ടാറ്റാ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍(ഐപിഎല്‍) റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ (ആര്‍സിപിഎല്‍) കാമ്പ, ജിയോസ്റ്റാറുമായി സഹകരിച്ച് ടിവിയിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും ഒരു കോ-പവേര്‍ഡ് സ്‌പോണ്‍സറാകും.
ഈ പങ്കാളിത്തം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കില്‍, പ്രാദേശിക ഭാഷകള്‍ ഉള്‍പ്പെടെ (എച്ച്ഡിയും സ്റ്റാന്‍ഡേര്‍ഡും), ജിയോസ്റ്റാറിന്റെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ കാമ്പയുടെ പ്രചാരം ഉറപ്പാക്കും. ഈ സഹകരണത്തിലൂടെ, കാമ്പ ടാറ്റാ ഐപിഎല്‍ 2025 സീസണില്‍ രാജ്യമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഒരുങ്ങുകയാണ്. ടിവിയില്‍ കാമ്പയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ കാമ്പ എനര്‍ജിയും പ്രധാനമായി ഫീച്ചര്‍ ചെയ്യും.
‘ടാറ്റാ ഐപിഎല്ലിനായുള്ള ജിയോസ്റ്റാറുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ക്രിക്കറ്റിനോടുള്ള ഞങ്ങളുടെ ദീര്‍ഘകാല പ്രതിബദ്ധതയുടെ സ്വാഭാവിക വിപുലീകരണമാണ്. ടിവിയിലും ഡിജിറ്റലിലുമായി എക്സ്‌ക്ലൂസീവ് കോ-പവേര്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ് നേടിയതിലൂടെ, ഇന്ത്യയിലെ ഏറ്റവും വലിയ വേദിയില്‍ ഞങ്ങള്‍ ഞങ്ങളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുകയാണ്.’ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ സിഒഒ കെതന്‍ മോഡി അഭിപ്രായപ്പെട്ടു.

