വത്തിക്കാനില്‍ ലോക മത പാര്‍ലമെന്റിന് തുടക്കമായി. ആലുവയിലെ ശ്രീനാരായണഗുരു അദ്വൈതാശ്രമത്തില്‍ സംഘടിപ്പിച്ച സര്‍വമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായാണ് വത്തിക്കാനില്‍ പരിപാടി നടക്കുന്നത്. സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുഗ്രഹപ്രഭാഷണം നടത്തുന്നുണ്ട്.

ശിവഗിരിമഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയാണ് അധ്യക്ഷത വഹിക്കുന്നത്. കര്‍ദിനാള്‍ മിഖ്വേല്‍ ആംഗല്‍ അയുസോ ക്വിസോട്ട, പാണക്കാട് സാദിഖ് അലി തങ്ങള്‍, കര്‍ണാടക സ്പീക്കര്‍ യുടി ഖാദര്‍, ഫാ ഡേവിഡ് ചിറമ്മല്‍, രഞ്ജിത് സിംഗ്, ഇറാം ഗ്രൂപ്പ് സാരഥി സിദ്ദീഖ് അഹമ്മദ്, ഡോ. എ വി അനൂപ്, മണപ്പുറം ഗ്രൂപ്പിന്റെ വി പി നന്ദകുമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ലോക മത പാര്‍ലമെന്റില്‍ പങ്കെടുക്കുന്നുണ്ട്.
