ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനിയിലെ സുരക്ഷിതവും സമ്പന്നവുമായ ഉന്നത ജോലിയുപേക്ഷിച്ച് കടുത്ത മല്‍സരം നിലനില്‍ക്കുന്ന കേരളത്തിലെ റീട്ടെയ്ല്‍ രംഗത്ത് സംരംഭം തുടങ്ങാന്‍ ധൈര്യപ്പെടുക…മൂന്നരപതിറ്റാണ്ടോളം ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ലാതെ വിജയകരമായി ആ സംരംഭത്തെ നയിച്ച് വളര്‍ച്ചയുടെ പുതിയ തലങ്ങളിലെത്തിക്കുക…അടുപ്പക്കാര്‍ പോളേട്ടനെന്ന് വിളിക്കുന്ന പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ എന്ന സംരംഭകന്റെ ദീര്‍ഘവീക്ഷണവും കഠിനാധ്വാനവുമാണ് പിട്ടാപ്പിള്ളില്‍ ഏജന്‍സീസിനെ കേരളത്തിലെ ഏറ്റവും മികച്ച ഗൃഹോപകരണ റീട്ടെയില്‍ ശൃംഖലയായി നിലനിര്‍ത്തുന്നത്.
കടുത്ത മല്‍സരം നിലനില്‍ക്കുന്നതാണ് കേരളത്തിന്റെ ചില്ലറവ്യാപാരമേഖല, ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ ആവശ്യത്തിലധികം ഓപ്ഷനുകളുണ്ട്. അവിടെ കാലങ്ങളോളം ഉപഭോക്തൃവിശ്വാസവും സ്‌നേഹവും നേടി നിലനില്‍ക്കുകയെന്നത് ഏതൊരു ബ്രാന്‍ഡിനെ സംബന്ധിച്ചും അല്‍പ്പം ശ്രമകരമായ ദൗത്യമാണ്. ഈ രംഗത്ത് സേവനത്തിലുള്ള അചഞ്ചലമായ പ്രതിബദ്ധതയിലൂടെ വേറിട്ട് നില്‍ക്കുന്നു എന്നതാണ് പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ സവിശേഷത.

ഗൃഹോപകരണ ചില്ലറവില്‍പ്പന മേഖലയില്‍ വിശ്വാസത്തിന്റെയും ഗുണനിലവാരത്തിന്റെയും വിളക്കുമാടമായി 35 വര്‍ഷത്തോളമായി സജീവമായി പ്രവര്‍ത്തിക്കുന്നു പിട്ടാപ്പിള്ളില്‍ ഏജന്‍സീസ്. കേരളത്തിലുടനീളം 81 ഷോറൂമുകളുള്ള പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് സംസ്ഥാനത്തെ ഏറ്റവും വലുതും വിശ്വസനീയവുമായ ഗൃഹോപകരണ റീട്ടെയില്‍ ശൃംഖലയായി വാഴുന്നു. മാനേജിംഗ് ഡയറക്റ്ററായ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ എന്ന സംരംഭകന്റെ കാഴ്ചപ്പാടും അര്‍പ്പണബോധവുമാണ് ബ്രാന്‍ഡിനെ ഇന്നത്തെ നിലയിലേക്ക് ഉയര്‍ത്തിയത്.
അരാംകോ ഉപേക്ഷിച്ച് കേരളത്തിലേക്ക്..
വ്യവസായരംഗത്തുള്ളവര്‍ സ്‌നേഹത്തോടെ പോളേട്ടനെന്ന് വിളിക്കുന്ന പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ എന്‍ജിനീയറിംഗ് വിദ്യാഭ്യാസം കഴിഞ്ഞ്് 1973ലാണ് ട്രാവന്‍കോര്‍ ടൈറ്റാനിയം കമ്പനിയില്‍ ജോലിക്ക് ചേരുന്നത്. എന്നാല്‍ 1977ല്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ, സൗദി സര്‍ക്കാരിന് കീഴിലുള്ള അരാംകോയില്‍ ജൂനിയര്‍ എന്‍ജിനീയറായി പുതിയ ദൗത്യം ഏറ്റെടുത്തത് അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി. പ്രവര്‍ത്തനത്തിലെ അസാധാരണമായ മികവും പ്രതിബദ്ധതയും പീറ്റര്‍ പോളിന് തുടര്‍ച്ചയായ സ്ഥാനക്കയറ്റങ്ങള്‍ നല്‍കി. ടെക്‌നിക്കല്‍ അഡൈ്വസറായിരിക്കുമ്പോഴാണ് ജോലി രാജിവെച്ച് കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് മടങ്ങാനുള്ള സുപ്രധാന തീരുമാനം അദ്ദേഹമെടുക്കുന്നത്.

ഇത് കേട്ടവരെല്ലാം അതിശയിച്ചു. ഇത്രയും മികച്ച, സുരക്ഷിതത്വവും ഉയര്‍ന്ന ശമ്പളവുമുള്ള ജോലിയുപേക്ഷിക്കാനുള്ള തീരുമാനം മാറ്റാന്‍ സ്‌നേഹവലയത്തിലുള്ളവര്‍ പീറ്റര്‍ പോളില്‍ സമ്മര്‍ദം ചെലുത്തി. എന്നാല്‍ പ്രായം ചെന്ന മാതാപിതാക്കളെ പരിപാലിക്കുകയാണ് അപ്പോഴത്തെ തന്റെ കര്‍മ്മമെന്ന് തിരിച്ചറിഞ്ഞായിരുന്നു പീറ്റര്‍ പോളിന്റെ മടക്കം. മാത്രമല്ല, തന്റെ ഏഴ് സഹോദരങ്ങള്‍ ഉള്‍പ്പെടുന്ന ബന്ധുമിത്രാദികളുടെ വലയത്തിലാകണം തന്റെ മക്കള്‍ വളരേണ്ടതെന്ന സദ്ചിന്തയും പോളിനുണ്ടായിരുന്നു. അങ്ങനെയാണ് 1990 ജനുവരി 30ന് പെരുമ്പാവൂരില്‍ പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന് തുടക്കമാകുന്നത്.
എളിയ രീതിയില്‍ മൂന്ന് ജീവനക്കാരുള്ള ഒരു ചെറിയ ഷോറൂമെന്ന നിലയിലായിരുന്നു സംരംഭത്തിന്റെ ശുഭാരംഭം. കമ്പനിയുടെ ലോഗോയിലുള്ള മൂന്ന് വ്യതിരിക്തമായ ലൈനുകള്‍ ഉപഭോക്താക്കളോടും വിതരണക്കാരോടും ജീവനക്കാരോടുമുള്ള അചഞ്ചലമായ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ്. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ഹോം അപ്ലയന്‍സസ് റീട്ടെയ്ല്‍ ബ്രാന്‍ഡായി മാറി പിട്ടാപ്പിള്ളില്‍, മാത്രമല്ല ഇന്ത്യയിലെ ടോപ് 20 റീട്ടെയ്‌ലര്‍മാരില്‍ ഒന്നായും മാറി. രാജ്യത്തെ 64 പ്രധാന നഗരങ്ങളില്‍ സാന്നിധ്യമുണ്ട് പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്.

നിലനില്‍ക്കുന്ന ബന്ധം
ബിസിനസ് വിജയത്തിന്റെ യഥാര്‍ത്ഥ അളവുകോല്‍ ഉപഭോക്താക്കളുടെ ഗുഡ് വില്‍ ആണെന്ന് വിശ്വസിക്കുന്ന സ്ഥാപനമാണ് പിട്ടാപ്പിള്ളില്‍ ഏജന്‍സീസ്. അതാണ് കമ്പനിയെ മുന്നോട്ട് നയിക്കുന്ന ചാലകശക്തി. ഉല്‍പ്പന്നത്തിന്റെ പ്രകടനത്തിലും ഡെലിവറിയിലും ഇന്‍സ്റ്റലേഷനിലുമെല്ലാം ഉപഭോക്താവിന് വിശ്വാസം വന്ന ശേഷം മാത്രമേ വില്‍പ്പന പൂര്‍ത്തിയാക്കൂവെന്നതാണ് ഇവരുടെ സവിശേഷത.
ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് വില്‍ക്കുകയെന്ന് പിട്ടാപ്പിള്ളില്‍ ഉറപ്പാക്കുന്നു, മികച്ച വില്‍പ്പനാനന്തര സേവനവും നല്‍കുന്നു. കമ്പനി ഓതറൈസ്ഡ് സര്‍വീസ് സെന്ററുകളുമായി കോര്‍ഡിനേറ്റ് ചെയ്യുന്നതിന് ഓരോ ഷോറൂമിലും പ്രത്യേക ജീവനക്കാരുണ്ട്. ഉപഭോക്താക്കളില്‍ 70 ശതമാനത്തോളം വീണ്ടും, വീണ്ടും പിട്ടാപ്പിള്ളില്‍ ഏജന്‍സീസില്‍ എത്തുന്ന റിപ്പീറ്റഡ് കസ്റ്റമേഴ്‌സാണ്. മൂന്ന് തലമുറയോളം നീളുന്ന ഉപഭോക്തൃ കുടുംബങ്ങളുണ്ട് പിട്ടാപ്പിള്ളിലിന്റെ കസ്റ്റമര്‍ ലൈനപ്പില്‍.

പ്രൊഡക്റ്റ് വാറന്റിക്ക് അപ്പുറം അധിക വാറന്റി നല്‍കുന്ന വീ കെയര്‍ എന്ന പ്രത്യേക വാറന്റി സ്‌കീമും ഉപഭോക്താക്കളെ മുന്‍നിര്‍ത്തി പിട്ടാപ്പിള്ളില്‍ ലഭ്യമാക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ ആദ്യ ഐഎസ്ഒ സര്‍ട്ടിഫൈഡ് ഹോം അപ്ലയന്‍സ് റീട്ടെയ്‌ലറും പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് തന്നെയാണ്. എല്ല വിഭാഗങ്ങളിലും വൈവിധ്യം നിറഞ്ഞ ഉല്‍പ്പന്നങ്ങള്‍ പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് ലഭ്യമാക്കുന്നുണ്ട്.
മികച്ച മല്‍സരാധിഷ്ഠിത വിലനിലവാരത്തിലാണ് ഇത് ലഭ്യമാക്കുന്നത്. വിശ്വാസ്യതയോടെ താങ്ങാവുന്ന നിരക്കില്‍ മികച്ച ഗൃഹോപകരണങ്ങള്‍ പിട്ടാപ്പിള്ളിലിന് ലഭ്യമാക്കാന്‍ സാധിക്കുന്നുണ്ട്. മിക്ക വന്‍കിട ബ്രാന്‍ഡുകളും തങ്ങളുടെ വിശ്വാസ്യതയുള്ള പങ്കാളിയായി പിട്ടാപ്പിള്ളില്‍ ഏജന്‍സീസിനെ കാണുന്നു. പ്രധാന ബ്രാന്‍ഡുകള്‍ തങ്ങളുടെ കേരളത്തിലെ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി വികസിപ്പിക്കുന്നത് പീറ്റര്‍ പോളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണെന്നതും ശ്രദ്ധേയമാണ്.
പിട്ടാപ്പിള്ളില്‍ ഗ്ലോബല്‍ ടച്ച് പ്രോഗ്രാം
ടെക്‌നോളജിയെ സ്വാംശീകരിച്ച് മുന്നോട്ട് പോകുന്നതാണ് പിട്ടാപ്പിള്ളില്‍ ഏജന്‍സീസിനെ വ്യത്യസ്തമാകുന്ന മറ്റൊരു ഘടകം. സ്വന്തം നാട്ടിലെ കുടുംബവീടുകളിലേക്ക് ഉല്‍പ്പന്നമെത്തിക്കുന്നതിന് പിട്ടാപ്പിള്ളിലിന്റെ അന്താരാഷ്ട്ര കസ്റ്റമേഴ്‌സിന് അവസരമൊരുക്കുന്ന പിട്ടാപ്പിള്ളില്‍ ഗ്ലോബല്‍ ടച്ച് പ്രോഗ്രാം കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ്.
24 മണിക്കൂറും ലഭ്യമാകുന്ന ചാറ്റ്‌ബോട്ട് സേവനവും വ്യക്തിഗത അസിസ്റ്റന്‍സും വിദേശ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഉപഭോക്താക്കള്‍ക്ക് വിവിധ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ താരതമ്യം ചെയ്ത് പര്‍ച്ചേസ് നടത്താന്‍ സഹായിക്കുന്ന മികച്ച ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമും ടെക്‌നോളജിയെ ഉപയോഗപ്പെടുത്താനുള്ള പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളും പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് നടത്തുന്നുണ്ട്.

