ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (എജിഎസ്) ലൈനപ്പിലെ വിവിധ മോഡലുകള്‍ക്ക് 5000 രൂപ വിലകുറച്ച് മാരുതി സുസുക്കി. 2024 ജൂണ്‍ 1 മുതല്‍ ഇളവുകള്‍ ലഭ്യമായിത്തുടങ്ങും. ഓള്‍ട്ടോ കെ10, എസ്-പ്രസോ, സെലേറിയോ, വാഗണ്‍-ആര്‍, സ്വിഫ്റ്റ്, ഡിസൈയര്‍, ബലേനോ, ഫ്രോങ്ക്സ്, ഇഗ്‌നിസ് എന്നിവയുള്‍പ്പെടെ ജനപ്രിയ മോഡലുകള്‍ക്കെല്ലാം വിലക്കിഴിവ് ബാധകമാണ്.
ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (എജിഎസ്) എന്നത് 2014-ല്‍ മാരുതി സുസുക്കി അവതരിപ്പിച്ച ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സാങ്കേതികവിദ്യയാണ്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളുടെ പ്രയോജനങ്ങള്‍ ഇത് സംയോജിപ്പിക്കുന്നു, ട്രാന്‍സ്മിഷന്‍ ഇലക്ട്രോണിക് കണ്‍ട്രോളര്‍ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്ന ഇന്റലിജന്റ് ഷിഫ്റ്റ് കണ്‍ട്രോളാണ് ഇതിന്റെ സവിശേഷത. ഈ സംവിധാനം ഡ്രൈവര്‍ ഇടപെടാതെ തന്നെ ഗിയര്‍ ഷിഫ്റ്റുകളും ക്ലച്ച് നിയന്ത്രണവും ഓട്ടോമേറ്റ് ചെയ്യുന്നു, ക്ലച്ചിന്റെ സമന്വയ നിയന്ത്രണവും സുഗമമായ ഗിയര്‍ ഷിഫ്റ്റുകളും ഉറപ്പാക്കുന്നു. ഇത് ഡ്രൈവിംഗുപം ഇന്ധനക്ഷമതയും മെച്ചപ്പെടുത്തുന്നു.
ഓള്‍ട്ടോ കെ10, എസ്-പ്രസോ, സെലേറിയോ, വാഗണ്‍-ആര്‍, സ്വിഫ്റ്റ്, ഡിസൈയര്‍, ബലേനോ, ഫ്രോങ്ക്സ്, ഇഗ്‌നിസ് എന്നിവയുള്‍പ്പെടെ ജനപ്രിയ മോഡലുകള്‍ക്കെല്ലാം വിലക്കിഴിവ് ബാധകമാണ്
വില കുറയ്ക്കുന്നതിലൂടെ, മാരുതി സുസുക്കി തങ്ങളുടെ എജിഎസ് വേരിയന്റുകള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. മത്സരം ശക്തമായ വിപണിയില്‍ മാരുതിയുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ ഇതിലൂടെ സാധിച്ചേക്കും.

