വന്‍പ്രതിസന്ധിയിലായിരിക്കുന്ന എജുക്കേഷന്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് ബൈജൂസില്‍ തന്ത്രപ്രധാനമായ ഉടച്ചുവാര്‍ക്കല്‍. കമ്പനിയുടെ ആഗോള ബിസിനസിന് നേതൃത്വം നല്‍കുന്നതിനായി അര്‍ജുന്‍ മോഹനെ നിയമിച്ചു. സിഇഒ-ഇന്റര്‍നാഷണല്‍ ബിസിനസ് എന്ന പൊസിഷനിലാണ് നിയമനം.
ബൈജൂസിന്റെ മുന്‍ ചീഫ് ബിസിനസ് ഓഫീസറാണ് അര്‍ജുന്‍ മോഹന്‍. എജുക്കേഷന്‍ സംരംഭമായ അപ്ഗ്രഡിന്റെ മുന്‍ സിഇഒയാണ് അര്‍ജുന്‍. 2022 ഡിസംബറിലാണ് അര്‍ജുന്‍ അപ്രഗഡില്‍ നിന്ന് രാജിവെക്കുന്നത്. ബൈജൂസിന്റെ ആഭ്യന്തര, അന്താരാഷ്ട്ര സെയ്ല്‍സ് മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തി കൂടിയാണ് അര്‍ജുന്‍.
അതിനാല്‍ തന്നെ അര്‍ജുന്റെ നിയമനം പ്രതീക്ഷയോടെയാണ് നിക്ഷേപകര്‍ കാണുന്നത്. യുഎസില്‍ മൂന്ന് കമ്പനികളെ ഏറ്റെടുത്ത ബൈജൂസിനെ സംബന്ധിച്ച് അമേരിക്ക ഉള്‍പ്പടെയുള്ള വിപണികള്‍ വളരെ പ്രധാനമാണ്.

The Profit is a multi-media business news outlet.
