Connect with us

Hi, what are you looking for?

Business & Corporates

‘എ ഡിഫറന്റ് സ്റ്റോറി’; സൂപ്പര്‍ലക്ഷ്വറി വാട്ടര്‍ഫ്രന്റ് സ്‌കൈ മാന്‍ഷനുകളുമായി കല്യാണ്‍

കേരളത്തിലെ ഏറ്റവും വലിയതും സൂപ്പര്‍ ലക്ഷ്വറി സൗകര്യങ്ങളുള്ളതുമായ 25 സ്‌കൈ മാന്‍ഷനുകളാണ് ഈ പദ്ധതിയിലൂടെ കല്യാണ്‍ തേവരയില്‍ ഒരുക്കുന്നത്

റിയല്‍ എസ്റ്റേറ്റ് രംഗത്ത് മാറ്റത്തിന്റെ വെന്നിക്കൊടി പാറിക്കുകയാണ് ‘എ ഡിഫറന്റ് സ്റ്റോറി’ മുഖാന്തിരം കല്യാണ്‍ ബില്‍ഡേഴ്സ്. കേരളത്തിലെ ഏറ്റവും വലിയതും സൂപ്പര്‍ ലക്ഷ്വറി സൗകര്യങ്ങളുള്ളതുമായ 25 സ്‌കൈ മാന്‍ഷനുകളാണ് ഈ പദ്ധതിയിലൂടെ കല്യാണ്‍ തേവരയില്‍ ഒരുക്കുന്നത്.

ജീവിതം അതിന്റെ പൂര്‍ണതയില്‍ ആസ്വദിക്കാന്‍ എല്ലാവിധ സൗകര്യങ്ങളും അത്യാഡംബരങ്ങളും ഒത്തു ചേരുന്ന ഒരു റെസിഡന്‍ഷ്യല്‍ പ്രോജക്റ്റ് കല്യാണ്‍ ഡെവലപ്പേഴ്സ് ഒരുക്കുന്നു. കല്യാണ്‍ ഡവലപ്പേഴ്സിന്റെ ഇരുപത്തഞ്ചാമത് നിര്‍മാണ പദ്ധതി ആയ ഇത് കൊച്ചിയുടെ ഹൃദയഭാഗത്തോട് ചേര്‍ന്ന് തേവരയിലാണ് ആരംഭിക്കുന്നത്. സമാനതകളില്ലാത്ത എക്‌സ്‌ക്ലൂസീവ് ആഡംബരങ്ങളാണ് വേമ്പനാട്ട് കായലിലേയ്ക്ക് മിഴിതുറക്കുന്ന ‘എ ഡിഫറന്റ്് സ്റ്റോറി’ എന്ന പേരിലുള്ള സൂപ്പര്‍ ലക്ഷ്വറി സ്‌കൈ മാന്‍ഷനുകളിലുള്ളത്.

ആര്‍ക്കിടെക്ചറല്‍ മികവ് കൊണ്ടും അത്യാധുനികതയും ആഡംബരവും സൗന്ദര്യവും നിറഞ്ഞ സൗകര്യങ്ങള്‍കൊണ്ടും അതിമനോഹരമാണ് ഈ പദ്ധതി. കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു അത്യാഢംബര റെസിഡന്‍ഷ്യല്‍ പ്രോജക്റ്റ് വരുന്നത്. അള്‍ട്രാ-ഹൈ നെറ്റ്വര്‍ത്ത് വ്യക്തികളെ മുന്‍നിര്‍ത്തിയാണ് ‘എ ഡിഫറന്റ് സ്റ്റോറി’ കല്യാണ്‍ പൂര്‍ത്തിയാക്കുന്നത്.

രണ്ടര ഏക്കറില്‍ നിറയുന്ന സൗധങ്ങള്‍

തേവര ഫെറി റോഡിലാണ് കല്യാണ്‍ ഡവലപ്പേഴ്സിന്റെ ‘എ ഡിഫറന്റ് സ്റ്റോറി’ എന്ന സവിശേഷമായ സ്‌കൈ മാന്‍ഷനുകള്‍. കേരളത്തിലെ ഏറ്റവും വലിയതും സൂപ്പര്‍ ലക്ഷ്വറി സൗകര്യങ്ങളുള്ളതുമായ 25 സ്‌കൈ മാന്‍ഷനുകളാണ് ഇവിടെ ഒരുങ്ങുന്നത്. സമൂഹത്തിലെ ഉയര്‍ന്ന ധനവിനിമയ ശ്രേണിയില്‍ പെട്ട ആളുകളെ ലക്ഷ്യമാക്കിയാണ് ഇത്തരത്തില്‍ ഒരു പദ്ധതി കല്യാണ്‍ ഒരുക്കുന്നത്. 25 മാന്‍ഷനുകള്‍ ഉള്‍പ്പെടുന്ന പ്രൊജക്റ്റില്‍ ഓരോന്നും പതിനായിരം മുതല്‍ പതിനോരായിരം വരെ ചതുരശ്രയടി വിസ്തീര്‍ണമുള്ളതാണ്.

കൂടാതെ കായലിന്റെ ഭംഗി ആവോളം ആസ്വദിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. നിലവിലുള്ള ഏതൊരു ആഡംബര റെസിഡന്‍ഷ്യല്‍ പ്രോജക്റ്റിനെയും പിന്നിലാക്കുന്ന ഈ കായലോര വസതികളില്‍ രണ്ടായിരം ചതുരശ്രയടി വിസ്തൃതിയില്‍ ലാന്‍ഡ്സ്‌കേപ്പ് ചെയ്ത ഡെക്ക് ടെറസ് സൗകര്യം ലഭ്യമാണ്. ഇത് മാന്‍ഷന് സമാനതകളില്ലാത്ത ആഡംബരമൊരുക്കുന്നു. മാത്രമല്ല, ഓരോ യൂണിറ്റുകള്‍ക്കുമായി പ്രത്യേക എലിവേറ്ററുകള്‍ ഉള്ളതിനാല്‍ തികഞ്ഞ സ്വകാര്യത ഉറപ്പാക്കുന്നു. രണ്ടരയേക്കര്‍ സ്ഥലത്തായി ഉയര്‍ന്നുവരുന്ന പദ്ധതി വേമ്പനാട് കായലിന്റെ ഗാംഭീര്യം മുഴുവന്‍ നുകരാവുന്ന വിധമാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

അത്യാധുനിക സൗകര്യങ്ങള്‍

25000 ചതുരശ്രയടി വിസ്തൃതിയുള്ള പൊതുസൗകര്യങ്ങള്‍ മികച്ച ജീവിതശൈലിക്ക് അനുയോജ്യമായ രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ആധുനിക സെക്യൂരിറ്റി മാനേജ്‌മെന്റ്് സംവിധാനം, ഇവി ചാര്‍ജിംഗ് സൗകര്യം, സുസ്ഥിരതയ്ക്കു നല്‍കുന്ന പ്രാധാന്യം, പ്രൈവസി എന്നിവ ഈ പദ്ധതിയുടെ മികവുകളില്‍ എടുത്തുപറയേണ്ടതാണ്. പൂര്‍ണമായും ഹരിതനിര്‍മാണ രീതികള്‍ പിന്തുടര്‍ന്ന് ഊര്‍ജക്ഷമതയുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയും മഴവെള്ള സംഭരണം ഉറപ്പുവരുത്തിയും പരിസ്ഥിതിക്ക് യാതൊരു കോട്ടവും വരുത്താതെയുള്ള നിര്‍മാണരീതി കാത്തുസൂക്ഷിക്കുമ്പോള്‍ത്തന്നെ ആധുനിക ജീവിതശൈലിക്കും സൗകര്യത്തിനും സുസ്ഥിരതയ്ക്കും വേണ്ട കാര്യങ്ങളെല്ലാം ഉറപ്പുവരുത്തുന്നുണ്ട്.

ആര്‍. കാര്‍ത്തിക്, മാനേജിംഗ് പാര്‍ട്ണര്‍

ഈയടുത്ത വര്‍ഷങ്ങളില്‍ കൊച്ചിയില്‍ സുഗന്ധവ്യഞ്ജനങ്ങള്‍, സീ ഫുഡ്, ഐടി അധിഷ്ഠിത സേവനങ്ങള്‍, അന്താരാഷ്ട്ര വ്യാപാരം എന്നിവയില്‍ കുതിച്ചുചാട്ടം തന്നെയുണ്ടായെന്നും. അതുകൊണ്ടുതന്നെ അള്‍ട്രാ-ഹൈ നെറ്റ്വര്‍ത്ത് വ്യക്തികളുടെ വസതികള്‍ക്കായുള്ള ആവശ്യങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നും കല്യാണ്‍ ഡവലപ്പേഴ്സ് മാനേജിംഗ് പാര്‍ട്ണര്‍ ആര്‍. കാര്‍ത്തിക് പറഞ്ഞു. പ്രകൃതിയുമായി സമാനതകളില്ലാതെ സമന്വയപ്പെട്ടിരിക്കുന്ന ചുറ്റുപാടുകള്‍ ലക്ഷ്വറി റിയല്‍ എസ്റ്റേറ്റ് നിക്ഷേപരംഗത്തെ പ്രധാന കേന്ദ്രം എന്ന നിലയിലുള്ള ഈ നഗരത്തിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഈ നഗരത്തിന്റെ സവിശേഷതകളെല്ലാം ഉപയോഗപ്പെടുത്തുന്നതിനൊപ്പം മുംബെ, ഡല്‍ഹി, ഗുഡ്ഗാവ്, ഡൗണ്‍ടൗണ്‍ ദുബായ് എന്നിവിടങ്ങളിലെ ഏറ്റവും മികച്ച നിര്‍മിതികളിലെ ആഡംബര്യ സൗകര്യങ്ങള്‍ കൂടി ഒരുക്കിക്കൊണ്ട് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സമാനതകളില്ലാത്ത ജീവിതസൗകര്യങ്ങളോടെ ജീവിക്കുന്നതിനുള്ള അവസരമൊരുക്കുകയാണ് കല്യാണ്‍ ഡവലപ്പേഴ്സിന്റെ പുതിയ പദ്ധതിയിലൂടെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിരിക്കുന്നത് പ്രസിദ്ധമായ ദുബായ് മാളിന്റെ സൃഷ്ടാക്കളായ സിംഗപ്പൂരിലെ ഡിപി ആര്‍ക്കിടെക്ട്സാണ്. പദ്ധതിയുടെ നിര്‍മാണവും ആഗോള ഗുണമേന്മാ നിലവാരം ഉറപ്പുവരുത്തുന്നതും യുകെയിലെ ജോണ്‍സ് ലാംഗ് ലാസല്ലെയാണ്. ‘എ ഡിഫറന്റ് സ്റ്റോറി’യിലെ സൗകര്യങ്ങള്‍ പ്രഫഷണലി മാനേജ് ചെയ്യുന്നത് പ്രമുഖ ഫെസിലിറ്റി മാനേജ്‌മെന്റ് കമ്പനിയായിരിക്കും. ലോകോത്തര രൂപകല്‍പ്പനയും സവിശേഷമായ സൗകര്യങ്ങളും കൊച്ചി കായല്‍തീരത്തിന്റെ അനുപമമായ സൗന്ദര്യവും ഒന്നുചേരുന്ന ആഡംബര ജീവിത സൗകര്യങ്ങളാണ് ‘എ ഡിഫറന്റ് സ്റ്റോറി’യിലൂടെ കല്യാണ്‍ ഡവലപ്പേഴ്സ് അവതരിപ്പിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Stock Market

ഇന്നലെ പുറത്തുവിട്ട കമ്പനിയുടെ രണ്ടാം പാദഫലങ്ങള്‍ പ്രതീക്ഷയ്ക്കൊത്തുയരാതിരുന്നതാണ് ഓഹരിയില്‍ ഇടിവുണ്ടാക്കിയത്.

Life

വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ശരീരകലകളെ സുഖപ്പെടുത്തുന്നതിലൂടെയും പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും വേദനയ്ക്ക് ശമനം നല്‍കുന്ന നൂതന ചികിത്സാരീതിയാണ് റീജെനറേറ്റീവ് പെയിന്‍ മെഡിസിന്‍ ക്ലിനിക്കിലൂടെ ലഭ്യമാക്കുക

Banking & Finance

ഈ കടപ്പത്രങ്ങളുടെ വില്‍പന നവംബര്‍ 13 വരെ തുടരും