ഡിസംബര്‍ പാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 8.4 ശതമാനം വളര്‍ച്ച കൈവരിച്ചു. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രവചിക്കപ്പെട്ടിരുന്ന 6.6% വളര്‍ച്ച മറികടന്ന് 2022 ലെ രണ്ടാം പാദത്തിന് ശേഷമുള്ള ഏറ്റവും ശക്തമായ വളര്‍ച്ചയാണ് രാജ്യം നേടിയിരിക്കുന്നത്.
2023-24ല്‍ രാജ്യത്തിന്റെ വളര്‍ച്ച 7.6 ശതമാനമാകുമെന്നാണ് പുതിയ പ്രവചനം
2023-24ല്‍ രാജ്യത്തിന്റെ വളര്‍ച്ച 7.6 ശതമാനമാകുമെന്നാണ് പുതിയ പ്രവചനം. 2024 ജനുവരിയില്‍ പുറത്തിറക്കിയ ആദ്യ പ്രവചനത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 7.3 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. മൂന്നാം പാദത്തില്‍ രാജ്യത്തിന്റെ ഉല്‍പ്പാദന മേഖല 11.6 ശതമാനവും കാര്‍ഷിക മേഖല 3.8 ശതമാനവും വളര്‍ന്നു.
ഒറ്റ നോട്ടത്തില്‍
- രണ്ടാം പാദത്തിലെ 1.6% വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നാം പാദത്തില്‍ കാര്‍ഷിക മേഖലയിലെ വളര്‍ച്ച 0.8% ആയി കുറഞ്ഞു.
- ഖനനം കഴിഞ്ഞ പാദത്തിലെ 11.1% ല്‍ നിന്ന് 7.5% ലേക്ക് താഴ്ന്നു.
- മുന്‍ പാദത്തിലെ 14.4% ല്‍ നിന്ന് ഉല്‍പ്പാദനം 11.6% ലേക്ക് കുറഞ്ഞു.
- വൈദ്യുതിയും മറ്റ് പൊതു ഉപയോഗങ്ങളും 9% വര്‍ദ്ധിച്ചു. മുന്‍ പാദത്തില്‍ 10.5 ശതമാനം.
- കണ്‍സ്ട്രക്ഷന്‍ 9.5% വളര്‍ന്നു. മുന്‍ പാദത്തില്‍ വളര്‍ച്ച 13.5%.
- വ്യാപാരം, ഹോട്ടലുകള്‍, ഗതാഗതം, ആശയവിനിമയം എന്നിവ 4.5 ശതമാനത്തില്‍ നിന്ന് 6.7% ആയി വര്‍ദ്ധിച്ചു.

