Connect with us

Hi, what are you looking for?

Auto

ഇരുട്ടിനെ വെല്ലുന്ന കറുപ്പുമായി എക്സ്റ്റര്‍ നൈറ്റ് എഡിഷന്‍!

എക്സ്റ്റര്‍ ഇന്ത്യയിലെത്തിയതിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ അവസരത്തിലാണ് സ്പെഷല്‍ എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്

എന്നും വ്യത്യസ്തത ആഗ്രഹിക്കുന്ന ഹ്യുണ്ടായി തങ്ങളുടെ പുതിയ വിഭാഗം കാറായ എക്സ്റ്ററിന്റെ നൈറ്റ് എഡിഷന്‍ പുറത്തിറക്കി. നിറമാണ് നൈറ്റ് എഡിഷന്റെ പ്രത്യേകത. കടും കറുപ്പ്. എക്സ്റ്റര്‍ ഇന്ത്യയിലെത്തിയതിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ അവസരത്തിലാണ് സ്പെഷല്‍ എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. ഓള്‍ ബ്ലാക്ക് തീമില്‍ റെഡ് ഹൈലൈറ്റുകളില്‍ എത്തുന്ന എക്സ്റ്റര്‍ നൈറ്റ് എഡിഷന്‍ എസ്എക്സ്, എസ്എക്സ് (ഒ) മോഡലുകളിലാണ് ലഭ്യമാവുക. വില 8.38 ലക്ഷം രൂപ മുതല്‍ 10.43 ലക്ഷം രൂപ വരെ. എക്സ്റ്റര്‍ നൈറ്റ് എഡിഷന്‍

എന്നാല്‍ കടും കറുപ്പ് വേണ്ടാത്തവര്‍ക്കായി കറുപ്പ്/ചാര നിറത്തില്‍ ഇടക്ക് ചുവപ്പ് ഹൈലൈറ്റുകളിലുമായി ഹ്യുണ്ടേയ് എക്സ്റ്റര്‍ നൈറ്റ് എഡിഷന്‍ ലഭ്യമാണ്. കറുപ്പ് നിറത്തിലുള്ള സൈഡ് സില്‍ ഗാര്‍ണിഷ്, മുന്‍ ബംപറുകളിലെയും ടെയ്ല്‍ ഗേറ്റിലേയും റെഡ് ആസെന്റുകള്‍, ചുവപ്പ് ബ്രേക്ക് കാലിപ്പേഴ്സ്, മുന്നിലേയും പിന്നിലേയും കറുപ്പ് സ്‌കിഡ് പ്ലേറ്റുകള്‍, എസ്എക്സ്(ഒ) വകഭേദത്തില്‍ കറുപ്പ് അലോയ് വീല്‍, കറുപ്പ് ഹ്യുണ്ടേയ്-എക്സ്റ്റര്‍ ബാഡ്ജുകളും നൈറ്റ് എംപ്ലവും എന്നിവയാണ് നൈറ്റ് എഡിഷനിലെ പുതുമകള്‍.

ഹ്യുണ്ടായിയുടെ രീതിയില്‍ പറഞ്ഞാല്‍ അബീസ് ബ്ലാക്ക്, ഷാഡോ ഗ്രേ എന്നിവയാണ് ഹ്യുണ്ടേയ് എക്സ്റ്റര്‍ നൈറ്റ് എഡിഷനിലെ പുതിയ നിറങ്ങള്‍. ഇവക്കു പുറമേ സ്റ്റാറി നൈറ്റ്, അറ്റ്ലസ് വൈറ്റ്, റേഞ്ചര്‍ കാക്കി നിറങ്ങളിലും നൈറ്റ് എഡിഷന്‍ എത്തും. ഇതില്‍ ഷാഡോ ഗ്രേ, റേഞ്ചര്‍ ഗ്രേ നിറങ്ങളില്‍ ഡ്യുവല്‍ ടോണ്‍ ഓപ്ഷനും ബ്ലാക്ക് റൂഫുമുണ്ട്.

പവര്‍ട്രെയിന്‍ എന്‍ജിനില്‍ മാറ്റങ്ങളില്ലാതെയാണ് എക്സ്റ്റര്‍ നൈറ്റ് എഡിഷന്റെ വരവ്. 83എച്ച്പി, 114എന്‍എം, 1.2 ലീറ്റര്‍, 4 സിലിണ്ടര്‍ എന്‍എ പെട്രോള്‍ എന്‍ജിനാണ് നൈറ്റ് എഡിഷനിലും. 5 സ്പീഡ് മാനുവല്‍/എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍. ടാറ്റ പഞ്ച്, സിട്രോണ്‍ സി3, മാരുതി ഫ്രോങ്സ്, ടൊയോട്ട ടൈസോര്‍, നിസാന്‍ മാഗ്‌നൈറ്റ്, റോനോ കൈഗര്‍ എന്നിവയാണ് പ്രധാന എതിരാളികള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like