”വാഷിംഗ് പൗഡര്‍ നിര്‍മ” എന്ന പരസ്യ വാചകം മലയാളികള്‍ മറക്കില്ല. ഒറ്റയാള്‍ പോരാട്ടത്തിലൂടെ കോടീശ്വരനായ വ്യക്തിയാണ് നിര്‍മ പൗഡറിന്റെ സ്ഥാപകന്‍ കര്‍സന്‍ഭായ് പട്ടേല്‍ 1969 ല്‍ കര്‍സന്‍ഭായ് പട്ടേല്‍ ആരംഭിച്ച നിര്‍മ ഡിറ്റര്‍ജന്റ് പൗഡര്‍ ഇന്ന് 18,000 ത്തിലധികം തൊഴിലാളികളുള്ള 7000 കോടി രൂപ വാര്‍ഷിക വിറ്റുവരമുള്ള കമ്പനിയാണ്. ഫോബ്സ് പട്ടിക പ്രകാരം 2.7 ബില്യണ്‍ യുഎസ് ഡോളറാണ് 2023ല്‍ കര്‍സന്‍ഭായി പട്ടേലിന്റെ ആസ്തി. ഫോബ്സിന്റെ ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ 2023 ല്‍ അദ്ദേഹത്തിന്റെ സ്ഥാനം 1,104 ആണ്.

വിലകുറച്ചു വിറ്റാലും വിപണി പിടിക്കാമെന്ന മാര്‍ക്കറ്റിങ് തന്ത്രമാണ് നിര്‍മ വഴി അദ്ദേഹം സാധ്യമാക്കിയത്. കുറഞ്ഞ വിലയില്‍ ലഭ്യമായതോടെ മുന്‍നിര ബ്രാന്‍ഡുളായ യൂണിലിവറിനോടും നോടും നേരിട്ട് മത്സരിക്കാന്‍ നിര്‍മയ്ക്ക് സാധിച്ചു. ഒരു കിലോയ്ക്ക് 3 രൂപ നിരക്കിലാണ് ആദ്യ കാലത്ത് നിര്‍മ വാഷിം?ഗ് പൗഡറുകള്‍ വില്പന നടത്തിയരുന്നത്. ഇത് മുന്‍നിര ഡിറ്റര്‍ജന്റുകളുടെ വിലയുടെ മൂന്നിലൊന്ന് മാത്രമായിരുന്നു. വില കുറവിലുള്ള ബ്രാന്‍ഡിന് വളരെ പെട്ടന്ന് സ്വീകാര്യതയും വിപണി വിജയവും ലഭിച്ചു.
നിര്‍മ ഡിറ്റര്‍ജന്റ് ആരംഭിച്ച് ഒരു ദശാബ്ദത്തിനുള്ളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഡിറ്റര്‍ജന്റായി നിര്‍മ മാറി എന്നത് അദ്ദേഹത്തിന്റെ വിജയമാണ്. കുടില്‍ വ്യവസായമെന്ന നിലക്ക് ആരംഭിച്ച നിര്‍മ പിന്നീട് ഒറ്റ കുതിപ്പായിരുന്നു. യുണിലിവര്‍, പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ തുടങ്ങിയ വന്‍നിരക്കാരോട് പൊരുതിയാണ് അദ്ദേഹം ഇന്ന് 2.7 ബില്യണ്‍ ഡോളറിന്റെ സമ്പത്തുള്ള ബിസിനസുകാരനിലേക്ക് വളര്‍ന്നത്.1969 ല്‍ സ്വന്തം വീടിന് പുറക് വശത്തൊരുക്കിയ ചെറിയ നിര്‍മാണ ശാലയിലാണ് ഡിറ്റര്‍ജന്റ് പൗഡര്‍ നിര്‍മാണം ആരംഭിച്ചത്.
മരണപ്പെട്ട നിരുപമ എന്ന മകളോടുള്ള ഓര്‍മയാണ് അവളുടെ വിളി പേരായ നിര്‍മ എന്ന പേരില്‍ ഉത്പ്പന്നങ്ങളിറക്കിയത്. മകളുടെ ചിത്രം ഉള്‍പ്പെടുത്തിയ പാക്കിം?ഗും പിന്നീട് നിര്‍മ ഡിറ്റര്‍ജെന്റിന്റെ ഭാ?ഗമായി.

