Connect with us

Hi, what are you looking for?

Banking & Finance

രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകളില്‍ വമ്പന്‍ കുതിപ്പ്; നീങ്ങുന്നത് പ്രതിദിനം 1 ബില്യണ്‍ ഇടപാടുകളിലേക്ക്

മാര്‍ച്ചിലെ ആര്‍ബിഐ- ഡിപിഐ അതായത് ഡിജിറ്റല്‍ പേമെന്റ്‌സ് ഇന്‍ഡെക്‌സ് 395.58, ആണ്. അതേസമയം 2022 സെപ്റ്റംബറില്‍ ഇത് 377.46 ആയിരുന്നു

2023 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഡിജിറ്റല്‍ പേമെന്റ് ഇടപാടുകളില്‍ വന്‍കുതിപ്പാണ് രേഖപ്പെടുത്തുന്നത്. പേമെന്റുകളുടെ ഡിജിറ്റൈസേഷനെ സംബന്ധിച്ചുള്ള ആര്‍ബിഐ സൂചിക, ആര്‍ബിഐ ഡിപിഐ അനുസരിച്ചാണിത്. മാര്‍ച്ചിലെ ആര്‍ബിഐ- ഡിപിഐ അതായത് ഡിജിറ്റല്‍ പേമെന്റ്‌സ് ഇന്‍ഡെക്‌സ് 395.58, ആണ്. അതേസമയം 2022 സെപ്റ്റംബറില്‍ ഇത് 377.46 ആയിരുന്നു. അപ്പോള്‍ 13.24 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.

ആര്‍ബിഐ- ഡിപിഐ ഇന്‍ഡെക്‌സ് എല്ലാ അളവുകോലിനനുസരിച്ചും ഗണ്യമായി കൂടുകയാണ് ഉണ്ടായിരിക്കുന്നത്. പേമെന്റ് ഇന്‍ഫ്രാസ്ട്രക്ച്ചറലിയെും പേമെന്റ് പെര്‍ഫോര്‍മന്‍സിലെയും കുതിപ്പാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

മാര്‍ച്ച് 2018ലെ ബേസ് ഇന്‍ഡെക്‌സ് 100 ആയിരുന്നു. പിന്നീട് അവിടംതൊട്ട് ശാശ്വതമായ വര്‍ധനവാണ് കാണാന്‍ കഴിഞ്ഞത്. മാര്‍ച്ച് 2022ലെ ആര്‍ബിഐ-ഡിപിഐ 349.30 ആയിരുന്നു. അതേസമയം മാര്‍ച്ച് 2021ല്‍ അത് 270.59 ഉം. 2021 സെപ്റ്റംബറില്‍ അത് 304.06 ഉം ആയിരുന്നു.

2019-20 ലെ ആറാമത്തെ ബൈ മന്‍ത്ത്‌ലി മോണിറ്ററി പോളിസി സ്റ്റേറ്റ്‌മെന്റിന്റെ ഭാഗമായാണ,് ആര്‍ബിഐ ഡിപിഐ രൂപീകരിച്ചത്. ഇതിന്റെ ഉദ്ദേശ്യം, രാജ്യത്തെ, പേമെന്റുകളുടെ ഡിജിറ്റൈസേഷന്റെ തോത് പഠിക്കുകയെന്നതാണ്.

ഇന്‍ഡെക്‌സില്‍ അടങ്ങിയിരിക്കുന്നത് 5 പാരാമീറ്ററുകള്‍ ആണ്. പേമെന്റ് ഇനേബ്ലേഴ്‌സ്, പേമെന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍- ഡിമാന്റ് സൈഡ് ഫാക്ടേഴ്‌സ്, പേമെന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍- സപ്ലൈ സൈഡ് ഫാക്ടേഴ്‌സ്, പേമെന്റ് പെര്‍ഫോര്‍മെന്‍സ്, കണ്‍സ്യൂമര്‍ സെന്‍ട്രിസിറ്റി എന്നിവയാണ് പാരാമീറ്ററുകള്‍. ഓരോന്നിനും ഓരോ മെഷറബിള്‍ ഇന്‍ഡിക്കേറ്ററും ഉണ്ട്.

അടുത്തിടെ പിഡബ്ല്യുസി ഇന്ത്യ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം, യുപിഐ ട്രാന്‍സാക്ഷന്‍സിന്റെ വളര്‍ച്ച 2026-27 ആകുമ്പോഴേക്കും ഒരു ദിവസത്തില്‍ 1 ബില്യണ്‍ ഇടപാടുകള്‍ എന്ന തലത്തിലേക്ക് ഉയരും. 2022-23 വര്‍ഷം ഇന്ത്യയിലെ ഡിജിറ്റല്‍ പേമെന്റുകളുടെ വളര്‍ച്ചക്ക് പ്രധാനപ്പെട്ടതായിരുന്നു. റീറ്റെയില്‍ സെഗ് മെന്റിലെ ടോട്ടല്‍ ട്രാന്‍സാക്ഷന്‍ വോള്യത്തിലല്‍, ഏകദേശം 75 ശതമാനത്തോളം യൂപിഐ തന്നെയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like