‍ സാധിക്കും. കഴിഞ്ഞ മൂന്നു വര്‍ഷത്തെ അഹല്യയുടെ ബാലന്‍സ് ഷീറ്റ് നോക്കിയാല്‍ ക്രമേണയുള്ള വളര്‍ച്ചയാണെന്ന് കാണാനാവും. ജീവനക്കാരെല്ലാം സംതൃപ്തരാണ്. ജീവനക്കാര്‍ക്കും ഷെയര്‍ഹോള്‍ഡര്‍മാര്‍ക്കും പ്രോഫിറ്റ് പാസ് ഓണ്‍ ചെയ്യുന്ന രീതിയാണ് അഹല്യയില്‍ ഞാന്‍ നടപ്പാക്കിയത്.
ജോലി ചെയ്യാന്‍ നല്ല ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയാണ് ചെയ്തത്. ജീവനക്കാര്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യത്തിനായാണ് പുതിയ വാല്യു ആഡഡ് പ്രൊഡക്റ്റുകള്‍ കൊണ്ടുവരുന്നത്. ചെയ്യുന്ന ബിസിനസിനെ കുറിച്ച് നാം മികച്ച അവബോധമുള്ളവരാവണം. ചോര്‍ച്ച എവിടെയാണെന്നു കണ്ടെത്തി അത് തടയാനുള്ള നടപടി എടുക്കണം. പ്രൊഡക്റ്റീവല്ലാത്തവരെ പ്രൊഡക്റ്റീവാക്കാന്‍ ട്രെയിനിംഗ് കൊണ്ടുവരണം. അങ്ങനെ എല്ലാവരെയും ഒരേ ട്രാക്കിലേക്ക് കൊണ്ടുവരാനാകും.

ചൂഷണത്തിന് ന്യായീകരണമില്ല
മറ്റുള്ളവരെ ചൂഷണം ചെയ്തുകൊണ്ട് വമ്പന്‍ ലാഭം ഉണ്ടാക്കുന്നതിനെ ഒരിക്കലും ന്യായീകരിക്കാനാവില്ല. 10 രൂപയുടെ പ്രൊഡക്റ്റ് 1000 രൂപ വിലയിട്ട് പണം തട്ടുന്നത് ചീറ്റിംഗാണ്. അത് കൊള്ളലാഭം തന്നെയാണ്. ഇതിനെ ന്യായീകരിക്കാനുള്ള കാരണങ്ങള്‍ ഓരോരുത്തര്‍ക്കും ഉണ്ടാകാം. ജെനുവിന്‍ ആയിരിക്കുക എന്നതാണ് പ്രധാന കാര്യം. ഓരോ ബിസിനസിലും ഒരു കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റുണ്ട്. അതിന് കോസ്റ്റ് ഓഫ് ഫണ്ട് വരുന്നുണ്ട്. ബാങ്കില്‍ ഈ പണം നിക്ഷേപിച്ചാല്‍ നിശ്ചിത വരുമാനം ഉറപ്പാണ്. അതില്‍ കൂടുതല്‍ വരുമാനം ലഭിക്കാനും കുറെ ആളുകള്‍ക്ക് തൊഴില്‍ നല്‍കാനും ഒക്കെയാണ് പ്രൊമോട്ടര്‍ ഒരു കമ്പനി തുടങ്ങുന്നത്. കോസ്റ്റ് ഓഫ് ഫണ്ടും പ്രോഫിറ്റിന്റെ ഭാഗമായാണ് വരിക. അതിനെ കവര്‍ ചെയ്യുന്ന ഒരു ലാഭം വേണം. കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് കൂടി കണക്കാക്കിയേ കമ്പനി ലാഭത്തിലാണോയെന്ന് തീരുമാനിക്കാനാവൂ.
സര്‍ക്കാരിന് അറ്റലാഭത്തിന്റെ 30 ശതമാനത്തോളമാണ് നികുതി ലഭിക്കുന്നത്. പ്രോഫിറ്റില്‍ ഓടുന്ന എല്ലാ ബിസിനസിലും സര്‍ക്കാര്‍ പാര്‍ട്ണറാണ്, ഇന്‍വെസ്റ്റ്‌മെന്റ് നടത്താതെ തന്നെ. രാജ്യത്തിന്റെ വളര്‍ച്ചയും പ്രോഫിറ്റുണ്ടാക്കുന്ന കമ്പനികളെ അടിസ്ഥാനമാക്കിയാണ്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ധനസമാഹരണം ബിസിനസുകളില്‍ നിന്നാണ് നടക്കുന്നത്. രാജ്യത്തിന്റെയും വ്യക്തിയുടെയുടെയും വളര്‍ച്ച അപ്പോള്‍ പ്രോഫിറ്റിനെ അടിസ്ഥാനമാക്കിയാണെന്ന്
പറയാനാവും.
പ്രോഫിറ്റ് ഉണ്ടാക്കുന്നവരെ പറ്റി നിലനില്‍ക്കുന്ന നെഗറ്റീവ് ചിന്താഗതിയെ എപ്രകാരം മാറ്റിയെടുക്കാന്‍ സാധിക്കും?
പൊതുവെ ഉണ്ടാകുന്ന ഒരു ചിന്താഗതിയാണത്. പണമുള്ളവരെ കാണുമ്പോള്‍ അവന്‍ തട്ടിപ്പ് നടത്തി ഉണ്ടാക്കിയതാണ് പണം… നല്ല കാറില്‍ സഞ്ചരിച്ചാല്‍, അവന്റെ പണി എനിക്കറിയാം സ്മഗ്‌ളിംഗാണ്… തുടങ്ങിയ ചിന്തകള്‍ പൊതുവെ കാണുന്നതാണ്. സമൂഹത്തില്‍ എപ്പോഴുമുള്ള ചിന്തയാണത്. അത് മാറ്റാന്‍ ബുദ്ധിമുട്ടാണ്.
ശരീരവും മനസും ചേരുന്നതാണ് നമ്മള്‍.
മനസിനെ നിയന്ത്രിക്കാനായാല്‍ ശരീരത്തെയും നിയന്ത്രിക്കാനാവും. മൈന്‍ഡിനെ എഫിഷ്യന്റാക്കിയാല്‍ ശരീരത്തെയും നമുക്ക് വേണ്ടരീതിയില്‍ ഉപയോഗിക്കാനാവും. ആര്‍ക്കും ഒരു നല്ല ലൈഫ് സ്‌റ്റൈലിലേക്ക് പോകാനാവും. നമ്മള്‍ മടിയന്‍മാരാകരുത്. ഒരാള്‍ വലിയൊരു കാറില്‍ പോകുമ്പോള്‍ തട്ടിപ്പുകാരനാണെന്ന് പറയാന്‍ നില്‍ക്കാതെ ആ നിലയിലേക്ക് എത്താന്‍ നാം നമ്മെ സ്വയം മോള്‍ഡ് ചെയ്‌തെടുക്കുകയാണ് വേണ്ടത്. എല്ലാവരുടെയും ലൈഫ് സ്‌റ്റൈല്‍ അങ്ങനെ മെച്ചപ്പെടും.

